പുതിയ മാരുതി ബ്രെസ | Photo: RushLane
ഈ വര്‍ഷം ഇന്ത്യന്‍ വാഹനലോകം പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ലോഞ്ചുകളിലൊന്ന് മാരുതിയുടെ പുതിയ ബ്രെസയുടേതാണ്. കോംപാക്ട് എസ്.യു.വിയുടെ ശ്രേണിയിലെ മാര്‍ക്കറ്റ് ലീഡറായ ഈ വാഹനം സമാനതകളില്ലാത്ത മാറ്റത്തോടെയെത്തുന്നുവെന്നാണ് വിവരം. ഈ മാസം ഒടുവിലോ ജൂണ്‍ ആദ്യ വാരമോ എത്തുമെന്ന് പ്രതീക്ഷിക്കുന്ന പുതിയ ബ്രെസയുടെ ചിത്രങ്ങളാണ് ഇപ്പോള്‍ നവമാധ്യമങ്ങളില്‍ നിറയുന്നത്.
ടെലിവിഷന്‍ പരസ്യ ചിത്രീകരണത്തിന് ഇറങ്ങിയതിന്റെ ചിത്രങ്ങളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. വാഹനപ്രേമികള്‍ക്കിടയിലെ അഭ്യൂഹങ്ങള്‍ പോലെ മുഖഭാവത്തില്‍ ഉള്‍പ്പെടെ മാറ്റങ്ങള്‍ വരുത്തിയാണ് ബ്രെസ എത്തിയിട്ടുള്ളതെന്നാണ് ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. നിലവിലെ ബ്രെസയെക്കാള്‍ കൂടുതല്‍ വലിപ്പം തോന്നിക്കുന്നുവെന്നാണ് ചിത്രം പ്രധാനമായി നല്‍കുന്ന സൂചന. ഇതിനൊപ്പം ഗ്രില്ലില്‍ ഉള്‍പ്പെടെ മാറ്റങ്ങളും പ്രകടമാണ്. വിത്താര ബ്രെസ എന്ന പേര് മുറിച്ച് ബ്രെസ എന്ന പേരില്‍ മാത്രമായിരിക്കും പുതിയ മോഡല്‍ എത്തുകയെന്നും സൂചനയുണ്ട്.

ബ്രെസയുടെ പരമ്പരാഗത ബോക്സി ഡിസൈന്‍ നിലനിര്‍ത്തിയിട്ടുണ്ട്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ അപ്രത്യക്ഷമായ ഫ്‌ളാറ്റ് ബോണറ്റ്, പൂര്‍ണമായും പുതുക്കി പണിതിട്ടുള്ള ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.
മുന്‍മോഡലിനെക്കാളും പ്രീമിയമാകും അകത്തളം. മികച്ച ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, സുസുക്കി കണക്ട് സംവിധാനമുള്ള വലിപ്പം കൂടിയ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബ്രെസയുടെ അകത്തളത്തിലെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.

എര്‍ട്ടിഗ, എക്സ്.എല്‍.6 തുടങ്ങിയ വാഹനങ്ങളില്‍ നല്‍കിയിട്ടുള്ള 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനായിരിക്കും പുതിയ ബ്രെസയ്ക്കും കരുത്തേകുക. 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ബ്രെസയില്‍ നല്‍കുന്നത്. നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഗിയര്‍ബോക്സ് ആയിരിക്കും പഴയ മോഡലിലെ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍.
Image Source: RushLane
Content Highlights: Maruti suzuki brezza spied in tvc shoot, New generation brezza, maruti suzuki brezza
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..