വില അറിഞ്ഞ് ഒരു ദിവസം, ബുക്കിങ്ങ് തുറന്ന് 10 ദിവസവും; മാരുതി ബ്രെസ സ്വന്തമാക്കാന്‍ 45,000 പേര്‍


ഇതിനോടകം 45,000 ബുക്കിങ്ങുകളാണ് പുതിയ ബ്രെസയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് ഒരു മിനിറ്റില്‍ നാലില്‍ അധികം ആളുകള്‍ ഈ വാഹനം ബുക്കുചെയ്യുന്നു.

മാരുതി ബ്രെസ | Photo: Maruti Suzuki

ജൂണ്‍ 30-നാണ് മാരുതിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസയുടെ പുതിയ പതിപ്പ് വിപണിയില്‍ അവതരിപ്പിച്ചത്. കൂടെ വിലയും പ്രഖ്യാപിച്ചിരുന്നു. ഇതിന് പത്ത് ദിവസം മുമ്പ് ബുക്കിങ്ങും തുറന്നിരുന്നു. എന്നാല്‍, വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് ആയിരക്കണക്കിന് ആളുകളാണ് ഈ വാഹനം സ്വന്തമാക്കാനെത്തിയത്. പുറത്തുവരുന്ന കണക്ക് അനുസരിച്ച് ബുക്കിങ്ങ് തുറന്ന് ദിവസങ്ങള്‍ക്കുള്ളില്‍ 45,000 ആളുകളാണ് പുതിയ ബ്രെസ ബുക്കുചെയ്തിരിക്കുന്നത്.

ആറ് വേരിയന്റുകളിലായി ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളിലാണ് ബ്രെസ വിപണിയില്‍ എത്തുന്നത്. ഇതില്‍ മാനുവല്‍ മോഡലിന്റെ വില 7.99 ലക്ഷം രൂപയില്‍ ആരംഭിച്ച് 12.46 ലക്ഷം രൂപ വരെയാണ്. അതേസമയം, ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് 10.96 ലക്ഷം രൂപ മുതല്‍ 13.96 ലക്ഷം രൂപ വരെയുമാണ് എക്‌സ്‌ഷോറൂം വില. 2016-ല്‍ ഇന്ത്യയില്‍ എത്തിയ ബ്രെസ ഏറ്റവുമധികം വിറ്റഴിക്കുന്ന കോംപാക്ട് എസ്.യു.വിയാണ്. 7.5 ലക്ഷം യൂണിറ്റാണ് ഇതുവരെ വിറ്റഴിച്ചിട്ടുള്ളത്.

ബ്രെസയുടെ ബുക്കിങ്ങ് ഞങ്ങള്‍ തുറന്നിട്ട് എട്ട് ദിവസങ്ങള്‍ പിന്നിടുന്നു. ഈ വാഹനം വാഹന പ്രേമികളുടെ മനസ് കീഴടക്കിയെന്നാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അതിനൊരു കാരണമുണ്ട്. ഇതിനോടകം 45,000 ബുക്കിങ്ങുകളാണ് പുതിയ ബ്രെസയ്ക്ക് ലഭിച്ചിരിക്കുന്നത്. അതായത് ഒരു മിനിറ്റില്‍ നാലില്‍ അധികം ആളുകള്‍ ഈ വാഹനം ബുക്കുചെയ്യുന്നു. 30-ന് നടന്ന വാഹന അവതരണത്തില്‍ മാരുതി സുസുക്കി എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ശശാങ്ക് ശ്രീവാസ്തവ പറഞ്ഞ വാക്കുകളാണിവ.

ബ്രെസയുടെ പരമ്പരാഗത ബോക്‌സി ഡിസൈന്‍ നിലനിര്‍ത്തിയാണ് ഇത്തവണ മുഖം മിനുക്കല്‍ നടത്തിയിരിക്കുന്നത്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ നീക്കിയ ഫ്ളാറ്റ് ബോണറ്റ്, പുതുക്കിയ ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മുന്നിലെ മാറ്റങ്ങള്‍.

ചെറിയ മിനുക്കുപണികളും നിരവധി പുതിയ ഫീച്ചറുകളുമാണ് അകത്തളത്തിലെ പുതുമ. മികച്ച ഡിസൈനിലുള്ള ഡാഷ്ബോര്‍ഡ്, 40-ല്‍ അധികം കണക്ടഡ് ഫീച്ചറുകളുള്ള 9.0 ഇഞ്ച് ഫ്ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് ബ്രെസയുടെ അകത്തളത്തെ സ്റ്റൈലിഷാക്കുന്നത്.

മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളത് ഇന്ധനക്ഷമത വര്‍ധിപ്പിച്ചിട്ടുണ്ട്. അതേസമയം, എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ മുന്‍ മോഡലിന് സമാനമായിരിക്കും 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിലുള്ളത്.

Content Highlights: Maruti suzuki brezza achieve 45000 booking in 10 days, Maruti Brezza, Maruti Suzuki

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
manoram

3 min

ഭാര്യയുടെ മൃതദേഹം ചുടുകട്ടകെട്ടി കിണറ്റില്‍; ഹൃദയംപൊട്ടി ദിനരാജ്, അന്യസംസ്ഥാന തൊഴിലാളിയെ കാണാനില്ല

Aug 8, 2022


K Surendran

2 min

'ദിലീപിന് സിനിമയിലഭിനയിക്കാം; ശ്രീറാമിന് കളക്ടറാകാന്‍ പാടില്ലേ?'; അതെന്ത് ന്യായമെന്ന് സുരേന്ദ്രന്‍

Aug 7, 2022


Vairajathan Temple

ചിട്ടി കാരണം അനാഥമായിപ്പോയൊരു ദൈവം | നാടുകാണി

Sep 11, 2021

Most Commented