മാരുതി സുസുക്കി ബലേനോ
ഇന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് വാഹനങ്ങളില്‍ ഒന്നാമനാണ് മാരുതി സുസുക്കിയുടെ ബലേനൊ. കാഴ്ചയിലും പ്രകടനത്തിലും മികച്ചുനില്‍ക്കുന്ന ഈ വാഹനം അടുത്തിടെയായി സുരക്ഷയിലും കൂടുതല്‍ കാര്യക്ഷമമാകുകയാണ്. ഇതിന്റെ ഭാഗമായി പിന്‍സീറ്റിലെ നടുവിലുള്ള യാത്രക്കാരനും സുരക്ഷ ഉറപ്പാക്കുന്നതിനായി ത്രീ പോയിന്റ് സീറ്റ് ബെല്‍റ്റും നല്‍കിയിരിക്കുകയാണ്. ബലേനൊയില്‍ മാത്രം നല്‍കിയിട്ടുള്ള ഈ സംവിധാനം വൈകാതെ മാരുതിയുടെ മറ്റ് മോഡലിലേക്കും നല്‍കും.
ഇക്കഴിഞ്ഞ ഫെബ്രുവരിയിലാണ് ബലേനൊയില്‍ ഇലക്ട്രോണിക്‌സ് സ്‌റ്റെബിലിറ്റി പ്രോഗ്രാം (ഇ.എസ്.പി), ഹില്‍ ഹോള്‍ഡ് അസിസ്റ്റ് തുടങ്ങിയ സുരക്ഷ സംവിധാനങ്ങള്‍ നല്‍കിയിരുന്നു. ബലേനൊയുടെ ഉയര്‍ന്ന വേരിയന്റുകളില്‍ നല്‍കിയിരുന്ന ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, റിയര്‍ പവര്‍ വിന്‍ഡോ തുടങ്ങിയ ഫീച്ചറുകള്‍ അടിസ്ഥാന മോഡലുകളില്‍ ഉള്‍പ്പെടെ സ്ഥാനം പിടിച്ചിട്ടുണ്ട്. അതുപോലെ ഡ്യുവല്‍ എയര്‍ബാഗ്, എ.ബി.എസ്, ഇ.ബി.ഡി. തുടങ്ങിയ സുരക്ഷ ഫീച്ചറുകളും ബേസ് വേരിയന്റുകളില്‍ ഉള്‍പ്പെടെയുണ്ട്.
ഫീച്ചറുകളാല്‍ സമ്പന്നമായാണ് ബലേനൊയുടെ ഏറ്റവും ഉയര്‍ന്ന വേരിയന്റ് എത്തിച്ചിരിക്കുന്നത്. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി ആറ് എയര്‍ബാഗ്, ഇലക്ട്രിക് സ്റ്റൈബിലിറ്റി കണ്‍ട്രോള്‍, ക്രൂയിസ് കണ്‍ട്രോള്‍, ഫോളോ മി ഹെഡ്‌ലാമ്പ്, തുടങ്ങിയ സംവിധാനങ്ങളും നല്‍കിയിട്ടുണ്ട്. വയര്‍ലെസ് ആപ്പിള്‍കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്ടഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, അലക്‌സ വോയിസ് കമാന്റ് എന്നിവയ്‌ക്കൊപ്പം 40 കണക്ടിവിറ്റി ഫീച്ചറുകളാണ് ബലേനോയില്‍ ഒരുങ്ങിയിട്ടുള്ളത്.
1.2 ലിറ്റര്‍ കെ12സി ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനാണ് മാരുതി സുസുക്കി ബലേനൊയില്‍ പ്രവര്‍ത്തിക്കുന്നത്. 90 പി.എസ്. പവറും 113 എന്‍.എം. ടോര്‍ക്കുമാണ് ഈ എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. ഇതിനൊപ്പം മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയും ഈ വാഹനത്തില്‍ നല്‍കിയിട്ടുണ്ട്. അഞ്ച് സ്പീഡ് മാനുവല്‍, എ.എം.ടി. എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. അടിസ്ഥാന മോഡലില്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കിയിട്ടില്ല.
Content Highlights: Maruti suzuki baleno gets three point seat belt and more safety features
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..