പൂരം കൊടിയേറി; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ പുതുതലമുറ ആള്‍ട്ടോ കെ10


11 വേരിയന്റുകളില്‍ എത്തുന്ന ആള്‍ട്ടോ കെ10-ല്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക.

.

മാരുതിയുടെ വാഹന നിരയിലേക്ക് ഏറ്റവുമൊടുവില്‍ വരവിനൊരുങ്ങിയിട്ടുള്ള വാഹനമാണ് ആള്‍ട്ടോ കെ10. ഓഗസ്റ്റ് 18-ാം തീയതി വിപണിയില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് കമ്പനി ആരംഭിച്ചു. 11,000 രൂപ അഡ്വാന്‍സ് തുക നല്‍കി മാരുതിയുടെ ഔദ്യോഗിക ഡീലര്‍ഷിപ്പുകളിലൂടെയും ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെയും പുതുതലമുറ ആള്‍ട്ടോ കെ10 ബുക്കുചെയ്യാമെന്നാണ് നിര്‍മാതാക്കളായ മാരുതി സുസുക്കി പ്രഖ്യാപിച്ചിട്ടുള്ളത്.

മാരുതിയുടെ മറ്റ് ഹാച്ച്ബാക്ക് മോഡലുകളായ വാഗണ്‍ആര്‍, സെലേറിയോ തുടങ്ങിയ വാഹനങ്ങള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ടെക്ട് പ്ലാറ്റ്‌ഫോമിലാണ് പുതിയ ആള്‍ട്ടോ കെ10-ഉം ഒരുങ്ങുന്നത്. 11 വേരിയന്റുകളില്‍ എത്തുന്ന ആള്‍ട്ടോ കെ10-ല്‍ 66 ബി.എച്ച്.പി. പവറും 89 എന്‍.എം.ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ കെ10 സി പെട്രോള്‍ എന്‍ജിനായിരിക്കും നല്‍കുക. അഞ്ച് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോ ഗിയര്‍ ഷിഫ്റ്റ് (എ.ജി.എസ്) ഓട്ടോമാറ്റിക്കും സ്ഥാനം പിടിക്കും.

മാരുതിയുടെ നിലവിലെ എന്‍ട്രി മോഡലായ ആള്‍ട്ടോ 800-ല്‍ നിന്നും സെലേറിയോയില്‍ നിന്നും പ്രചോദനമുള്‍ക്കൊണ്ടാണ് ഈ വാഹനത്തിന്റെ ഡിസൈന്‍ നിര്‍വഹിച്ചിരിക്കുന്നത്. പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ്, സെലേറിയോയില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഹെഡ്ലാമ്പ്, ഗാര്‍ണിഷ് നല്‍കി അലങ്കരിച്ചിട്ടുള്ള വലിയ ഗ്രില്ല്, ലോവര്‍ ലിപ്പില്‍ നല്‍കിയിട്ടുള്ള റെഡ് ആക്സെന്റ്, ആക്സെന്റുകളുടെ അകമ്പടിയില്‍ നല്‍കിയിട്ടുള്ള നീളത്തില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ് തുടങ്ങിയവയാണ് മുഖത്തെ അലങ്കാരങ്ങള്‍.

ഡോറിലൂടെ പിന്നിലേക്ക് നീളുന്ന ഷോര്‍ഡര്‍ ലൈന്‍, താഴെ ഭാഗത്തായി സ്ഥാനമുറപ്പിച്ചിട്ടുള്ള ക്ലാഡിങ്ങ്, റിയര്‍ വ്യൂ മിററിലുള്ള കവര്‍ എന്നിവയാണ് വശങ്ങളുടെ സൗന്ദര്യം. പൂര്‍ണമായും ഡിസൈന്‍ മാറിയാണ് ടെയ്ല്‍ ലൈറ്റ് ഒരുങ്ങിയിരിക്കുന്നത്. ഫോഗ്ലാമ്പിന് സമാനമായി ഡിസൈനില്‍ റിഫ്ളക്ഷന്‍ സ്ട്രിപ്പ് ബമ്പറില്‍ നല്‍കിയിട്ടുണ്ട്. ബമ്പറിന്റെ താഴെയായി ക്ലാഡിങ്ങും റെഡ് സ്ട്രിപ്പും നല്‍കിയിട്ടുണ്ട്. സ്പോര്‍ട്ടി ഭാവത്തിനായി റൂഫ് സ്പോയിലറും പിന്‍ഭാഗത്ത് ഒരുക്കിയാണ് എക്സ്റ്റീരിയര്‍ ഡിസൈന്‍.

പുതുമയോടെയാണ് അകത്തളവും ഒരുങ്ങിയിട്ടുള്ളത്. ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ഡിജിറ്റലായി മാറിയിട്ടുള്ള ബേസിക് ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മാരുതിയുടെ മറ്റ് ഹാച്ച്ബാക്കുകളില്‍ നല്‍കിയിട്ടുള്ളതിന് സമാനമായ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പൂര്‍ണമായും മാറിയിട്ടുള്ള എയര്‍ കണ്ടീഷന്‍ മൊഡ്യൂള്‍ എന്നിവയാണ് അകത്തളത്തില്‍ പുതുമ പകരുന്നത്. ഡോര്‍ പാഡുകളിലും ഇന്നര്‍ ഹാന്‍ഡിലിലുമുണ്ട് മാറ്റങ്ങള്‍. രണ്ടാം നിര സീറ്റുകളുടെ ലേഔട്ട് മുന്‍ മോഡലിലേത് തുടരും.

Content Highlights: Maruti Suzuki All-New Alto K10_Bookings now open for India’s favourite hatchback at ARENA


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


v muraleedharan

1 min

കേരളം കത്തുമ്പോള്‍ പിണറായി ചെണ്ടകൊട്ടി രസിച്ചു, ഒരുമഹാന്‍ കണ്ടെയ്‌നറില്‍ കിടന്നുറങ്ങി- വി മുരളീധരന്‍

Sep 24, 2022

Most Commented