കോടികള്‍ കൊയ്ത് മാരുതി സുസുക്കി; രണ്ടാം പാദത്തില്‍ ലാഭം മാത്രം 2112.5 കോടി രൂപ


വില്‍പ്പന 36 ശതമാനം കൂടി. രണ്ടാംപാദത്തില്‍ 5,17,395 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്.

.

രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ മാരുതി സുസുക്കിക്ക് സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ അറ്റാദായത്തില്‍ 333 ശതമാനം വര്‍ധന റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ സാമ്പത്തികവര്‍ഷം, ജൂലായ്-സെപ്റ്റംബര്‍ കാലത്തെ 486.9 കോടി രൂപയില്‍നിന്ന് 2112.5 കോടി രൂപയായാണ് അറ്റാദായം ഉയര്‍ന്നത്. നാലിരട്ടിയുടെ വര്‍ധനവാണുണ്ടായിരിക്കുന്നത്. മൊത്തം വരുമാനം 46 ശതമാനം വര്‍ധിച്ച് 29,942.5 കോടി രൂപയിലെത്തി.

വില്‍പ്പന 36 ശതമാനം കൂടി. രണ്ടാംപാദത്തില്‍ 5,17,395 വാഹനങ്ങളാണ് കമ്പനി വിറ്റഴിച്ചത്. ഏതെങ്കിലും ഒരു പാദത്തിലെ റെക്കോഡാണിതെന്നും കമ്പനി വ്യക്തമാക്കി. ആഭ്യന്തരവിപണിയില്‍ 4.54 ലക്ഷം വാഹനം വിറ്റഴിച്ചപ്പോള്‍ 63,195 എണ്ണം കയറ്റിയയച്ചു. 4,12,000 ബുക്കിങ് കൊടുത്തുതീര്‍ക്കാനുണ്ട്. ഇതില്‍ 1.30 ലക്ഷം പുതുതായി അവതരിപ്പിച്ച വാഹനങ്ങള്‍ക്കുള്ള ഓര്‍ഡറാണെന്നും കമ്പനി അറിയിച്ചു.



കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വില്‍പ്പനയില്‍ വലിയ കുറവ് സംഭവിച്ചിരുന്നു. വാഹനങ്ങള്‍ നിര്‍മിക്കുന്നതിന് ആവശ്യമായ ചിപ്പും ഇലക്ട്രോണിക് ഭാഗങ്ങളുടെയും അഭാവത്തെ തുടര്‍ന്നാണ് ഈ കുറവുണ്ടായതെന്നാണ് വിലയിരുത്തല്‍. 3,79,541 യൂണിറ്റായിരുന്നു ആ കാലയളവിലെ മൊത്തവില്‍പ്പന. ഇതില്‍ 3,20,133 യൂണിറ്റ് ആഭ്യന്തര വിപണിയില്‍ വിറ്റഴിച്ചപ്പോള്‍ 59,408 യൂണിറ്റാണ് കയറ്റി അയച്ചത്.

ഫെസ്റ്റിവല്‍ സീസണാണ് വില്‍പ്പനയ്ക്ക് കരുത്തേകിയതെന്നാണ് നിര്‍മാതാക്കള്‍ വിശ്വസിക്കുന്നത്. കമ്പനിയുടെ 70 ശതമാനം വില്‍പ്പനയുണ്ടായിരുന്ന ചെറുകാര്‍ ശ്രേണി 65 ശതമാനം കുറഞ്ഞിട്ടുണ്ടെന്നും മാരുതി അറിയിച്ചു. എന്നാല്‍, എസ്.യു.വി. ശ്രേണിയില്‍ വലിയ വര്‍ധനവാണ് സംഭവിച്ചിട്ടുള്ളതെന്നും കമ്പനി അറിയിച്ചു. ഹാച്ച്ബാക്ക് ശ്രേണിയിലെ വില്‍പ്പന വീണ്ടും കുറയുമെന്നും വിലയിരുത്തലുണ്ട്.

Content Highlights: Maruti Suzuki achieve 2112.5 crore rupees profit during second quarter in 2023 financial year


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

03:49

ശ്രീഹള്ളി പോകുന്ന വഴിയിലെ ചായക്കടയും ഹിറ്റായ ​ചായക്കടക്കാരനും; വീണ്ടുമെത്തുന്നു പൊള്ളാച്ചി രാജ

Nov 27, 2022


death

1 min

രാത്രി കാമുകിയെ കാണാന്‍ എത്തിയതിന് നാട്ടുകാര്‍ മര്‍ദിച്ചു; കോളേജ് വിദ്യാര്‍ഥി ജീവനൊടുക്കി

Nov 29, 2022


photo: twitter/Wandering Van

1 min

'ഇത് ശരിക്കും റൊണാള്‍ഡോ, മറ്റേത് ആരാധകന്‍'; വൈറലായി വീഡിയോ

Nov 28, 2022

Most Commented