Image Twitted @ MarutiSuzuki
മാരുതിയുടെ ഏറ്റവും വലിയ വാഹനനിര്മാണശാലയായ ഹരിയാനയിലെ മനേസര്‍ പ്ലാന്റില്‍ ഈ ലോക്ക്ഡൗണ്‍ കാലത്ത് ഒരുങ്ങുന്നത് ആയിരക്കണക്കിന് ആളുകള്‍ക്കുള്ള ഭക്ഷണമാണ്. ലോക്ക്ഡൗണിനെ തുടര്‍ന്ന് ദുരിതത്തിലായ ജോലിക്കാര്‍, വിദ്യാര്‍ഥികള്‍ എന്നിവര്‍ക്കാണ് മാരുതിയുടെ പ്ലാന്റില്‍ നിന്ന് ഭക്ഷണമെത്തിച്ച് നല്‍കുന്നത്.
പാകം ചെയ്ത ഭക്ഷണത്തിന് പുറമെ, മാരുതിയുടെ നേതൃത്വത്തില്‍ ഗുരുഗ്രാമില്‍ റേഷന്‍ വിതരണവും നടത്തുന്നുണ്ട്. അരി, എണ്ണ, പഞ്ചസാര, സോപ്പ് തുടങ്ങിയ സാധനങ്ങള്‍ ഉള്‍പ്പെടെ 500 കിറ്റുകള്‍ വീതമാണ് മാരുതി പ്രതിദിനം ഗുരുഗ്രാമില്‍ വിതരണം ചെയ്യുന്നത്. പ്രദേശിക ഭരണകൂടത്തിന്റെ പിന്തുണയോടാണ് മാരുതിയുടെ സേവനം.
കൊറോണ വൈറസ് ബാധിതരായ ആളുകളെ ചികിത്സിക്കുന്ന ആളുകള്‍ക്കും മരാതി സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. മാസ്ക്, ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍, അത്യവശ്യ മെഡിക്കല്‍ ഉപകരണങ്ങള്‍ എന്നിവയാണ് മാരുതി വിതരണം ചെയ്യുന്നത്. ഇതിനുപുറമെ, കൊറോണ വൈറസ് ബാധിതര്‍ക്കായി മാരുതി 10,000 വെന്റിലേറ്റര്‍ നിര്‍മിക്കുന്നുണ്ട്.
മാരുതിയുടെ ജീവനക്കാരെ തമ്മില്‍ ബന്ധിപ്പിക്കുന്നതിനായി ഫാമിലി കണക്ട് പ്രോഗ്രാമും കമ്പനി ആരംഭിച്ചിട്ടുണ്ട്. ഇതില്‍ വീഡിയോ കോണ്‍ഫറന്‍സിങ്ങ് വഴി ജീവനക്കാരുടെ ബന്ധം ശക്തമാക്കുകയാണ് മാരുതിയുടെ ലക്ഷ്യം. ഇതില്‍ കമ്പനിയുടെ നേരിട്ടും അല്ലാതെയുമുള്ള ജീവനക്കാരെ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മാരുതി അറിയിച്ചു.
മാരുതിക്ക് പുറമെ, നിരവധി വാഹനനിര്‍മാതാക്കള്‍ ഈ സാഹചര്യത്തില്‍ സേവന സന്നദ്ധരായെത്തിയിട്ടുണ്ട്. വെന്റിലേറ്റര്‍, മാസ്ക്, ഫെയ്സ്ഷീല്‍ഡ് എന്നിവ നിര്‍മിച്ച് മഹീന്ദ്രയും, ടെസ്റ്റിങ്ങ് കിറ്റുകള്‍ എത്തിച്ച് ഹ്യുണ്ടായിയും 1500 കോടിയുടെ ധനസാഹയം നല്കി ടാറ്റ ഗ്രൂപ്പും കൊറോണ പ്രതിരോധനത്തിന് പുന്തുണ ഉറപ്പാക്കുന്നുണ്ട്.
Content Highlights: Maruti Supply Food And Ration During Corona Lock Down
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..