ലോക്ക്ഡൗണില്‍ മാരുതി നിരത്തിലെത്തിച്ചത് 5000 കാറുകള്‍


ഉപയോക്താക്കളെ മാരുതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് പരമാവധി പ്രത്സാഹിപ്പിക്കുന്നുണ്ട്.

-

ലോക്ക്ഡൗണില്‍ ഇളവ് പ്രഖ്യാപിച്ച് ഏതാനും ദിവസങ്ങള്‍ക്കകം 5000 കാറുകള്‍ നിരത്തിലെത്തിച്ച് ഇന്ത്യയിലെ ഏറ്റവും വലിയ വാഹനനിര്‍മാതാക്കളായ മാരുതി. ലോക്ക്ഡൗണിന്റെ മൂന്നാം ഘട്ടത്തില്‍ തന്നെ മാരുതിയുടെ 1350 ഷോറൂമുകളും 300 ട്രൂവാല്യു ഷോറൂമുകളും തുറന്നിരുന്നു. ബുക്കിങ്ങുകള്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ ഓണ്‍ലൈനിലൂടെയാണ്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെയും ആരോഗ്യപ്രവര്‍ത്തകരുടെയും സുരക്ഷാ നിര്‍ദേശങ്ങള്‍ പാലിച്ചാണ് മാരുതിയുടെ ഓരോ ഷോറൂമുകളും പ്രവര്‍ത്തിക്കുന്നത്. ഈ പ്രതിസന്ധി കാലഘട്ടത്തിലും ഉപയോക്താക്കള്‍ക്കൊപ്പം നില്‍ക്കാന്‍ സാധിക്കുന്നതില്‍ മാരുതിക്ക് അഭിമാനമുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ സിഇഒ അഭിപ്രായപ്പെട്ടു.

ഉപയോക്താക്കളെ മാരുതിയുടെ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോം ഉപയോഗിക്കുന്നതിന് പരമാവധി പ്രത്സാഹിപ്പിക്കുന്നുണ്ട്. ഇതിനുപുറമെ, ഷോറൂമുകളില്‍ എത്തുന്ന ആളുകളുടെയും അവരുമായി ഇടപഴകുന്ന ജീവനക്കാരുടെയും സുരക്ഷ മാരുതി ഉറപ്പാക്കുന്നുണ്ട്. ഓരോ ഇടപാടുകളിലും സമൂഹിക അകലം പാലിക്കുന്നതിലും ശ്രദ്ധപുലര്‍ത്തുന്നുണ്ടെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.

ഇന്ത്യയിലെ 1964 ചെറുതും വലുതുമായ നഗരങ്ങളിലായി 3086 ഷോറൂമുകളാണ് മാരുതി സുസുക്കി നെറ്റ്‌വര്‍ക്കിനുള്ളത്. ഈ ഷോറൂമുകളിലെല്ലാം സുരക്ഷ മാനദണ്ഡങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊപ്പം റെഡ് സോണ്‍ പോലെ ജാഗ്രത നിര്‍ദേശമുള്ള പ്രദേശങ്ങളിലെ ഷോറൂമുകള്‍ ഇതുവരെ പ്രവര്‍ത്തനം ആരംഭിച്ചിട്ടില്ലെന്നും മാരുതി പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.

മാരുതി അവതരിപ്പിച്ച ഓണ്‍ലൈന്‍ വില്‍പ്പന പ്ലാറ്റ്‌ഫോമിന് മികച്ച സ്വീകാര്യതയാണ്‌ ലഭിക്കുന്നത്. മാരുതി അടുത്തിടെ അവതരിപ്പിച്ച കോംപാക്ട് എസ്‌യുവി മോഡലായ ബ്രെസയ്ക്ക് 25000 ബുക്കിങ്ങും മിനി എസ്.യു.വിയായ ഇഗ്നീസിന് 5000 ബുക്കിങ്ങും ലഭിച്ചിട്ടുണ്ടെന്ന് മാരുതിയുടെ മേധാവി അടുത്തിടെ കാര്‍ ആന്‍ഡ് ബൈക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

Content Highlights: Maruti Sells Over 5000 Cars In May So Far

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
pinarayi

'എന്തും പറയാമെന്നോ, മനസ്സില്‍ വെച്ചാ മതി, മകളെ പറഞ്ഞാല്‍ കിടുങ്ങുമെന്ന് കരുതിയോ'

Jun 28, 2022


r b sreekumar
EXCLUSIVE

7 min

'മോദി വീണ്ടും ജയിക്കും,എനിക്ക് പേടിയില്ല'; അറസ്റ്റിന് തൊട്ടുമുമ്പ് ആര്‍.ബി ശ്രീകുമാറുമായുള്ള അഭിമുഖം

Jun 28, 2022


mla

1 min

'മെന്‍റർ' എന്ന് വിശേഷണം; ആർക്കൈവ് കുത്തിപ്പൊക്കി കുഴല്‍നാടന്‍, തെളിവ് പുറത്തുവിട്ടു

Jun 29, 2022

Most Commented