ഇതാണ് മാരുതിയുടെ എസ്-പ്രെസോ മിനി എസ്.യു.വി; കൂടുതല്‍ ചിത്രങ്ങള്‍ പുറത്ത്


3.3 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം വരെ എസ്-പ്രെസോയ്ക്ക് വില പ്രതീക്ഷിക്കാം.

വിപണിയില്‍ വലിയ കുതിപ്പ് ലക്ഷ്യമിട്ട് മാരുതി സുസുക്കി പുറത്തിറക്കുന്ന മിനി എസ്.യു.വി മോഡലാണ് എസ്-പ്രെസോ. സെപ്റ്റംബര്‍ 30ന് അവതരിപ്പിക്കാനിരിക്കുന്ന എസ്-പ്രെസോയുടെ കൂടുതല്‍ എക്സ്റ്റീരിയര്‍, ഇന്റീരിയര്‍ ചിത്രങ്ങള്‍ മാരുതി പുറത്തുവിട്ടു. 2018 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ പ്രദര്‍ശിപ്പിച്ച ഫ്യൂച്ചര്‍ എസ് കണ്‍സെപ്റ്റിന്റെ പ്രൊഡക്ഷന്‍ മോഡലാണിത്, രൂപത്തില്‍ ഫ്യൂച്ചര്‍ എസുമായി ഏറെ സാമ്യവും എസ്-പ്രെസോയ്ക്കുണ്ട്.

മാരുതിയുടെ ഹാര്‍ട്ടെക്ട് പ്ലാറ്റ്ഫോമില്‍ ബോക്‌സി ഡിസൈനിലാണ് വാഹനത്തിന്റെ നിര്‍മാണം. വലിയ എസ്.യു.വികളോട് സാമ്യം തോന്നിപ്പിക്കുന്നതാണ് മുന്‍ഭാഗം. ഡ്യുവല്‍ ടോണ്‍ ബംമ്പര്‍, മസ്‌കുലാര്‍ ബോഡി, ക്രോമിയം ഗ്രില്‍, സ്‌കിഡ് പ്ലേറ്റ്, ചെറുതാണെങ്കിലും ഉയര്‍ന്നുനില്‍ക്കുന്ന ബോണറ്റ്, ഉയര്‍ന്ന ഗ്രൗണ്ട് ക്ലിയറന്‍സ് എന്നിവ എസ്-പ്രെസോയെ വ്യത്യസ്തനാക്കും. ഓള്‍ ബ്ലാക്ക് ഇന്റീരിയറില്‍ ഓറഞ്ച് നിറവും ഡാഷ്‌ബോര്‍ഡില്‍ ഇടംപിടിച്ചു. സ്മാര്‍ട്ട് കണക്ടിവിറ്റിയുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന്‍ സ്റ്റീയറിങ് വീല്‍ എന്നിവ അകത്തളത്തുണ്ട്. ഡിജിറ്റല്‍ മീറ്റര്‍ കണ്‍സോള്‍ സ്റ്റിയറിങ് വീലിന് പിന്നില്‍നിന്ന് മാറി ഡാഷ്‌ബോര്‍ഡിന് നടുവിലാണ്. ഏറെ സ്ഥലസൗകര്യവും ധാരാളം ബൂട്ട് സ്‌പേസും വാഹനത്തിലുണ്ടാകുമെന്ന് കമ്പനി പറയുന്നു.

3665 എംഎം നീളവും 1520 എംഎം വീതിയും 1549 എംഎം/1564 എംഎം ഉയരവും 2380 എംഎം വീല്‍ബേസും വാഹനത്തിനുണ്ട്. ഡ്യുവല്‍ എയര്‍ബാഗ് സഹിതം പത്തിലേറെ സുരക്ഷാ സന്നാഹങ്ങള്‍ എസ്-പ്രെസോയിലുണ്ട്. 13, 14 ഇഞ്ച് വീലുകളില്‍ എസ്-പ്രെസോ ലഭ്യമാകും. ബിഎസ് 6 നിലവാരത്തിലുള്ള 998 സിസി പെട്രോള്‍ എന്‍ജിനാണ് എസ്-പ്രെസോയ്ക്ക് കരുത്തേകുക. 5500 ആര്‍പിഎമ്മില്‍ 67 ബിഎച്ച്പി പവര്‍ നല്‍കുന്നതാണ് ഈ എന്‍ജിന്‍. 5 സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷനൊപ്പം ഓട്ടോമാറ്റിക് വകഭേദവും ഇതിലുണ്ടാകും. സ്റ്റാന്റേര്‍ഡ്, LXi, VXi, VXi+ എന്നീ നിരകളിലായി ഒമ്പത് വകഭേദങ്ങളില്‍ എസ്-പ്രെസോ വിപണിയിലെത്തും. 3.3 ലക്ഷം രൂപ മുതല്‍ 4.5 ലക്ഷം വരെ എസ്-പ്രെസോയ്ക്ക് വില പ്രതീക്ഷിക്കാം.

Content Highlights; maruti s presso mini suv exterior and interior revealed

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
poornima indrajith

'ഓക്കേ അല്ലേ..ഇതു പെര്‍ഫെക്റ്റ് ആണ്'; വീട് നിര്‍മാണത്തിനിടെ ഭിത്തി തേച്ച് പൂര്‍ണിമ

May 16, 2022


SUDHAKARAN

1 min

'സുധാകരന് ആറ് വയസുകാരന്റെ ബുദ്ധിയും ആറാളുടെ വലുപ്പവും'; പരാമര്‍ശം രാഷ്ട്രീയ ആയുധമാക്കി സിപിഎം

May 18, 2022


Ukraine

1 min

യുക്രൈനില്‍നിന്നെത്തിയ മെഡിക്കല്‍ വിദ്യാര്‍ഥികള്‍ക്ക് രാജ്യത്ത് തുടര്‍പഠനം നടത്താനാകില്ല- കേന്ദ്രം

May 17, 2022

More from this section




Most Commented