മാരുതി സുസുക്കിയുടെ ക്രോസ് ഓവര്‍ മോഡലായ എസ്-ക്രോസിന്റെ പെട്രോള്‍ പതിപ്പ് അവതരിപ്പിച്ചു. നാല് വേരിയന്റുകളിലെത്തുന്ന ഈ വാഹനത്തിന് 8.39 ലക്ഷം രൂപ മുതല്‍ 12.39 ലക്ഷം രൂപ വരെയാണ് ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില. മാരുതിയുടെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമായ നെക്‌സ ആപ്ലിക്കേഷനില്‍ ഈ വാഹനത്തിന്റെ ബുക്കിങ്ങ് തുറന്നിട്ടുണ്ട്.
പുതിയ എന്‍ജിനിലെത്തുന്നതാണ് എസ്-ക്രോസിന്റെ ഈ വരവിലെ ഹൈലൈറ്റ്. മുമ്പുണ്ടായിരുന്ന 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിന് പകരം സിയാസ്, ബ്രെസ തുടങ്ങിയ മോഡലുകള്‍ക്ക് കരുത്തേകുന്ന 1.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എസ്-ക്രോസിലും പ്രവര്‍ത്തിക്കുന്നത്. 103 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്.
സിഗ്മ, ഡെല്‍റ്റ, സീറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളിലാണ് പെട്രോള്‍ എന്‍ജിന്‍ എസ്‌ക്രോസ് എത്തുന്നത്. ഇതിലെ സിഗ്മ ഒഴികെയുള്ള എല്ലാ വേരിയന്റുകളിലും ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ നല്‍കുമെന്നാണ് സൂചന. ബിഎസ്4 എന്‍ജിനിലെ എല്ലാ വേരിയന്റിലും മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം ഒരുക്കിയിരുന്നെങ്കില്‍ ഇത്തവണ ഓട്ടോമാറ്റിക്കില്‍ മാത്രമായിരിക്കും ഹൈബ്രിഡ് നല്‍കുക.
ബിഎസ്-6 നിലവാരത്തിലുള്ള പെട്രോള്‍ എന്‍ജിനിലേക്ക് മാറിയതൊഴിച്ചാല്‍ ഡിസൈനിലും ഫീച്ചറുകളിലും മറ്റും കാര്യമായ മാറ്റങ്ങള്‍ വരുത്തിയിട്ടില്ല. എല്‍ഇഡി പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, സില്‍വര്‍ റൂഫ് റെയില്‍, എല്‍ഇഡി ടെയില്‍ ലാമ്പ്, റെയിന്‍ സെന്‍സിങ്ങ് വൈപ്പറുകള്‍ എന്നിവയാണ് എക്സ്റ്റീരിയറിലെ പ്രധാന ഫീച്ചറുകള്‍.
സീറ്റുകളിലും സ്റ്റീയറിങ്ങിലും ഡോര്‍ ആം റെസ്റ്റിലും ലെതര്‍ ആവരണം നല്‍കിയതാണ് ഇന്റീരിയറിലെ പ്രധാന ആകര്‍ഷണം. ഇതിനുപുറമെ, സ്മാര്‍ട്ട് പ്ലേ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഒട്ടോ ഡിമ്മിങ്ങ് ഇന്‍സൈഡ് റിയര്‍വ്യു മിറര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍ തുടങ്ങിയവ ഉയര്‍ന്ന വേരിയന്റിലെ ഫീച്ചറുകളാണ്.
Content Highlights; Maruti S-Cross Launched With BS-6 Petrol Engine