മാരുതി സുസുക്കി ജിമ്‌നി | Photo: Maruti Suzuki
മാരുതി സുസുക്കിയുടെ ജിമ്‌നി നിരത്തുകളിലെത്താന്‍ ദിവസങ്ങള്‍ മാത്രമാണ് അവശേഷിക്കുന്നത്. ജൂണ്‍ ആദ്യവാരം ഈ വാഹനം വിപണിയില്‍ എത്തിതുടങ്ങുമെന്നാണ് സൂചനകള്‍. വരവ് അടുത്തിരിക്കുന്ന സമയത്ത് ഈ വാഹനത്തിന്റെ ഇന്ധനക്ഷമത വെളിപ്പെടുത്തിയിരിക്കുകയാണ് നിര്‍മാതാക്കള്‍. ജിമ്‌നിയുടെ മാനുവല്‍ മോഡലിന് 16.94 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലിന് 16.39 കിലോമീറ്ററും മൈലേജാണ് എ.ആര്‍.എ.ഐ. സാക്ഷ്യപ്പെടുത്തിയിരിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്.
ഒരു ഫുള്‍ടാങ്ക് പെട്രോള്‍ നിറച്ചാല്‍ മാനുവല്‍ മോഡല്‍ 677.6 കിലോമീറ്ററും ഓട്ടോമാറ്റിക് മോഡലും 655.6 കിലോമീറ്ററും സഞ്ചരിക്കാന്‍ സാധിക്കുമെന്ന് ചുരുക്കം. 40 ലിറ്ററാണ് ഈ വാഹനത്തിന്റെ ഫ്യുവല്‍ ടാങ്ക് കപ്പാസിറ്റി. ജനുവരിയിലെ അവതരണത്തിന് പിന്നാലെ തന്നെ ഈ വാഹനത്തിനുള്ള ബുക്കിങ്ങ് ആരംഭിച്ചിരുന്നു. ഏറ്റവുമൊടുവിലെ റിപ്പോര്‍ട്ട് അനുസരിച്ച് വില പോലും പ്രഖ്യാപിക്കുന്നതിന് മുമ്പ് 25,000-ത്തില്‍ അധികം ആളുകളാണ് ജിമ്‌നി ബുക്കുചെയ്ത് കാത്തിരിക്കുന്നതെന്നാണ് വിവരം.
പ്രതിവര്‍ഷം ജിമ്നിയുടെ ഒരുലക്ഷം യൂണിറ്റ് നിര്‍മിക്കാനാണ് മാരുതി സുസുക്കി പദ്ധതിയൊരുക്കിയിരിക്കുന്നത്. ഇതില്‍ 66 ശതമാനം വാഹനങ്ങളും ആഭ്യന്തര വിപണിയില്‍ വിറ്റഴിക്കാനും ബാക്കിയുള്ളവ വിദേശ നിരത്തുകളില്‍ എത്തിക്കാനുമാണ് നിര്‍മാതാക്കള്‍ തീരുമാനിച്ചിരിക്കുന്നത്. എല്ലാ മാസവും ജിമ്നിയുടെ 7000 യൂണിറ്റ് വീതം ഇന്ത്യന്‍ വിപണിയിലെത്തും.
വാഹനത്തിന്റെ നിര്‍മാണ കണക്കും ലഭിച്ചിട്ടുള്ള ബുക്കിങ്ങുകളുടെയും അടിസ്ഥാനത്തില്‍ കാത്തിരിപ്പ് കാലാവധി മാരുതിയുടെ മറ്റ് വാഹനങ്ങളെ അപേക്ഷിച്ച് ഉയരുമെന്നാണ് വിലയിരുത്തലുകള്‍. റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തില്‍ ജിമ്‌നിയുടെ മാനുവല്‍ പതിപ്പുകള്‍ക്ക് ആറ് മാസം വരെയും ഓട്ടോമാറ്റിക് മോഡലുകള്‍ക്ക് എട്ട് മാസം വരെയും ബുക്കുചെയ്ത് കാത്തിരിക്കേണ്ടി വരുമെന്നാണ് വിലയിരുത്തലുകള്‍. ഉയര്‍ന്ന വേരിയന്റായ ആല്‍ഫയ്ക്കാണ് ബുക്കിങ്ങില്‍ ഡിമാന്റെന്നും വിവരമുണ്ട്.
മാരുതി സുസുക്കിയുടെ ഐഡില്‍ സ്റ്റാര്‍ട്ട് ആന്‍ഡ് സ്റ്റോപ്പ് സംവിധാനമുള്ള കെ15ബി 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ പെട്രോള്‍ എന്‍ജിനാണ് ജിമ്‌നിയുടെ ഹൃദയം. 104.8 പി.എസ്. പവറും 134.2 എന്‍.എം. ടോര്‍ക്കുമാണ് ഈ 1462 സി.സി. എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ഓട്ടോമാറ്റിക് എന്നിവയാണ് ഈ വാഹനത്തില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. ഫോര്‍ വീല്‍ ഡ്രൈവ് സംവിധാനത്തിനായി ഗ്രാന്റ് വിത്താരയില്‍ നല്‍കിയിട്ടുള്ള ഓള്‍ഗ്രിപ്പ് പ്രോ സംവിധാനവും ജിമ്‌നിയില്‍ നല്‍കിയിട്ടുണ്ട്.
Content Highlights: Maruti reveals Jimny millage certified by ARAI, Maruti Suzuki Jimny, Fuel Efficiency
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..