Image Courtesy: India Car News
നിരത്തൊഴിഞ്ഞ് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും ഇന്നും ഡിമാന്‍ഡ് കുറഞ്ഞിട്ടില്ലാത്ത വാഹനമാണ് മാരുതി 800. മാരുതിയുടെ എന്‍ട്രി ലെവല്‍ വാഹനമായിരുന്ന 800-നെ വിശ്രമത്തിനയച്ചാണ് ആള്‍ട്ടോ 800 ഈ സ്ഥാനത്തേക്ക് എത്തിയത്. എന്നാല്‍, ഈ വാഹനത്തിനും താഴെയായി 800 സിസി എന്‍ജിനില്‍ മാരുതിയുടെ പുതിയ മോഡല്‍ എത്താനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്.
മാരുതിയുടെ ഏറ്റവും പുതിയ മോഡലുകളായ എസ്-പ്രൊസോ, വാഗണ്‍ ആര് മോഡലുകള്‍ക്ക് അടിസ്ഥാനമൊരുക്കുന്ന ഹാര്‍ട്ട്ടെക്ട്-കെ പ്ലാറ്റ്ഫോമിലായിരിക്കും പുതിയ എന്‍ട്രി ലെവല്‍ വാഹനവുമൊരുങ്ങുക. 47 ബിഎച്ച്പി പവറും 69 എന്‍എം ടോര്‍ക്കുമേകുന്ന ബിഎസ്-6 നിലവാരത്തിലുള്ള 800 സിസി എന്‍ജിനായിരിക്കും ഈ വാഹനത്തിന് കരുത്തേകുകയെന്നാണ് സൂചന.
രൂപത്തില്‍ നിരത്തൊഴിഞ്ഞ മാരുതിയുമായി സാമ്യമുണ്ടെങ്കിലും എതിരാളികളുമായി മത്സരിക്കുന്നതിനായി പുതുതലമുറ ഫീച്ചറുകള്‍ ഈ വാഹനത്തില്‍ ഇടംനേടും. സുരക്ഷ ഉറപ്പാക്കുന്നതിനായി ഡ്യുവല്‍ എയര്‍ബാഗും എബിഎസ്, ഇബിഡി, റിവേഴ് പാര്‍ക്കിങ്ങ് സെന്‍സര്‍, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, സ്പീഡ് അലേര്‍ട്ട് എന്നിവ സ്റ്റാന്റേഡായി ഈ വാഹനത്തില്‍ നല്‍കും.
നിലവില്‍ ആള്‍ട്ടോ 800-ന്റെ എതിരാളികളായ റെനോ ക്വിഡ്, ഡാറ്റ്സണ്‍ റെഡി-ഗോ, ഹ്യുണ്ടായി ഇയോണ്‍ തുടങ്ങിയ വാഹനങ്ങളായിരിക്കും മാരുതിയുടെ പുതിയോ മോഡലിന്റെയും എതിരാളി. ക്വിഡിനെയും റെഡി-ഗോയെയും പോലെ മാരുതിയുടെ എന്‍ട്രി ലെവല്‍ മോഡലിലും ഓട്ടോമാറ്റിക്, മാനുവല്‍ ട്രാന്സ്മിഷന് ഓപ്ഷനുകള്‍ നല്‍കിയേക്കും.
അതേസമയം, ഇക്കാര്യത്തില്‍ മാരുതിയുടെ ഔദ്യോഗിക സ്ഥിരീകരണമുണ്ടായിട്ടില്ല. 2022-ന് ശേഷമായിരിക്കും ഈ വാഹനം നിര്‍മിക്കുകയെന്നാണ് വിവരം. അതേസമയം, മാരുതി സുസുക്കി ജിമ്നി, എക്സ്എല്‍-5, മാരുതി ഇലക്ട്രിക് മോഡല്‍ തുടങ്ങിയ വാഹനങ്ങളാണ് വൈകാതെ പുറത്തിറങ്ങാനുള്ളത്.
Source: India Car News
Content Highlights: Maruti Planning To Introduce New 800CC Entry Level Car
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..