സണ്‍റൂഫുള്ള മാരുതിയുടെ ആദ്യ കാര്‍; ബുക്കിങ്ങ് തുറന്ന് മാരുതിയുടെ ഹോട്ട് ടെക്കി ബ്രെസ | Video


മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക.

.

മാസങ്ങള്‍ നീണ്ട കാത്തിരിപ്പിനൊടുവില്‍ മാരുതിയുടെ കോംപാക്ട് എസ്.യു.വി. മോഡലായ ബ്രെസ വരവിനൊരുങ്ങിയിരിക്കുകയാണ്. ജൂണ്‍ 30 അവതരണത്തിന് ഒരുങ്ങിയിട്ടുള്ള ഈ വാഹനത്തിന്റെ ഔദ്യോഗിക ബുക്കിങ്ങ് തുറന്നതായി മാരുതി അറിയിച്ചു. 11000 രൂപ അഡ്വാന്‍സ് തുക ഈടാക്കി മാരുതി സുസുക്കി ഷോറൂമുകളിലും മാരുതിയുടെ ഔദ്യോഗിക വെബ്‌സൈറ്റിലുമാണ് 2022 മോഡല്‍ ബ്രെസയുടെ ബുക്കിങ്ങ് സ്വീകരിക്കുന്നതെന്ന് മാരുതി സുസുക്കി വെളിപ്പെടുത്തിയിട്ടുള്ളത്.

ടീസര്‍ ചിത്രത്തിന്റെ അകമ്പടിയോടെയാണ് ബ്രെസയുടെ ബുക്കിങ്ങ് വിവരം മാരുതി പുറത്തുവിട്ടിരിക്കുന്നത്. ഓള്‍ ന്യൂ ഹോട്ട് ആന്‍ഡ് ടെക്ക് ബ്രെസ എന്നാണ് മാരുതി ബ്രെസയുടെ പുതിയ മോഡലിന് നല്‍കിയിട്ടുള്ള വിശേഷണം. എല്‍.ഇ.ഡി. ഡി.ആര്‍.എല്ലുകളും മുഖഭാവലും വെളിപ്പെടുത്തിയിട്ടുള്ള ടീസര്‍ ചിത്രമാണ് നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടുള്ളത്. ഇതിനൊപ്പം 15 സെക്കന്റ് ദൈര്‍ഘ്യമുള്ള വീഡിയോയില്‍ ബ്രെസയുടെ ഗ്രില്ലും ടെയ്ല്‍ലാമ്പും സംബന്ധിച്ച സൂചനയും നല്‍കുന്നുണ്ട്.

കൂടുതല്‍ ഹൈടെക് വാഹനമായാണ് ബ്രെസ എത്തുകയെന്ന് നിര്‍മാതാക്കള്‍ മുമ്പ് അറിയിച്ചിരുന്നു. എന്നാല്‍, മാരുതിയുടെ ആദ്യ സണ്‍റൂഫ് മോഡല്‍ വാഹനമായാണ് ബ്രെസ എത്തുന്നതെന്നാണ് ഏറ്റവും പ്രധാന പ്രത്യേകത. മാരുതിയുടെ വാഹനങ്ങളില്‍ സണ്‍റൂഫ് നല്‍കുന്ന ആദ്യ മോഡലായിരിക്കും പുതിയ ബ്രെസ. ഹൈബ്രിഡ് സാങ്കേതികവിദ്യ, കണക്ടഡ് കാര്‍ ഫീച്ചറുകള്‍, ഏറ്റവും ഉയര്‍ന്ന ഇന്ധനക്ഷമത തുടങ്ങിയ പ്രത്യേകതകളും ബ്രെസയുടെ ഈ വരവിന് മോടിപിടിപ്പിക്കും.

മാരുതിയുടെ മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 1.5 ലിറ്റര്‍ കെ15സി പെട്രോള്‍ എന്‍ജിനിലായിരിക്കും ഈ വാഹനം എത്തുക. മൈല്‍ഡ് ഹൈബ്രിഡ് സംവിധാനത്തിലെത്തുന്നതിനാലാണ് ഉയര്‍ന്ന ഇന്ധനക്ഷമത പ്രതീക്ഷിക്കുന്നത്. അതേസമയം, എന്‍ജിന്‍ ഉത്പാദിപ്പിക്കുന്ന പവര്‍ മുന്‍ മോഡലിന് സമാനമായിരിക്കും 103 ബി.എച്ച്.പി. പവറും 137 എന്‍.എം. ടോര്‍ക്കുമാണ് എന്‍ജിന്‍ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് എന്നീ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളാണ് ഇതിലുള്ളത്.

ബ്രെസയുടെ ബോക്സി ഡിസൈന്‍ നിലനിര്‍ത്തി ചില പുതുമകള്‍ വരുത്തിയാണ് പുതിയ മോഡലിന്റെ വരവെന്നാണ് പുറത്തുവന്ന ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. ഗ്ലോസി ബ്ലാക്ക് സ്ട്രിപ്പും യൂ ഷേപ്പില്‍ ക്രോമിയം ആവരണം നല്‍കിയാണ് ഗ്രില്‍ ഒരുങ്ങിയിട്ടുള്ളത്. ഡ്യുവല്‍ പോഡ് പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, പുതിയ ഡിസൈനില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഡി.ആര്‍.എല്‍, പവര്‍ ലൈനുകള്‍ അപ്രത്യക്ഷമായ ഫ്‌ളാറ്റ് ബോണറ്റ്, പൂര്‍ണമായും പുതുക്കി പണിതിട്ടുള്ള ബമ്പര്‍, സ്‌കിഡ് പ്ലേറ്റ്, പുതിയ അലോയി വീല്‍ എന്നിങ്ങനെ നീളുന്നു മാറ്റങ്ങള്‍.

മുന്‍മോഡലിനെക്കാളും പ്രീമിയമാകും അകത്തളം. മികച്ച ഡിസൈനിലുള്ള ഡാഷ്‌ബോര്‍ഡ്, സുസുക്കി കണക്ട് സംവിധാനമുള്ള വലിപ്പം കൂടിയ ഫ്‌ളോട്ടിങ്ങ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, കളര്‍ സ്‌ക്രീന്‍ നല്‍കിയിട്ടുള്ള പുതിയ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ലെതര്‍ ആവരണം നല്‍കിയിട്ടുള്ള മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, സണ്‍റൂഫ്, പുതിയ എ.സി. വെന്റുകള്‍, പാഡില്‍ ഷിഫ്റ്റ് തുടങ്ങിയ ഫീച്ചറുകളാണ് പുതിയ ബ്രെസയുടെ അകത്തളത്തിലെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്.


Watch Video....ഹൈ മൈലേജ്, ഹൈടെക് ഫീച്ചര്‍; MPV ശ്രേണി ഇനി Maruti XL6 ഭരിക്കും

Content Highlights: Maruti open booking of hot techy brezza, Maruti Brezza, New Gen Brezza

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented