ഓമ്‌നിയും ജിപ്‌സിയും ചേര്‍ന്നൊരു ജിംനി; കിടിലന്‍ ലുക്കില്‍ ഒരു മോഡിഫൈഡ് ഓമ്നി


ജിപ്‌സിയുടെ ടയറുകള്‍ നല്‍കി ഉയരം കൂട്ടിയതിനൊപ്പം മുന്നില്‍ ഓഫ് റോഡ് വാഹനങ്ങളില്‍ നല്‍കുന്ന ബമ്പറും ക്രാഷ് ഗാഡും നല്‍കിയിട്ടുണ്ട്.

ന്ത്യന്‍ നിരത്തിന്‍ നിന്ന് അപ്രത്യക്ഷമായി കൊണ്ടിരിക്കുന്ന വാഹനമാണ് മാരുതിയുടെ ഓമ്‌നി. 19-ാം നൂറ്റാണ്ടില്‍ വില്ലനായും 20-ാം നൂറ്റാണ്ടില്‍ രക്ഷകനുമായി എത്തിയിരുന്ന ഈ വാഹനം സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കാന്‍ കഴിയില്ലെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് നിരത്തൊഴിയുന്നത്.

രൂപമാറ്റം വരുത്താനും മോഡിഫൈ ചെയ്യാനുമുള്ള സാധ്യത കുറഞ്ഞ വാഹനമായാണ് ഓമ്‌നിയെ വിലയിരുത്തിയിരുന്നത്. എന്നാല്‍, ഇത് തെറ്റിധാരണയാണെന്ന് തെളിയിച്ചിരിക്കുകയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ നിറയുന്ന മോഡിഫൈഡ് ഓമ്‌നിയുടെ ചിത്രങ്ങള്‍.

ഇന്‍ഡി എന്ന ഗ്യാരേജും ഹോളി ഷിഫ്റ്റ് എന്ന സ്ഥാപനവും ചേര്‍ന്നാണ് പഴയ ഓമ്‌നിയില്‍ ജിപ്‌സിയുടെ ഏതാനും ഫീച്ചറുകളും നല്‍കി ഓമ്‌നിയെ ജിംനിയാക്കിയിരിക്കുന്നത്. മസ്‌കുലര്‍ ഭാവം കൈവരിച്ച ഈ വാഹനം ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാണ്.

ജിപ്‌സിയുടെ ടയറുകള്‍ നല്‍കി ഉയരം കൂട്ടിയതിനൊപ്പം മുന്നില്‍ ഓഫ് റോഡ് വാഹനങ്ങളില്‍ നല്‍കുന്ന ബമ്പറും ക്രാഷ് ഗാഡും നല്‍കിയിട്ടുണ്ട്. ഹെഡ്‌ലൈറ്റ് എല്‍ഇഡിയാണ്. ഓമ്‌നി ബാഡ്ജിങ്ങിന്റെ സ്ഥാനത്ത് ജിംനി എന്നാണ് എഴുതിയിട്ടുള്ളത്.

വാഹനത്തിന് ചുറ്റിലും ഇരുമ്പ് പൈപ്പില്‍ തീര്‍ത്തിരിക്കുന്ന ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. വശങ്ങളിലെ സ്റ്റെപ്പ് ഈ ഡാര്‍ഡിലാണ് നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം നാല് ടയറുകളിലും പുറത്തേക്ക് തള്ളിനില്‍ക്കുന്ന മഡ് ഗാര്‍ഡ് നല്‍കിയിട്ടുണ്ട്. റൂഫില്‍ നല്‍കിയിട്ടുള്ള ക്യാരിയറും ലൈറ്റുകളും വാഹനത്തിന്റെ സ്റ്റൈല്‍ ഉയര്‍ത്തുന്നുണ്ട്.

പിന്നിലുമുണ്ട് വലിയ മാറ്റങ്ങള്‍. ഒരു ബൈക്കിനെ താങ്ങി നിര്‍ത്താന്‍ ശേഷിയുള്ള ക്യാരിയറാണ് പിന്നില്‍ നല്‍കിയിട്ടുള്ളത്. ഇത് കട്ടിയുള്ള ഇരുമ്പ് പൈപ്പും തകിട് പ്ലേറ്റും ഉപയോഗിച്ചാണ് നിര്‍മിച്ചിട്ടുള്ളത്.

രൂപത്തില്‍ ഓമ്‌നിയാണെങ്കിലും ഈ വാഹനത്തിന് കരുത്തേകുന്നത് ജിപ്‌സിയുടെ എന്‍ജിനാണ്. ജിപ്‌സി ഫോര്‍ വീല്‍ ഡ്രൈവ് വാഹനമാണെങ്കിലും ആ കരുത്ത് പക്ഷെ ഈ വാഹനത്തില്‍ പ്രയോഗികമല്ല. ജിപ്‌സിയും ഓമ്‌നിയും ചേര്‍ന്ന് ഒരു വലിയ വാഹനത്തിന്റെ രൂപത്തിലാണ് ഈ ജിംനിയെത്തുന്നത്.

Content Highlights: Maruti Omni Modified As Jimny

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
abhaya hiranmayi

1 min

'അവര്‍ക്ക് കുടുംബമുണ്ട്, ദയവായി എന്റെ ആണ്‍സുഹൃത്തുക്കളെ ഇതിലേക്ക് വലിച്ചിഴക്കരുത്'; അഭയ ഹിരണ്‍മയി

May 28, 2022


Jayaram Subramani

2 min

'പ്രായം കഴിഞ്ഞിട്ടും വിവാഹിതയാകാതെ നീ നില്‍ക്കുന്നതുകണ്ട് ചോദ്യംചെയ്യാന്‍ വരുന്നവനെ ഞാന്‍ ആട്ടും'

May 28, 2022


Dharmajan Bolgatty

1 min

ധര്‍മജന്റെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തില്‍നിന്ന് 200 കിലോ പഴകിയ മത്സ്യം പിടിച്ചെടുത്തു 

May 27, 2022

Most Commented