
പ്രതീകാത്മക ചിത്രം | Photo: Twitter @Maruti_Corp
ഏറെ നാളായി പ്രഖ്യാപനങ്ങളില്‍ മാത്രം ഒതുങ്ങി നിന്നിരുന്ന മാരുതിയുടെ മിനി ഓഫ്-റോഡ് വാഹനമായ ജിമ്നി ഈ വര്‍ഷം അവസാനമോ അടുത്ത വര്‍ഷം ആദ്യമോ നിരത്തുകളിലെത്തുമെന്ന് റിപ്പോര്‍ട്ട്. ഇതിന്റെ ഭാഗമായി മാരുതിയുടെ ഗുജറാത്തിലെ സനദ് പ്ലാന്റില്‍ മേയ് മാസം ഈ വാഹനത്തിന്റെ നിര്‍മാണം ആരംഭിക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്.
വളരെ കുറഞ്ഞ യൂണിറ്റുകള്‍ മാത്രമായിരിക്കും ആദ്യഘട്ടത്തില്‍ നിര്‍മിക്കുകയെന്നാണ് സൂചന. പ്രതിവര്‍ഷം 4000 മുതല്‍ 5000 യൂണിറ്റ് വരെ നിര്‍മിക്കുമെന്നും വിദേശത്തേക്കുള്ള വാഹനങ്ങളും ഇന്ത്യയില്‍ നിര്‍മിക്കുമെന്നുമാണ് വിവരങ്ങള്‍. ഇന്ത്യയില്‍ മാരുതിയുടെ പ്രീമിയം ഡീലര്‍ഷിപ്പായ നെക്സ വഴിയായിരിക്കും ഈ വാഹനം നിരത്തിലെത്തിക്കുക.
ആഡംബര എസ്യുവികളുടെ തലയെടുപ്പോടെ ലാഡര്‍ ഫ്രെയിം ഷാസിയിലാണ് മാരുതി ജിമ്നി ഒരുങ്ങുന്നത്. പരമ്പരാഗത ബോക്സി രൂപത്തില്‍ ഡ്യുവല്‍ ടോണ്‍ നിറത്തിലാണ് എക്സ്റ്റീരിയര്‍. 5 സ്ലാറ്റ് ഗ്രില്‍, റൗണ്ട് ഹെഡ്ലൈറ്റ്, ഇന്‍ഡിക്കേറ്റര്‍, പുറത്തേക്ക് തള്ളിനില്ക്കുന്ന ബമ്പര്‍ എന്നിവയാണ് മുന്‍ഭാഗത്തെ അലങ്കരിക്കുന്നത്.
ആഡംബരം തുളുമ്പുന്ന അകത്തളമാണ് ജിംനിക്കുള്ളത്. ത്രീ സ്പോക്ക് സ്റ്റിയറിങ്ങ് വീല്‍, ട്വിന്‍ ഡയല് ഇന്‍സ്ട്രുമെന്റ് ക്ലസ്റ്റര്‍, ഏഴ് ഇഞ്ച് സെന്‍ട്രല്‍ ഇന്‍ഫോടെയ്മെന്റ് സിസ്റ്റം, മള്‍ട്ടി ഫങ്ഷന് സ്റ്റിയറിങ് വീല്‍, ലെതര്‍ ഫിനീഷിങ്ങിലുള്ള സീറ്റുകള്‍ എന്നിവ ഇന്റീരിയറിനെ സമ്പന്നമാക്കുമെന്നാണ് സൂചന.
ത്രീ ഡോര്‍ എസ്യുവി ഗണത്തിലേക്കായിരിക്കും ജിമ്നി സിയറ എത്തുന്നത്. 3395 എംഎം നീളവും 1475 എംഎം വീതിയുമുള്ള ഈ വാഹനത്തില്‍ 2250 എംഎം വീല്‍ബേസാണ് നല്‍കിയിട്ടുള്ളത്. ഓഫ് റോഡുകളെ ഉദ്ദേശിച്ച് നിര്‍മിക്കുന്നതിനാല്‍ ഈ വാഹനത്തിന് 205 എംഎം ഗ്രൗണ്ട് ക്ലിയറന്‍സും നല്‍കുന്നുണ്ട്.
102 പിസ് പവറും 130 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയിലെത്തുന്ന ജിമ്നിക്ക് കരുത്തേകുന്നത്. അഞ്ച് സ്പീഡ് മാനുവല്‍, നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നീ ഗിയര്‍ബോക്സുകള്‍ ഈ വാഹനത്തില്‍ ട്രാന്സിഷന് ഒരുക്കും. 10 ലക്ഷം രൂപയില്‍ താഴെയായിരിക്കും ജിമ്നിയുടെ വിലയെന്നും സൂചനയുണ്ട്.
Content Highlights: Maruti Jimny Will Launch This Year; Production Begins From May
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..