മാരുതിയുടെ എക്കാലത്തെയും അഭിമാന മോഡലുകളാണ് സ്വിഫ്റ്റ്, വാഗണ്‍ആര്‍ എന്നീ ഹാച്ച്ബാക്കുകളും ഇഗ്നീസ് എന്ന മിനി എസ്യുവിയും. മാരുതിയുടെ തന്നെ കെ-സീരീസ് എന്‍ജിനുകളാണ് ഈ മൂന്ന് മോഡലുകള്‍ക്കും കരുത്തേകുന്നത്. എന്നാല്‍, ഈ മോഡലുകളില്‍ 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനുകള്‍ സ്ഥാനം പിടിച്ചേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ട്.
അടുത്തിടെ മുഖം മിനുക്കിയെത്തിയ മാരുതിയുടെ കോംപാക്ട് സെഡാന് വാഹനമായ ഡിസയറില്‍ കെ-സീരീസ് എന്ജിന് പകരം 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് എന്‍ജിനാണ് നല്‍കിയത്. ഇതിനുപിന്നാലെയാണ് സമാന കരുത്തിലുള്ള മറ്റ് മോഡലുകളിലും ഈ എന്ജിന് നല്കിയേക്കുമെന്നുള്ള സൂചനകള്‍ ശക്തിപ്പെടുന്നത്.
ഉയര്‍ന്ന ഇന്ധനക്ഷമത ഉറപ്പാക്കുന്നതിനായി ഈ വാഹനത്തില്‍ ഐഡിയല്‍ സ്റ്റാര്‍ട്ട്-സ്റ്റോപ്പ് സാങ്കേതികവിദ്യ നല്‍കിയിട്ടുണ്ട്. വാഹനം അഞ്ച് സെക്കന്‍ഡില്‍ കൂടുതല്‍ നിര്‍ത്തിയിട്ടിരിക്കുകയാണെങ്കില്‍ എന്ജിന് തനിയെ ഓഫാകുന്നതാണ് സംവിധാനം. പിന്നീട് ആക്സിലറേറ്ററില്‍ അമര്‍ത്തിയാല്‍ വാഹനം സ്റ്റാര്‍ട്ട് ആകുകയും ചെയ്യും.
മാനുവല്‍ ഗിയര്‍ബോക്സില്‍ 23.26 കിലോമീറ്റര്‍ ഇന്ധനക്ഷമതയാണ് ഡ്യുവല്‍ജെറ്റ് എന്ജിന് സാക്ഷ്യപ്പെടുത്തിയിട്ടുള്ളത്. ഓട്ടോമാറ്റിക്കില്‍ ഇത് 24.12 കിലോമീറ്റര്‍ വരെ ഉയരുമെന്നാണ് റിപ്പോര്‍ട്ട്. 2022-ല്‍ പ്രാബല്യത്തില്‍ വരാനിരിക്കുന്ന കോര്‍പറേറ്റ് ആവറേജ് ഫ്യുവല്‍ എക്കണോമി സംവിധാനം പാലിച്ചുള്ളതാണ് ഡ്യുവല്‍ജെറ്റ് എന്ജിന്.
എന്ജിന് ഫ്രിക്ഷന്‍ കുറയ്ക്കുന്നതിനും മികച്ച പ്രകടനം ഉറപ്പാക്കുന്നതിനും പിസ്റ്റണ്‍ കൂളിങ്ങ് ജെറ്റ്, കൂള്‍ഡ് എക്സ്ഹോസ്റ്റ് ഗ്യാസ് റീസര്‍ക്കുലേഷന്‍ സിസ്റ്റം, ഹയര്‍ കംപ്രഷന്‍ റേഷിയോ എന്നിവ ബിഎസ്-6 നിലവാരത്തിലുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്‍ജിനില്‍ നല്‍കിയിട്ടുണ്ടെന്ന് മാരുതി അവകാശപ്പെടുന്നു.
Source: India Car News
Content Highlights: Maruti Is Planning To Fit 1.2 liter Dueljet Engine In Swift, WagonR and Ignis
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..