Image Source: India Car News
17 പുത്തന്‍ വാഹനങ്ങളെയാണ് ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ മാരുതി അവതരിപ്പിക്കാനൊരുങ്ങുന്നത്. ഈ 17 മോഡലുകളിലും മാരുതിയുടെ പവലിയന്റെ ആകര്‍ഷണമാകുന്നത് ഫ്യൂച്ചറോ-ഇ എന്ന കണ്‍സെപ്റ്റ് മോഡലായിരിക്കുമെന്നാണ് പ്രതീക്ഷ. കൂപെ എസ്‌യുവിയില്‍ മാരുിയുടെ ആദ്യ പരീക്ഷണമാണ് കണ്‍സെപ്റ്റായ ഫ്യൂച്ചറോ-ഇ.
ഇന്ത്യയിലെ എസ്‌യുവി ശ്രേണി ഭരിക്കുന്ന ഹ്യുണ്ടായി ക്രെറ്റ, കിയ സെല്‍റ്റോസ്, നിസാന്‍ കിക്‌സ് എന്നീ വാഹനങ്ങളുമായി മത്സരിക്കാനാണ് ഫ്യൂച്ചറോ- ഇ എത്തിക്കുന്നതെന്നാണ് മാരുതി അറിയിച്ചിരിക്കുന്നത്. മാരുതി സുസുക്കി ഡിസൈന്‍ ഒരുക്കിയ ഫ്യുച്ചറോ-ഇ കണ്‍സെപ്റ്റിന്റെ ഡിസൈന്‍ ടീസര്‍ കമ്പനി നേരത്തെ പുറത്തുവിട്ടിരുന്നു.
മാരുതിയുടെ വിത്താര ബ്രെസയ്ക്ക് അടിസ്ഥാനമൊരുക്കുന്ന സി-പ്ലാറ്റ്‌ഫോമിന്റെ പുതുക്കിയ പതിപ്പിലായിരിക്കും ഫ്യൂച്ചറോ-ഇ എസ്‌യുവി ഒരുങ്ങുക. ടീസര്‍ ചിത്രമനുസരിച്ച് സ്റ്റൈലിഷ് ഡിസൈനാണ് ഈ വാഹനത്തിലുള്ളത്. റൂഫ് ലൈറ്റുകള്‍, വില്‍ ആര്‍ച്ച്, എല്‍ഇഡി ടെയ്ല്‍ലൈറ്റ്, സി-ഷേപ്പ് ഡിആര്‍എല്‍ എന്നിവ ഇതിലുണ്ട്.
ഫ്യുച്ചറോ-ഇ എസ്‌യുവിയുടെ പൊഡക്ഷന്‍ സ്‌പെക്ക് 2021-ല്‍ തന്നെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നാണ് വിവരം. മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയിലുള്ള 1.5 ലിറ്റര്‍ കെ15ബി പെട്രോള്‍ എന്‍ജിന്‍ ഈ വാഹനത്തിന് കരുത്തേകുമെന്നാണ് പ്രാഥമിക വിവരം. ഡീസല്‍ എന്‍ജിനിലും ഈ വാഹനം എത്തിയേക്കും.
ഫ്യൂച്ചറോ-ഇ കണ്‍സെപ്റ്റിന് പുറമെ, ജിമ്‌നി എസ്‌യുവി, സ്വിഫ്റ്റ് ഹൈബ്രിഡ്, വിത്താര ബ്രെസ പെട്രോള്‍, ഇഗ്നീസ് ഫെയ്‌സ്‌ലിഫ്റ്റ് തുടങ്ങിയ വാഹനങ്ങള്‍ മാരുതി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിക്കുന്നുണ്ട്.
Content Highlights: Maruti Introduce Futuro-e SUV Concept In Delhi Auto Expo
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..