മാരുതിയുടെ ഓണ്‍ലൈന്‍ ക്ലിക്കായി; ബുക്കിങ്ങ് 5000 കടന്നു, 2300 വാഹനം ഡീലര്‍ഷിപ്പിലെത്തി


പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാരുതി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ പുറത്തിറക്കിയിരുന്നു.

കൊറോണ വൈറസ് ലോക്ക്ഡൗണ്‍ തുടങ്ങിയതോടെയാണ് ഇന്ത്യയിലെ വാഹനനിര്‍മാതാക്കള്‍ ഓണ്‍ലൈന്‍ സേവനങ്ങള്‍ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കി തുടങ്ങിയത്. മാരുതി, ടാറ്റ, ഹ്യുണ്ടായി തുടങ്ങി പ്രീമിയം വാഹനനിര്‍മാതാക്കള്‍ വരെ ഈ സേവനം ലഭ്യമാക്കുന്നുണ്ട്. എന്നാല്‍, ഓണ്‍ലൈന്‍ ബുക്കിങ്ങിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നാണ് മാരുതിയുടെ പക്ഷം.

സോഷ്യല്‍ ഡിസ്റ്റന്‍സ് ഉറപ്പാക്കുന്നതിനായാണ് മാരുതി പ്രധാനമായും ഓണ്‍ലൈന്‍ ബുക്കിങ്ങ് പ്ലാറ്റ്‌ഫോം ഒരുക്കിയത്. മികച്ച പ്രതികരണമാണ് ഇതിന് ലഭിക്കുന്നത്. ഓണ്‍ലൈന്‍ ബുക്കിങ്ങ് സംവിധാനത്തിലൂടെ ഇതിനോടകം 5000 ബുക്കിങ്ങുകളാണ് ലഭിച്ചിരിക്കുന്നതെന്ന് മാരുതി സുസുക്കി ഇന്ത്യയുടെ ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവ അറിയിച്ചു.

കോവിഡ് പ്രതിരോധത്തിനുള്ള സുരക്ഷ മാനദണ്ഡങ്ങള്‍ പാലിച്ച് ഷോറൂമുകള്‍ വീണ്ടും തുറന്നതോടെ മാരുതിയുടെ മനേസര്‍ പ്ലാന്റില്‍ നിന്ന് 2300 വാഹനങ്ങളാണ് വിവിധയിടങ്ങളിലായെത്തിച്ചിട്ടുള്ളത്. രാജ്യത്തുടനീളമുള്ള ഗ്രീന്‍-ഓറഞ്ച് സോണുകളില്‍ മാരുതിയുടെ 1900 വര്‍ക്ക്‌ഷോപ്പുകള്‍ തുറന്ന് പ്രവര്‍ത്തിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

മൂന്നാംഘട്ട ലോക്ക്ഡൗണില്‍ നല്‍കിയ ഇളവുകളെ തുടര്‍ന്നാണ് സുരക്ഷിത സ്ഥലങ്ങളിലുള്ള മാരുതിയുടെ വര്‍ക്ക്‌ഷോപ്പുകളും മറ്റും തുറന്ന് പ്രവര്‍ത്തനം ആരംഭിച്ചത്. എന്നാല്‍, രാജ്യത്തുടനീളം 2500-ലധികം ഡീലര്‍ഷിപ്പുകളുണ്ടെങ്കില്‍ ഇതിലെ മൂന്നില്‍ ഒന്ന് ഡീലര്‍ഷിപ്പുകള്‍ മാത്രമാണ് ഇപ്പോള്‍ കുറഞ്ഞ ജീവനക്കാരുമായി പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്.

ഡീലര്‍ഷിപ്പുകളും മറ്റും പ്രവര്‍ത്തനമാരംഭിക്കുന്നതിന് മുമ്പ് പാലിക്കേണ്ട നടപടികള്‍ സംബന്ധിച്ച് മാരുതി സ്റ്റാന്റേഡ് ഓപ്പറേറ്റിങ്ങ് പ്രൊസീജര്‍ പുറത്തിറക്കിയിരുന്നു. ഇത് അനുസരിച്ച് എല്ലാ ഡീലര്‍ഷിപ്പുകളിലും സര്‍വീസ് സെന്ററുകളിലും സോഷ്യല്‍ ഡിസ്റ്റന്‍സിങ്ങ് ഉറപ്പാക്കണമെന്നും സാനിറ്റൈസേഷന്‍ ഉള്‍പ്പെടെയുള്ള നടപടികള്‍ സ്വീകരിക്കണമെന്നും നിര്‍ദേശമുണ്ട്.

Source: NDTV Car and Bike

Content Highlights: Maruti Got Good Response For Online Booking


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
marriage

1 min

ചെന്നൈയിലെ ഫ്‌ളാറ്റില്‍ ലളിതമായ ചടങ്ങ്; പ്രിയദര്‍ശന്റേയും ലിസിയുടേയും മകന്‍ സിദ്ധാര്‍ഥ് വിവാഹിതനായി

Feb 3, 2023


car catches fire

4 min

കുഞ്ഞുവാവയെ കിട്ടാന്‍ ആസ്പത്രിയിലേക്ക്, അച്ഛനും അമ്മയും നഷ്ടപ്പെട്ട് ശ്രീപാര്‍വതി; കണ്ണീരണിഞ്ഞ് നാട്

Feb 3, 2023


dr jose sebastian

4 min

'അക്കിടിമറയ്ക്കാൻ കുറ്റം കേന്ദ്രത്തിന്, മധ്യവര്‍ഗത്തിനുവേണ്ടി സാധാരണക്കാരനുമേല്‍ നികുതി ചുമത്തുന്നു'

Feb 3, 2023

Most Commented