മാരുതി സുസുക്കി ബലേനൊ | Photo: Maruti Suzuki
ഒരു വാഹനം വാങ്ങുമ്പോള്‍ ഇന്ധനക്ഷമത, റീസെയില്‍ വാല്യൂ തുടങ്ങിയ കാര്യങ്ങള്‍ മാത്രം പരിഗണിച്ചിരുന്നതില്‍ നിന്ന് സുരക്ഷയ്ക്ക് കൂടി ഇന്ത്യയിലെ വാഹന ഉപയോക്താക്കള്‍ കൂടുതല്‍ പ്രധാന്യം നല്‍കി തുടങ്ങിയിട്ടുണ്ട്. ഇതിന്റെ പ്രധാന തെളിവുകളില്‍ ഒന്നാണ് ക്രാഷ് ടെസ്റ്റില്‍ നാല് അല്ലെങ്കില്‍ അഞ്ച് സ്റ്റാര്‍ റേറ്റിങ്ങ് നേടിയിട്ടുള്ള വാഹനങ്ങള്‍ ആളുകള്‍ തിരഞ്ഞുപിടിച്ച് വാങ്ങുന്നത്. ടാറ്റ, മഹീന്ദ്ര തുടങ്ങിയ ഇന്ത്യന്‍ വാഹന നിര്‍മാതാക്കള്‍ സുരക്ഷയ്ക്ക് ഉയര്‍ന്ന പ്രാധാന്യം നല്‍കിയുള്ള വാഹനങ്ങളാണ് എത്തിക്കുന്നതും.
ഇന്ത്യയില്‍ ഏറ്റവുമധികം വില്‍പ്പനയുള്ള വാഹന നിര്‍മാതാക്കളായ മാരുതി ഉപയോക്താക്കളുടെ താത്പര്യം മനസിലാക്കിയുള്ള വാഹനങ്ങളാണ് ഇതുവരേയും എത്തിച്ചിട്ടുള്ളത്. ഇന്ധനക്ഷമതയും, സാങ്കേതിക തികവുമെല്ലാം ഉറപ്പാക്കി എത്തുന്ന മാരുതിയുടെ വാഹനങ്ങള്‍ ഇനി കൂടുതല്‍ സുരക്ഷാ സന്നാഹങ്ങളോടെയും നിരത്തുകളില്‍ എത്തും. ഇതിന്റെ ഭാഗമായി മാരുതിയുടെ എല്ലാം വാഹനങ്ങളില്‍ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍, എല്ലാ സീറ്റുകള്‍ക്കും സീറ്റ്‌ബെല്‍റ്റ് വാണിങ്ങ് തുടങ്ങിയ ഫീച്ചറുകളാണ് നല്‍കാനൊരുങ്ങുന്നത്.
ഏത് സീറ്റില്‍ ഇരിക്കുന്നവരും സീറ്റ് ബെല്‍റ്റ് ധരിച്ചില്ലെങ്കില്‍ മുന്നറിയിപ്പ് നല്‍കുന്നതിലൂടെ അപകടങ്ങളുണ്ടാകുമ്പോഴുള്ള പരിക്കുകള്‍ 50 ശതമാനം കുറയ്ക്കാന്‍ സാധിക്കുമെന്നാണ് കമ്പനിയുടെ വിലയിരുത്തല്‍. അതുപോലെ ഇലക്ട്രോണിക് സ്‌റ്റെബിലിറ്റി കണ്‍ട്രോള്‍ അടിസ്ഥാന ഫീച്ചര്‍ ആകുന്നതോടെ മോശം ഡ്രൈവിങ്ങ് സാഹചര്യത്തിലും വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുന്ന അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുമെന്നുമാണ് മാരുതി സുസുക്കിയുടെ വിലയിരുത്തലുകള്‍.
വാഹനങ്ങളിലെ സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനൊയില്‍ അടുത്തിടെ ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റ് സംവിധാനം ഒരുക്കിയിരുന്നു. ഹാച്ച്ബാക്ക് ശ്രേണിയില്‍ ആദ്യമായാണ് ഒരു വാഹനത്തില്‍ ത്രീ പോയിന്റ് സീറ്റ്‌ബെല്‍റ്റ് സംവിധാനം ഒരുങ്ങുന്നതെന്നായിരുന്നു മാരുതി സുസുക്കി അവകാശപ്പെട്ടിരുന്നത്. അഡ്ജസ്റ്റ് ചെയ്യാന്‍ സാധിക്കുന്ന ഹെഡ്‌റെസ്റ്റും പിന്‍നിരയിലെ നടുവില്‍ നല്‍കിയിട്ടുള്ള സീറ്റിലും ഒരുക്കിയിരുന്നു.
Content Highlights: Maruti cars to get more safety features as standard, Maruti Safe cars, Maruti Suzuki


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..