വിലയില്‍ ഞെട്ടിച്ച് മാരുതി ബ്രെസയുടെ പെട്രോള്‍ പതിപ്പ്; എത്തുന്നത് ഒമ്പത് വേരിയന്റുകള്‍


ഇതില്‍ നാല് വേരിയന്റുകള്‍ക്കൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുള്ളത്.

-

മാരുതിയുടെ ജനപ്രിയ കോംപാക്ട് എസ്‌യുവി വാഹനമായ വിത്താര ബ്രെസ വിപണിയിലെത്തി. 1.5 ലിറ്റര്‍ സെമി ഹൈബ്രിഡ് പെട്രോള്‍ എന്‍ജിന്‍ കരുത്തേകുന്ന ഈ വാഹനത്തിന് 7.34 ലക്ഷം രൂപ മുതല്‍ 11.40 ലക്ഷം രൂപ വരെയാണ് ഡല്‍ഹിയിലെ എക്‌സ്‌ഷോറൂം വില. ഡല്‍ഹിയില്‍ നടന്ന ഓട്ടോ എക്‌സ്‌പോയിലാണ് ഈ വാഹനം അവതരിപ്പിച്ചത്.

LXi, VXi, ZXi, ZXi+, VXi(AT)SHVS, ZXi+ Duel Tone, ZXi(AT)SHVS, ZXi+(AT)SHVS, ZXi+(AT) Duel Tone എന്നിങ്ങനെ ഒമ്പത് വേരിയന്റുകളായാണ് ബ്രെസയുടെ പെട്രോള്‍ മോഡല്‍ നിരത്തുകളിലെത്തുന്നത്. ഇതില്‍ നാല് വേരിയന്റുകള്‍ക്കൊപ്പമാണ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഹൈബ്രിഡ് സാങ്കേതികവിദ്യയും നല്‍കിയിട്ടുള്ളത്.

മൈല്‍ഡ് ഹൈബ്രിഡ് സംവിധാനം നല്‍കിയിട്ടുള്ളതിനാല്‍ തന്നെ കൂടുതല്‍ ഇന്ധനക്ഷമതയുള്ള വാഹനമായിരിക്കും ഇതെന്നാണ് നിര്‍മാതാക്കള്‍ അവകാശപ്പെടുന്നത്. മാരുതിയുടെ സെഡാന്‍ മോഡലായ സിയാസ്, എംപിവിയായ എര്‍ട്ടിഗ എന്നീ വാഹനങ്ങള്‍ക്ക് കരുത്തേകുന്ന എന്‍ജിനിലാണ് പെട്രോള്‍ ബ്രെസയും അവതരിപ്പിച്ചിരിക്കുന്നത്.

ബിഎസ്-6 നിലവാരത്തിലുള്ള 1.5 ലിറ്റര്‍ നാല് സിലിണ്ടര്‍ കെ15 പെട്രോള്‍ എന്‍ജിനാണ് പുതിയ ബ്രെസയില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 104 ബിഎച്ച്പി പവറും 138 എന്‍എം ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവല്‍ നാല് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് എന്നിവയാണ് ട്രാന്‍സ്മിഷന്‍.

കരുത്തിനൊപ്പം ലുക്കിലും നേരിയ മാറ്റങ്ങള്‍ വരുത്തിയാണ് പുതിയ ബ്രെസ എത്തിയിട്ടുള്ളത്. പുതിയ ക്രോം ഗ്രില്ല്, എല്‍-ഷേപ്പിലുള്ള ഡിആര്‍എല്‍, രൂപമാറ്റം വരുത്തിയുള്ള ബമ്പര്‍, ബുള്‍ബാറിന് സമാനമായ സ്‌കിഡ് പ്ലേറ്റ്, ബ്ലാക്ക് പ്ലാസ്റ്റിക് അകമ്പടിയില്‍ നല്‍കിയിട്ടുള്ള ഫോഗ് ലാമ്പ് എന്നിവയാണ് മുന്‍വശത്ത് മാറ്റമൊരുക്കുന്നത്.

വീല്‍ ആര്‍ച്ചുകളും, ക്ലാഡിങ്ങും, ബ്ലാക്ക് ബി പില്ലറും, ബോഡി കളറില്‍നിന്ന് മാറിയുള്ള മിററും, അലോയി വീലുകളുമാണ് വശങ്ങളിലെ പ്രത്യേകത. ഇതില്‍ ഏറ്റവും ഉയര്‍ന്ന വേരിയന്റായ Zxi+ -ല്‍ ഡയമണ്ട് കട്ട് അലോയി വീലുകളും മറ്റ് മോഡലുകളില്‍ ബ്ലാക്ക് ഫിനീഷ് അലോയി വീലുകളുമായിരിക്കും നല്‍കുകയെന്നാണ് സൂചന.

ഇന്റീരിയറില്‍ കാര്യമായ മാറ്റം വരുത്തിയിട്ടില്ല. സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോ റിട്രാക്ടിങ്ങ് റിയര്‍വ്യൂ മിറര്‍, ഓട്ടോ ഡിമ്മിങ്ങ്, ആന്റി ഗ്ലെയര്‍ ഗ്ലാസ്, ഗിയര്‍ ഷിഫ്റ്റ് ഇന്റിക്കേറ്റര്‍ എന്നിവ ഇന്റീരിയറിലെ പുതുമകളാണ്.

പുതിയ മൂന്ന് നിറങ്ങളിലും ഈ വാഹനം എത്തുന്നുണ്ട്. സിസ്ലിങ്ങ് റെഡ് വിത്ത് മിഡ്നൈറ്റ് ബ്ലാക്ക് റൂഫ്, ടോര്‍ക്ക് ബ്ലൂ വിത്ത് മിഡ്നൈറ്റ് ബ്ലാക്ക് റൂഫ്, ഗ്രാനൈറ്റ് ഗ്രേ വിത്ത് ഓറഞ്ച് റൂഫ് എന്നിവയാണ് പുതിയ നിറങ്ങള്‍.

Content Highlights: Maruti Brezza Petrol Launched In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
ashraf tharasseri

2 min

'ബാധ്യതയെല്ലാം തീര്‍ത്തപ്പോള്‍ വേണ്ടപ്പെട്ടവര്‍ക്ക് ഞാനൊരു ബാധ്യതയായി'; അറംപറ്റിയതുപോലെ ആ വാക്കുകള്‍

Jul 5, 2022


Thalassery Overbury's Foley

1 min

തലശ്ശേരി പാര്‍ക്കിലെ കമിതാക്കളുടെ ഒളിക്യാമറ ദൃശ്യം പോണ്‍ സൈറ്റുകളില്‍; അപ്‌ലോഡ് ചെയ്തവരെ തേടി പോലീസ്

Jul 4, 2022


saji

1 min

എന്തിന് രാജിവെക്കണം, എന്താ പ്രശ്‌നം; പ്രതികരണവുമായി സജി ചെറിയാന്‍ 

Jul 6, 2022

Most Commented