ന്ത്യയിലെ പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയില്‍ മികച്ച വരവേല്‍പ്പാണ് മാരുതി ബലേനൊയുടെ രണ്ടാം തലമുറയ്ക്ക് ലഭിക്കുന്നത്. ഈ ജനപീത്രി കണക്കിലെടുത്ത് ബലേനൊയുടെ പെര്‍ഫോമന്‍സ് മോഡലായ ആര്‍എസിന്റെ പുതിയ പതിപ്പും മാരുതി എത്തിച്ചിരിക്കുകയാണ്.

പുതിയ ബലേനൊയിക്ക് കൂടുതല്‍ സ്‌പോര്‍ട്ടി ഭാവം നല്‍കിയാണ് ആര്‍എസ് എത്തിയിട്ടുള്ളത്. ഹണി കോമ്പ് ഡിസൈനില്‍ വി ഷേപ്പ് ക്രോമിയം സ്ട്രിപ്പ് നല്‍കിയിട്ടുള്ള ഗ്രില്‍. ഡ്യുവല്‍ ബീം പ്രോജക്ഷന്‍ ഹെഡ്‌ലാമ്പ്, എല്‍ഇഡി ഡിആര്‍എല്‍, ബ്ലാക്ക് ഫിനീഷ് എയര്‍ ഇന്‍ ടേക് എന്നിവയാണ് ആര്‍എസിന്റെ മുന്‍വശം സ്‌പോര്‍ട്ടിയാക്കുന്നത്. 

ഡുവല്‍ ടോണ്‍ ഫിനീഷില്‍ പുതിയ ഡിസൈനിലുള്ള 16 ഇഞ്ച് അലോയി വീലുകളാണ് ആര്‍എസില്‍ നല്‍കിയിട്ടുള്ളത്. ആര്‍എസ് ബാഡ്ജിങ് നല്‍കിയതൊഴിച്ചാല്‍ രണ്ടാം തലമുറ ബലേനൊയുടേതിന് സമാനമായ പിന്‍വശമാണ് പുത്തന്‍ ആര്‍എസിലും നല്‍കിയിട്ടുള്ളത്. 

ക്ലാരിയോണ്‍ സ്മാര്‍ട്ട് പ്ലേ സ്റ്റുഡിയോ യൂണിറ്റ് സാങ്കേതികവിദ്യയിലുള്ള ഇന്‍ഫോടെയിന്‍മെന്റ് സിസ്റ്റം, ആര്‍എസ് ബാഡ്ജിങ് നല്‍കിയിട്ടുള്ള സീറ്റ് കവര്‍, പുതിയ ഫ്‌ളോര്‍ മാറ്റ് എന്നിവയാണ് ഇന്റീരിയറില്‍ വരുത്തിയിട്ടുള്ള പ്രധാന പുതുമകള്‍. 

ജപ്പാന്‍ നിര്‍മിത 1.0 ലിറ്റര്‍ ബൂസ്റ്റര്‍ജെറ്റ് എന്‍ജിനാണ് ആര്‍എസില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 101.97 പിഎസ് പവറും 150 എന്‍എം ടോര്‍ക്കുമാണ ഉത്പാദിപ്പിക്കുന്നത്. അഞ്ച് സ്പീഡ് മാനുവലാണ് ഗിയര്‍ബോക്‌സ്. 

സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍, ഡ്യുവല്‍ എയര്‍ബാഗ്, എബിഎസ്, സ്പീഡ് സെന്‍സിങ് ഡോര്‍ ലോക്ക്, ചൈല്‍ഡ് സീറ്റ്, നാല് ഡിസ്‌ക് ബ്രേക്ക് എന്നിങ്ങനെ ശക്തമായ സുരക്ഷ സന്നാഹങ്ങളും ഈ വാഹനത്തില്‍ ഒരുക്കിയിട്ടുണ്ട്.

Content Highlights: Maruti Baleno RS (facelift) Reaches Dealerships