രാജ്യത്തെ മുന്‍നിര വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയുടെ പ്രീമിയം ഹാച്ച്ബാക്കായ ബലേനോയ്ക്ക് വില്‍പനയില്‍ പുതിയ റെക്കോര്‍ഡ്. ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ ആറ് ലക്ഷം യുണിറ്റുകള്‍ വിറ്റഴിക്കുന്ന പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന റെക്കോര്‍ഡാണ് ബലേനോ സ്വന്തമാക്കിയത്. 2015 ഒക്ടോബറില്‍ നിരത്തിലെത്തിയ ബലേനോ 44 മാസങ്ങള്‍ക്കുള്ളിലാണ് ഈ നേട്ടം കൈവരിച്ചത്. 

നിലവില്‍ എ2 പ്ലസ് സെഗ്‌മെന്റില്‍ 27 ശതമാനം മാര്‍ക്കറ്റ് വിഹിതമുണ്ട് ബലേനോയ്ക്ക്. നെക്സ്റ്റ് ജനറേഷന്‍ സ്മാര്‍ട്ട് ഹൈബ്രിഡ് സംവിധാനത്തോടെ പുതിയ ബലേനോ മോഡലും അടുത്തിടെ മാരുതി പുറത്തിറക്കിയിരുന്നു. രാജ്യത്തെ ആദ്യ ബിഎസ് 6 പ്രീമിയം ഹാച്ച്ബാക്ക് മോഡലെന്ന ഖ്യാതിയും ഇതോടെ ബലനോയ്ക്ക് ലഭിച്ചിരുന്നു. ഹ്യുണ്ടായ് ഐ 20, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് ബലേനോയുടെ മുഖ്യ എതിരാളികള്‍. 

Content Highlights; Maruti Baleno, Baleno Sales Record, Baleno