ന്ത്യന്‍ നിരത്തില്‍ നിരവധി എതിരാളികളുള്ള വാഹനമാണ് പ്രീമിയം ഹാച്ച്ബാക്ക് ശ്രേണിയിലുള്ള ബലേനൊ. എന്നാല്‍, മറ്റ് വാഹനങ്ങള്‍ക്ക് കൈയെത്തി പിടിക്കാന്‍ സാധിക്കത്ത റെക്കോഡുകള്‍ ഈ വാഹനം സ്വന്തമായുണ്ട്. ഈ കുതിപ്പ് തുടരുന്നതിനായി ഒരിക്കല്‍ കൂടി മുഖം മിനുക്കുകയാണ് ബലേനൊ.

കാഴ്ചയില്‍ മാത്രം മാറ്റങ്ങള്‍ ഒരുക്കുന്ന ഈ വാഹനം 2019 പകുതിയോടെ നിരത്തിലെത്തിക്കാന്‍ സാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിട്ടുള്ളത്. പുതിയ മോഡലിന്റെ നിര്‍മാണം ആരംഭിച്ചതായാണ് ഇപ്പോള്‍ ലഭിക്കുന്ന സൂചനകള്‍.

പുതിയ ബമ്പറും പിന്‍ഭാഗത്തെ ഡിസൈനില്‍ വരുത്തുന്ന പുതുമയുമായിരിക്കും രണ്ടാം തലമുറ ബലേനൊയിലെ പ്രധാനം മാറ്റം. ഈ വാഹനത്തിന് സ്പോര്‍ട്ടി ഭാവം നല്‍കുന്നതിനായി പുതിയ അലോയി വീലുകളും ഇതില്‍ ഒരുക്കും.

മുഖം മിനുക്കിയെത്തുന്ന ബലേനൊയില്‍ എല്‍ഇഡി ഹെഡ്ലാമ്പും ഫോഗ് ലാമ്പുമായിരിക്കും നല്‍കുക. നിലവില്‍ സാധാരണ മോഡലില്‍ ഹാലജന്‍ ഹെഡ്ലാമ്പാണ് ഇതിലുള്ളത്.  ടോപ്പ് വേരിയന്റായ ആല്‍ഫയില്‍ മാത്രമാണ് പ്രൊജക്ഷന്‍ ഹെഡ്ലാമ്പ് നല്‍കിയിട്ടുള്ളത്.

കൂടുതല്‍ കരുത്തുറ്റ സുരക്ഷാ സംവിധാനവും പുതിയ ബലേനൊയില്‍ ഒരുക്കുന്നുണ്ട്. പാര്‍ക്കിങ് സെന്‍സര്‍, സ്പീഡ് അലേര്‍ട്ട് സിസ്റ്റം, സീറ്റ് ബെല്‍റ്റ് റിമൈന്‍ഡര്‍ എന്നിവയാണ് പുതുതായി നല്‍കുക. എബിഎസ്, ഇബിഡി, ഡുവല്‍ എയര്‍ബാഗ് ബലേനൊയുടെ സ്റ്റാന്റേഡ് ഫീച്ചറാണ്.

നിലവില്‍ ബലേനൊയിക്ക് കരുത്ത് പകരുന്ന 1.2 ലിറ്റര്‍ പെട്രോള്‍ 1.3 ലിറ്റര്‍ ഡീസല്‍ എന്‍ജിനും തന്നെ തുടരും. അഞ്ച് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്സിനൊപ്പം പെട്രോള്‍ മോഡലില്‍ സിവിടി ഗിയര്‍ബോക്സും നല്‍കിയിട്ടുണ്ട്.

Content Highlights: Maruti Baleno Facelift In Works: Launch Likely By First Quarter of 2019