സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറും കരുത്തന്‍ സുരക്ഷയുമായി പുതിയ ബലേനോ എത്തി; വില 6.35 ലക്ഷം മുതല്‍ | Video


പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ ഒഴികെ ബാക്കി എല്ലാ ഭാഗത്തും പുതുമകള്‍ വരുത്തിയാണ് പുതിയ ബലേനൊ മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്.

മാരുതിയുടെ പുതിയ ബലേനോ | Photo: Maruti Suzuki

മാരുതിയുടെ പ്രീമിയം ഹാച്ച്ബാക്ക് മോഡലായ ബലേനോയുടെ പുതുതലമുറ മോഡല്‍ വിപണിയില്‍ അവതരിപ്പിച്ചു. സിഗ്മ, ഡെല്‍റ്റ, സെറ്റ, ആല്‍ഫ എന്നീ നാല് വേരിയന്റുകളില്‍ എത്തിയിട്ടുള്ള ഈ വാഹനത്തിന് 6.35 ലക്ഷം രൂപ മുതല്‍ 9.49 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. പ്ലാറ്റ്‌ഫോം, എന്‍ജിന്‍ എന്നിവ ഒഴികെ ബാക്കി എല്ലാ ഭാഗത്തും പുതുമകള്‍ വരുത്തിയാണ് പുതിയ ബലേനൊ മാരുതി വിപണിയില്‍ എത്തിച്ചിരിക്കുന്നത്. കാര്യക്ഷമമായ സുരക്ഷയാണ് ഈ വരവിലെ പ്രധാന ഹൈലൈറ്റ്.

മുഖഭാവത്തിലെ മാറ്റമാണ് ഈ വാഹനത്തെ കൂടുതല്‍ ആകര്‍ഷകമാക്കുന്നത്. പുതിയ ഡിസൈനിലുള്ള ബ്ലാക്ക് ഗ്രില്ല്, ഹെഡ്‌ലൈറ്റുകളില്‍ അവസാനിക്കുന്നക്രോമിയം സ്ട്രിപ്പ്, എല്‍.ഇ.ഡിയില്‍ തീര്‍ത്തിട്ടുള്ള ഹെഡ്‌ലാമ്പുകള്‍, നേരിയ രൂപമാറ്റമുള്ള ബമ്പര്‍, പുതുമയുള്ള ഫോഗ്‌ലാമ്പ്, എല്‍.ഇ.ഡി. ഡി.ആര്‍.എല്ലും, വലിയ എയര്‍ഡാം എന്നിവയാണ് ഈ വാഹനത്തിന്റെ മുഖത്തിന് കൂടുതല്‍ സൗന്ദര്യം പകരുന്നത്. ഫ്‌ളാറ്റായിട്ടുള്ള ബോണറ്റും 16 ഇഞ്ച് അലോയി വീലും അഴകിന് മാറ്റുകൂട്ടുന്നുണ്ട്.

പ്രീമിയം ഹാച്ച്ബാക്ക് എന്ന പേര് അന്വര്‍ഥമാക്കുന്ന അകത്തളമാണ് ഇത്തരണ ബലേനോയില്‍ ഒരുങ്ങിയിട്ടുള്ളത്. ഇതില്‍ നല്‍കിയിട്ടുള്ള 360 ഡിഗ്രി ക്യാമറ, ഹെഡ്അപ്പ് ഡിസ്‌പ്ലേ എന്നിവയാണ് സെഗ്മെന്റ് ഫസ്റ്റ് ഫീച്ചറുകളാണ്. ക്ലൈമറ്റ് കണ്‍ട്രോള്‍, സ്പീഡ്, ടൈം, നിലവിലെ ഇന്ധനക്ഷമത എന്നിവയാണ് ഈ ഹെഡ്അപ്പ് ഡിസ്‌പ്ലേയില്‍ തെളിയുന്നത്. 9.0 ഇഞ്ച് വലിപ്പമുള്ള ഫ്രീ സ്റ്റാന്റിങ്ങ് സ്മാര്‍ട്ട്‌പ്ലേ പ്രോ പ്ലസ് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റമാണ് ഇതിലെ കണക്ടിവിറ്റി ഫീച്ചറിന് അടിസ്ഥാനം.

വയര്‍ലെസ് ആപ്പിള്‍കാര്‍ പ്ലേ, ആന്‍ഡ്രോയിഡ് ഓട്ടോ, കണക്ടഡ് കാര്‍ ടെക്‌നോളജി, വയര്‍ലെസ് ചാര്‍ജിങ്ങ്, അലക്‌സ വോയിസ് കമാന്റ്, പുതിയ ഫ്‌ളാറ്റ് ബോട്ടം സ്റ്റിയറിങ്ങ് വീല്‍ എന്നിവയും ഈ വാഹനത്തില്‍ പുതുമ ഒരുക്കുന്നവയാണ്. 40 കണക്ടിവിറ്റി ഫീച്ചറുകളാണ് ബലേനോയില്‍ ഒരുങ്ങിയിട്ടുള്ളത്. ക്രൂയിസ് കണ്‍ട്രോള്‍, ഉയര്‍ന്ന വകഭേദത്തില്‍ ആറ് എയര്‍ബാഗുകള്‍, ഇലക്ട്രോണിക്‌സ് സ്റ്റെബിലിറ്റി പ്രോഗ്രാം തുടങ്ങിയ സുരക്ഷ സംവിധാനങ്ങളും ഇതില്‍ നല്‍കുന്നുണ്ട്.

മെക്കാനിക്കലായ മാറ്റം ട്രാന്‍സ്മിഷനിലാണ്. മുമ്പുണ്ടായിരുന്ന സി.വി.ടിക്ക് പകരം എ.എം.ടിയാണ് ബലേനോയുടെ ഓട്ടോമാറ്റിക്കില്‍ നല്‍കിയിട്ടുള്ളത്. എന്‍ജിനില്‍ ഇത്തവണയും മാറ്റം വരുത്താതെയാണ് എത്തിയിട്ടുള്ളത്. 83 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 1.2 ലിറ്റര്‍ പെട്രോള്‍, മൈല്‍ഡ് ഹൈബ്രിഡ് സാങ്കേതികവിദ്യയുടെ അകമ്പടിയുള്ള 1.2 ലിറ്റര്‍ ഡ്യുവല്‍ജെറ്റ് പെട്രോള്‍ എന്നിവയാണ് എന്‍ജിന്‍. ഹ്യുണ്ടായി ഐ20, ടാറ്റ അല്‍ട്രോസ്, ഫോക്‌സ്‌വാഗണ്‍ പോളോ, ഹോണ്ട ജാസ് എന്നിവയാണ് എതിരാളികള്‍.

Content Highlights: Maruti Baleno 2022 model launched in india, Price starts from 6.35 lakhs

 


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Rahul Gandhi Kapil Sibal

1 min

വിധി വിചിത്രം; രാഹുല്‍ അയോഗ്യനായിക്കഴിഞ്ഞെന്ന് കപില്‍ സിബല്‍

Mar 24, 2023


19:23

വളരെ മോശമായാണ് ആ സിനിമയിൽ അഭിനയിച്ചതെന്ന് എനിക്കറിയാം | Aishwarya Lekshmi | Yours Truly

Oct 26, 2022


rahul gandhi

2 min

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കി; ലോക്‌സഭാംഗത്വം റദ്ദാക്കി ഉത്തരവിറങ്ങി

Mar 24, 2023

Most Commented