മാരുതിയുടെ വാഹനങ്ങള്‍ക്ക് വില ഉയരുന്നു; ജനുവരി ഒന്ന് മുതല്‍ പുതിയ വില


ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിക്കുന്ന ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴ് എണ്ണവും മാരുതിയില്‍ നിന്നുള്ളതാണ്

മാരുതി ബലേനൊ | Photo: Nexa Experience

ന്ത്യന്‍ വാഹന നിര്‍മാതാക്കളായ മാരുതിയുടെ വാഹനങ്ങള്‍ക്ക് വില കൂടുന്നു. 2021 ജനുവരി ഒന്ന് മുതല്‍ പുതിയ വില പ്രാബല്യത്തില്‍ വരുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. അതേസമയം, മാരുതിയുടെ എല്ലാ മോഡലുകള്‍ക്കും വില ഉയരുമോയെന്ന കാര്യത്തില്‍ വ്യക്തതയില്ല. തിരഞ്ഞെടുത്ത മോഡലുകള്‍ക്കായിരിക്കും പുതിയ വിലയെന്നും സൂചനയുണ്ട്.

വാഹന നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുക്കളുടെ വില ഉയര്‍ന്നതിനെ തുടര്‍ന്നാണ് വാഹനങ്ങളുടെ വില വര്‍ധിപ്പിക്കാന്‍ നിര്‍ബന്ധിതമായിരിക്കുന്നതെന്നാണ് മാരുതി നല്‍കുന്ന വിശദീകരണം. എന്നാല്‍, കഴിഞ്ഞ ഏതാനും വര്‍ഷങ്ങളായി പുതുവര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി വാഹന നിര്‍മാതാക്കള്‍ വില വര്‍ധിപ്പിക്കുന്നത് പതിവാണ്.

മാരുതിക്ക് പുറമെ, ഇന്ത്യയിലെ മറ്റ് മുന്‍നിര വാഹന നിര്‍മാതാക്കളായ ഹ്യുണ്ടായി, ഫോര്‍ഡ് തുടങ്ങിയ കമ്പനികള്‍ മുമ്പുതന്നെ വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. അതുപോലെ പ്രീമിയം വാഹന നിര്‍മാതാക്കളായ ബി.എം.ഡബ്ല്യു, ഔഡി തുടങ്ങിവയും വില വര്‍ധനവ് വരുത്തിയിട്ടുണ്ട്. മഹീന്ദ്രയുടെ എസ്.യു.വി മോഡലായ ഥാറിന് ഡിസംബര്‍ ഒന്ന് മുതല്‍ വില ഉയര്‍ത്തിയിരുന്നു.

മാരുതിയുടെ സ്വിഫ്റ്റ്, ബലേനൊ, വാഗണ്‍ആര്‍, ആള്‍ട്ടോ, ഡിസയര്‍, ഈക്കോ തുടങ്ങിയ മോഡലുകള്‍ മികച്ച പ്രകടനമാണ് കഴിഞ്ഞ ഏതാനും മാസങ്ങളായി കാഴ്ച വയ്ക്കുന്നത്. ഇന്ത്യയില്‍ കൂടുതല്‍ വിറ്റഴിക്കുന്ന ആദ്യ പത്ത് വാഹനങ്ങളില്‍ ഏഴ് എണ്ണവും മാരുതിയില്‍ നിന്നുള്ളതാണെന്നാണ് റിപ്പോര്‍ട്ടുകള്‍. മാരുതിയുടെ വാഹന ഉത്പാദനത്തിലും ഉയര്‍ച്ചയുണ്ടായിട്ടുണ്ടെന്നാണ് സൂചന.

Content Highlights; Maruti Announce Price Hike For Its Models

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
IN DEPTH

11:43

ഷെയര്‍ മാര്‍ക്കറ്റിലെ വിജയമന്ത്രം; ഓഹരി രാജാവ് വിടപറയുമ്പോള്‍ | Rakesh Jhunjunwala

Aug 14, 2022


shajahan

1 min

പാലക്കാട് സിപിഎം പ്രാദേശിക നേതാവിനെ വെട്ടിക്കൊലപ്പെടുത്തി

Aug 14, 2022


Yuan Wang-5

1 min

ഇന്ത്യയുടെ ആശങ്കകള്‍ തള്ളി ശ്രീലങ്ക; ചൈനീസ് ചാരക്കപ്പലിന് നങ്കൂരമിടാന്‍ അനുമതി നല്‍കി

Aug 13, 2022

Most Commented