500 കി.മീ. റേഞ്ച്, വില 13 ലക്ഷം; മാരുതി-ടൊയോട്ട ആദ്യ ഇലക്ട്രിക് മിഡ്-സൈസ് എസ്.യു.വി. ശ്രേണിയിലേക്ക്


വൈ.വൈ.8 എന്ന കോഡ്‌നെയിം നല്‍കിയായിരിക്കും സുസുക്കി-ടൊയോട്ട ഇലക്ട്രിക് മോഡല്‍ നിര്‍മിക്കുന്നത്.

പ്രതീകാത്മക ചിത്രം | ഫോട്ടോ: മാതൃഭൂമി

ന്ത്യയിലുള്ള മറ്റ് വാഹന നിര്‍മാതാക്കളെല്ലാം ഇലക്ട്രിക് വാഹനങ്ങളുടെ പണിപ്പുരയില്‍ പ്രവേശിച്ചിട്ടും ഇ-വാഹനങ്ങളെ കുറിച്ച് യാതൊരു വെളിപ്പെടുത്തലും നടത്തിയിട്ടില്ലാത്ത കമ്പനികളാണ് ഇന്ത്യയുടെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കിയും ഇവരുമായി കൂട്ടുക്കെട്ട് പ്രഖ്യാപിച്ചിട്ടുള്ള ടൊയോട്ടയും. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് ഈ രണ്ട് വാഹന നിര്‍മാതാക്കളും സംയുക്തമായി ഇലക്ട്രിക് വാഹനം നിര്‍മിക്കാനുള്ള നീക്കത്തിലാണെന്നാണ് വിവരം.

എന്നാല്‍, ഇത് സമീപഭാവിയില്‍ സാധ്യമാകില്ലെന്നും വിലയിരുത്തലുകളുണ്ട്. 2025-ഓടെ മാത്രമായിരിക്കും ഇരുകമ്പനികളുടെയും കൂട്ടുകെട്ടിലുള്ള ഇലക്ട്രിക് വാഹനമെത്തുക. മിഡ്-സൈസ് എസ്.യു.വി. ശ്രേണിയില്‍ വരുന്ന വാഹനമായിരിക്കും ആദ്യ ഇലക്ട്രിക് മോഡലെന്നാണ് സൂചന. മാരുതി സുസുക്കിയുടെ ഗുജറാത്തിലെ പ്ലാന്റിലായിരിക്കും ഇത് നിര്‍മിക്കുക. ടൊയോട്ടയുടെയും സുസുക്കിയുടെയും മറ്റ് വിപണികളിലേക്ക് ഇന്ത്യയില്‍ നിന്നും ഇലക്ട്രിക് മോഡല്‍ കയറ്റുമതി ചെയ്യുമെന്നും റിപ്പോര്‍ട്ടുണ്ട്.

വൈ.വൈ.8 എന്ന കോഡ്‌നെയിം നല്‍കിയായിരിക്കും സുസുക്കി-ടൊയോട്ട ഇലക്ട്രിക് മോഡല്‍ നിര്‍മിക്കുന്നത്. മാരുതിയുടെ റെഗുലര്‍ വാഹനങ്ങളില്‍ നിന്ന് മാറി ഫ്യൂച്ചറിസ്റ്റിക് ഡിസൈനില്‍ ഒരുങ്ങുന്നത് ഇലക്ട്രിക് മോഡലിനെ വേറിട്ടതാക്കും. സ്‌കേറ്റ്‌ബോര്‍ഡ് 27പി.എല്‍ പ്ലാറ്റ്‌ഫോമിനെ അടിസ്ഥാനമാക്കി ടൊയോട്ടയുടെ 40 പി.എല്‍. ഗ്ലോബല്‍ ആര്‍ക്കിടെക്ചറിലാണ് ഇലക്ട്രിക് എസ്.യു.വിയുടെ നിര്‍മാണം. ഭാവിയില്‍ ടൊയോട്ടയുടെ ഇലക്ട്രിക് മോഡലുകളും ഈ ആര്‍ക്കിടെക്ചറിലായിരിക്കും എത്തുക.

മിഡ് സൈസ് എസ്.യു.വി. ശ്രേണിയിലേക്കാണ് ഈ ഇലക്ട്രിക് മോഡല്‍ എത്തുന്നതെങ്കിലും പ്രധാന എതിരാളിയായ എം.ജി. ZS ഇലക്ട്രിക്കിനെക്കാള്‍ വലിപ്പം ഈ വാഹനത്തിന് നല്‍കും. 4275 എം.എം. നീളം, 1880 എം.എം. വീതി, 1640 എം.എം. ഉയരം എന്നിങ്ങനെയായിരിക്കും മാരുതി-ടൊയോട്ട ഇലക്ട്രിക് വെഹിക്കിളിന്റെ അളവുകള്‍. വീതിയിലും ഉയരത്തിലും റെഗുലര്‍ മിഡ്-സൈസ് എസ്.യു.വിയായ ക്രെറ്റയെക്കാള്‍ മുന്നിലായിരിക്കും ഈ വാഹനമെന്നാണ് അളവുകള്‍ സൂചിപ്പിക്കുന്നത്.

ടൂ വീല്‍, ഫോര്‍ വീല്‍ ഡ്രൈവ് ഓപ്ഷനുകളില്‍ ഈ വാഹനം എത്തുമെന്നാണ് വിലയിരുത്തല്‍. അടിസ്ഥാനം വകഭേദമായിരിക്കും ടൂ വീല്‍ ഡ്രൈവ് പതിപ്പ്. ഇതില്‍ 48kWh ബാറ്ററി പാക്കും 138 എച്ച്.പി. ഇലക്ട്രിക് മോട്ടോറും നല്‍കും. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 400 കിലോമീറ്ററാണ് ഇതിലെ റേഞ്ച്. അതേസമയം, ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ 59 kWh ബാറ്ററിയും 170 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന രണ്ട് മോട്ടോറും നല്‍കും. 500 കീലോമീറ്റര്‍ റേഞ്ചാണ് ഈ വാഹനത്തിന് പ്രതീക്ഷിക്കുന്നത്.

നിലവില്‍ ഇന്ത്യന്‍ നിരത്തുകളില്‍ നിറഞ്ഞുനില്‍ക്കുന്ന ഇലക്ട്രിക് എസ്.യു.വികളാണ് ടാറ്റ നെക്‌സോണ്‍ ഇ.വി, എം.ജി. ZS ഇലക്ട്രിക് എന്നീ മോഡലുകളെക്കാള്‍ കുറഞ്ഞ വിലയില്‍ ഇലക്ട്രിക് മോഡല്‍ എത്തിക്കാനാണ് മാരുതി-ടൊയോട്ട കൂട്ടുക്കെട്ടിന്റെ ശ്രമം. ഏകദേശം 13 മുതല്‍ 15 ലക്ഷം രൂപയ്ക്ക് ലഭ്യമാക്കുകയാണ് ഈ വാഹന നിര്‍മാതാക്കളുടെ ലക്ഷ്യം. അതേസമയം, ഈ വാഹനത്തെ കുറിച്ച് ഔദ്യോഗികമായി വെളിപ്പെടുത്തലുകളൊന്നും ഇതുവരെ ഉണ്ടായിട്ടില്ല.

Source: Autocar India

Content Highlights: Maruti and toyota jointly make electric vehicle in india, Maruti first electric vehicle, Electric Mid-Size SUV, Maruti Suzuki-Toyota


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

1 min

താലികെട്ടിനു തൊട്ടുമുമ്പ് വിവാഹത്തില്‍നിന്ന് പിന്മാറി വധു; പിറ്റേന്ന് പഴയ സുഹൃത്തുമായി വിവാഹം

Jan 28, 2023


john brittas mp

1 min

മോദിയുടേയും അദാനിയുടേയും വളർച്ച സമാന്തര രേഖ പോലെ,രാജ്യത്തെ പദ്ധതികൾ എല്ലാംപോയത് അദാനിക്ക്-ബ്രിട്ടാസ്

Jan 28, 2023


Mentalist Aadhi
Premium

15:03

അതീന്ദ്രിയ ശക്തികളോ മനസ്സ് വായിക്കാനോ ഉള്ള കഴിവോ മെന്റലിസത്തിന് ഇല്ല

Jan 25, 2023

Most Commented