മാരുതി 800 ജിപ്‌സിയായി മാറിയതും ബൊലേനൊ ബെന്‍സ് രൂപത്തിലായതൊക്കെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു. എന്നാല്‍, ഈ മാറ്റത്തെ വെല്ലുന്ന മറ്റൊരു വീഡിയോയാണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ താരം. ലംബോര്‍ഗിനിയുടെ രൂപത്തിലേക്ക് മാറുന്ന ആള്‍ട്ടോയാണ് കൗതുകമുണര്‍ത്തുന്നത്. 

ഹരിയാന രജിസ്‌ട്രേഷനിലുള്ള ആൾട്ടോയാണ് ലംബോര്‍ഗിനിയുടെ രൂപത്തിലായിരിക്കുന്നത്. റൂഫ് മുറിച്ചുമാറ്റുകയും പിന്‍നിരയിലെ സീറ്റ് നീക്കുകയും ചെയ്തിട്ടുണ്ട്. തകിട് ഉപയോഗിച്ചാണ് ലംബോര്‍ഗിനിയുടെ ഡിസൈന്‍ വരുത്തിയിട്ടുള്ളത്. മുന്നിലേയും പിന്നിലേയും ബംമ്പറും ലംബോര്‍ഗിനിയുടേതിന് സമാനമായിട്ടുണ്ട്.

പിന്നില്‍ ലംബോര്‍ഗിനി ഡിസൈന്‍ വരുത്തുന്നതിനായി വൃത്താകൃതിയിലുള്ള ടെയ്ല്‍ ലാമ്പുകളും സ്‌പോയിലറും നല്‍കിയിട്ടുണ്ട്. ഹാച്ച്‌ഡോറും ലംബോര്‍ഗിനിക്ക് സമാനമാണ്. പച്ചയും കറുപ്പും നിറങ്ങള്‍ നല്‍കിയാണ് ഈ വാഹനം മോഡിഫൈ ചെയ്തിരിക്കുന്നത്. 

ആള്‍ട്ടോയുടെ ഹെഡ്‌ലൈറ്റിന് പകരം ബംബറില്‍ പുതിയ ലൈറ്റുകള്‍ നല്‍കി. ലംബോര്‍ഗിനിയുടെ ലൈറ്റുകള്‍ക്ക് സമാനമായ ലൈറ്റാണ് ഇന്റിക്കേറ്ററായി നല്‍കിയിട്ടുള്ളത്. പിന്നിലെ സീറ്റ് നീക്കം ചെയ്തതിനാല്‍ രണ്ടുപേര്‍ക്കേ ഈ വാഹനത്തില്‍ യാത്ര ചെയ്യാന്‍ കഴിയൂ. മുറിച്ച് മാറ്റിയ ഹാര്‍ഡ് ടോപ്പിന് പകരം പടുതയാണ് റൂഫില്‍ നല്‍കിയിരിക്കുന്നത്. ഇന്റീരിയറിലും ബോഡി കളര്‍ തന്നെയാണ് നല്‍കിയിട്ടുള്ളത്.

Content Highlights: Maruti Alto Modified As Lamborghini