മണിയൻപിള്ള രാജു
ടൊയോട്ട ഇന്നോവയുടെ ഏറ്റവും പുതിയ മോഡലായ ഹൈക്രോസ് സ്വന്തമാക്കി മലയാളത്തിന്റെ പ്രിയനടന്‍ മണിയന്‍പിള്ള രാജു. തിരുവനന്തപുരത്തെ നിപ്പോണ്‍ ടൊയോട്ടയില്‍ നിന്നാണ് നടന്‍ വാഹനം വാങ്ങിയത്.
കഴിഞ്ഞ വര്‍ഷം അവസാനമായണ് ടൊയോട്ട അവരുടെ ജനപ്രിയ മോഡലായ ഇന്നോവയുടെ ഏറ്റവും പുതിയ വെര്‍ഷനായ ഹൈക്രോസ് വിപണിയിലെത്തിക്കുന്നത്. വാഹനത്തിന്റെ എക്‌സ്‌ഷോറും വില 18.55 ലക്ഷം രൂപ മുതല്‍ 29.72 ലക്ഷം രൂപ വരെയാണ്.
ഹൈബ്രിഡ് എന്‍ജിന്‍, മോണോകോക്ക് ബോഡി, പനോരമിക് സണ്‍റൂഫ് തുടങ്ങി പുതിയ നിരവധി ഫീച്ചറുകളുമായിട്ടാണ് ഇന്നോവ ഹൈക്രോസ് എത്തുന്നത്. ലിറ്ററിന് 21.1 കിലോമീറ്ററാണ് ഹൈബ്രിഡ് പതിപ്പിന്റെ മൈലേജ്. രണ്ട് പെട്രോള്‍ എന്‍ജിന്‍ ഓപ്ഷനുകളാണ് ഹൈക്രോസിനുള്ളത്. ടൊയോട്ടയുടെ അഞ്ചാം തലമുറ ടി.എന്‍.ജി. എ. 2.0 ലിറ്റര്‍ നാല് സിലിന്‍ഡര്‍ സ്‌ട്രോങ് ഹൈബ്രിഡ് പെട്രോള്‍ എന്‍ജിനും സാധാരണ 2.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനുമാണ് ഹൈക്രോസിന്റെ ഹൃദയം.
സിവിടി ഓട്ടമാറ്റിക്ക് പതിപ്പില്‍ മാത്രമേ രണ്ട് എന്‍ജിനുകളും ലഭിക്കൂകയുള്ളു. വാഹനം 9.5 സെക്കന്‍ഡില്‍ 0 മുതല്‍ 100 കിലോമീറ്റര്‍ വേഗത കൈവരിക്കുമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. ആറ് എയര്‍ബാഗുകള്‍, വെഹിക്കിള്‍ സ്റ്റെബിലിറ്റി കണ്‍ട്രോള്‍, ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, റിവേഴ്‌സ് പാര്‍ക്കിങ് ക്യാമറ, ഫ്രണ്ട് ആന്‍ഡ് റിയര്‍ പാര്‍ക്കിങ് സെന്‍സറുകള്‍, 360 ഡിഗ്രി ക്യാമറ തുടങ്ങി നിരവധി സുരക്ഷാ ഫീച്ചറുകളും പുതിയ 'ഹൈക്രോസി'ല്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അഡാസിലെ ഡ്രൈവര്‍ അസിസ്റ്റീവ്, സുരക്ഷാ സാങ്കേതികവിദ്യ അവതരിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ടൊയോട്ട വാഹനമാണ് 'ഹൈക്രോസ്'.
Content Highlights: maniyanpilla raju bought toyota innova hycross
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..