ഓസ്‌ട്രേലിയന്‍ കാഴ്ചകൾ കണ്ട് ഡ്രൈവിങ്ങ് ആസ്വദിച്ച് മമ്മൂട്ടി; പിന്നിട്ടത് 2300 കിലോമീറ്റര്‍


സിഡ്‌നിയില്‍ നിന്നും കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്ന് 2300 കിലോമീറ്ററാണ് മമ്മുട്ടി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് തീര്‍ത്തത്.

മമ്മൂട്ടി ഓസ്‌ട്രേലിയയിലൂടെ വാഹനമോടിക്കുന്നതിന്റെ ദൃശ്യം | Photo: Social Media

പൃഥ്വിരാജ് ചിത്രമായ ഡ്രൈവിങ്ങ് ലൈസന്‍സിന്റെ തുടക്കത്തിലൊരു സീനുണ്ട്. വേഗത്തില്‍ പായുന്ന കാറിന്റെ പിന്‍സീറ്റില്‍ ഇരുന്ന ഡ്രൈവര്‍ പറയുന്നതാണിത്. സുപ്പര്‍സ്റ്റാര്‍ ഹരീന്ദ്രന്റെ ഡ്രൈവര്‍ ആണെന്ന് ലോകത്തെല്ലാവര്‍ക്കും അറിയാം, പക്ഷെ റിവേഴ്‌സ് എടുത്തിടാനും കഴുകാനും മാത്രമേ കഴിവുള്ളൂവെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലം കുറെ ആയി. ഇതാണ് ആ ഡയലോഗ്. ഇത് റിയല്‍ ലൈഫില്‍ ചേരുന്ന ഒരു സൂപ്പര്‍സ്റ്റാറാണ് മമ്മൂട്ടി. അദ്ദേഹത്തിന്റെ ഡ്രൈവറുടെ സ്ഥാനം മിക്കവാറും പിന്‍സീറ്റിലാണെന്നാണ് വെപ്പ്.

ഇത് ശരിവയ്ക്കുന്ന ഒരു വീഡിയോയാണ് ഇപ്പോള്‍ സാമൂഹിക മാധ്യമങ്ങളില്‍ ട്രെന്‍ഡിങ്ങ്. അവധിക്കാലം ആഘോഷിക്കാന്‍ ഓസ്‌ട്രേലിയയില്‍ എത്തിയ മമ്മൂട്ടി ആസ്വദിച്ച് കാര്‍ ഓടിക്കുന്നതിന്റെ ദൃശ്യങ്ങളാണിവ. സിഡ്‌നിയില്‍ നിന്നും കാന്‍ബറയും മെല്‍ബണും പിന്നിട്ട് ടാസ്മാനിയയും കടന്ന് 2300 കിലോമീറ്ററാണ് മമ്മുട്ടി ഒറ്റയ്ക്ക് ഡ്രൈവ് ചെയ്ത് തീര്‍ത്തത്. ഭാര്യയായ സുല്‍ഫത്തിനും സുഹൃത്ത് രാജശേഖരനും മമ്മൂട്ടിക്കൊപ്പം ഈ ഓസ്‌ട്രേലിയന്‍ യാത്രയില്‍ എത്തിയിരുന്നു. മമ്മൂട്ടിയുടെ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ചുക്കാന്‍ പിടിക്കുന്ന റോബര്‍ട്ട് കുര്യാക്കോസാണ് ഈ വീഡിയോ പങ്കുവെച്ചത്.

റോബര്‍ട്ട് ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ച കുറിപ്പിന്റെ പൂര്‍ണരൂപം

മമ്മൂക്കയെക്കുറിച്ച് മുമ്പെങ്ങോ വായിച്ച ഒരു ഫീച്ചറിലെ വാചകം എന്നും ഓര്‍മയില്‍ തങ്ങിനില്‍ക്കുന്നതാണ്. മമ്മൂക്കയ്‌ക്കൊപ്പം സഞ്ചരിച്ച് തയ്യാറാക്കിയ അതിലെ ആ വാചകം ഇങ്ങനെയായിരുന്നു: 'കാലമേ.... എനിക്ക് പിമ്പേ എന്ന് പറഞ്ഞ് കാറോടിക്കുന്നത് മമ്മൂട്ടിയാണ്...' ഓസ്‌ട്രേലിയന്‍ പാതയിലൂടെയുള്ള ഈ സഞ്ചാരത്തില്‍ എനിക്ക് അരികിലുള്ളത് അതേ മമ്മൂക്കയും അദ്ദേഹത്തിന് പിന്നില്‍ കാലവുമായിരുന്നു. സിഡ്‌നിയില്‍ നിന്ന് കാന്‍ബറയിലേക്ക്. അവിടെ നിന്ന് മെല്‍ബണിലേക്ക് പിന്നെ ടാസ്മാനിയയില്‍.

പുല്‍മേടുകള്‍ക്കും വന്‍ മരങ്ങള്‍ക്കും നടുവിലൂടെ അതീവ ശാന്തനായി മമ്മൂക്ക കാറോടിച്ചു കൊണ്ടേയിരുന്നു. കാറോടിക്കുമ്പോള്‍ മറ്റുള്ളവരുടെ നിയമ ലംഘനം കണ്ട് മമ്മൂക്ക പലപ്പോഴും ദേഷ്യപ്പെടും എന്ന് കേട്ടിട്ടുണ്ട്. പക്ഷേ ഓസ്‌ട്രേലിയയിലെ യാത്രികര്‍ നമ്മുടെ നാട്ടിലേതുപോലുള്ളവരല്ലാത്തതു കൊണ്ടാകാം, മമ്മൂക്ക ഒരിക്കല്‍പ്പോലും ദേഷ്യപ്പെട്ടില്ല. പകരം മൂളിപ്പാട്ട് പാടി, മഴ പെയ്യുന്നത് കണ്ട് സന്തോഷിച്ചു, കോളേജ് കാലത്തെക്കുറിച്ചോര്‍ത്തു, ഒരു പാട് തമാശപറഞ്ഞു.

കൂടെ ഞങ്ങള്‍ മൂന്നു പേര്‍. മമ്മൂക്കയുടെ ആത്മമിത്രം രാജശേഖരന്‍, സുള്‍ഫത്ത് മേഡം, പിന്നെ ഞാനും. കേരളത്തിനേക്കാള്‍ വലിപ്പമുള്ള ദ്വീപ് സംസ്ഥാനമായ ടാസ്മാനിയയുടെ രണ്ടു തീരവശങ്ങള്‍ മമ്മൂക്ക കാറില്‍ പിന്നിട്ടു. ഹോബാര്‍ട്ടില്‍ നിന്ന് ലോണ്‍സസ്റ്റനിലേക്ക്, അവിടെനിന്ന് സ്വാന്‍സി, പോര്‍ട്ട് ആര്‍തര്‍ വഴി തിരിച്ചു ഹോബാര്‍ട്ട്. മടുപ്പേതുമില്ലാതെ, എന്നാല്‍ ഓരോ കിലോമീറ്ററിലും മമ്മൂക്ക ആവേശഭരിതനായി കാര്‍ പായിച്ചു.

റോഷിതിന്റെ 'DON007' നമ്പര്‍ പ്ലെയിറ്റുള്ള ബ്രാന്‍ഡ് ന്യൂ കാറുമെടുത്തു രണ്ടു ദിവസം കൊണ്ട് ടാസ്മാനിയ ചുറ്റിക്കണ്ടതോടെ മമ്മൂക്ക ഓസ്ട്രേലിയയിലെ ആദ്യഘട്ട സന്ദര്‍ശനത്തില്‍ ഡ്രൈവ് ചെയ്ത ആകെ ദൂരം രണ്ടായിരത്തി മുന്നൂറു കിലോമീറ്റര്‍! വീണ്ടും ഒരു അദ്ഭുതം. ഓസ്‌ട്രേലിയയില്‍ 10 വര്‍ഷമായി വാഹനമോടിക്കുന്ന എന്നേക്കാള്‍ ഇവിടത്തെ ഗതാഗത നിയമങ്ങള്‍ നിശ്ചയമായിരുന്നു മമ്മൂക്കയ്ക്ക്. ഇടയ്ക്ക് ഏതോ ഒരു ഗതാഗത നിയമത്തിന്റെ പേരില്‍ ഞങ്ങള്‍ തര്‍ക്കിച്ചു. മമ്മൂക്ക വിട്ടു തന്നില്ല.

ഒടുവില്‍ കാറിലിരുന്നു കൊണ്ട് സംശയം തീര്‍ക്കാന്‍ ടാസ്മാനിയന്‍ ഗതാഗതവകുപ്പിലെ പരിചയക്കാരനായ ഒരുദ്യോഗസ്ഥനെ (സനില്‍ നായര്‍ ) ഞാന്‍ വിളിച്ചു. മമ്മൂക്ക പറഞ്ഞതായിരുന്നു ശരി. സ്ഥലങ്ങള്‍ പരിചയപ്പെടുത്തിത്തരാന്‍ സിഡ്‌നിയില്‍ കിരണ്‍ ജെയിംസും മെല്‍ബണില്‍ ഗ്രേറ്റ് ഓഷ്യന്‍ ഡ്രൈവിന് മദനന്‍ ചെല്ലപ്പനും ഫിലിപ്പ് അയലന്‍ഡ് ഉള്‍പ്പെടുന്ന തീരദേശ ഡ്രൈവിന് കിരണ്‍ ജയ പ്രകാശും കൂടെയുണ്ടായിരുന്നു. പക്ഷേ അവരെയൊക്കെ കാഴ്ചക്കാരാക്കി മമ്മൂക്ക തികച്ചും ഓസ്‌ട്രേലിയന്‍ നിവാസിയായി. അങ്ങനെ കുറച്ചു നല്ല ദിവസങ്ങള്‍, നല്ല നിമിഷങ്ങള്‍, സിനിമയല്ല കണ്‍മുന്നില്‍ ഓടുന്നതെന്ന് വിശ്വസിക്കാന്‍ പാടുപെട്ട കാഴ്ചകള്‍.. ദൈവത്തിനും കാലത്തിനും നന്ദി.. പിന്നെ എന്നെ സഹയാത്രികനാക്കിയ എന്റെ പ്രിയപ്പെട്ട മമ്മൂക്കയ്ക്കും...

Content Highlights: Mammootty driving video in Australia, drive 2300 kilometer across country


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

1 min

ഒന്നേമുക്കാൽ വർഷം റിസോർട്ടിൽ താമസം, 38 ലക്ഷം രൂപ വാടക; ചിന്തയ്ക്കെതിരേ പരാതിയുമായി യൂത്ത് കോൺഗ്രസ്

Feb 7, 2023


Malala Yousafzai

2 min

ഭര്‍ത്താവിന്റെ അഴുക്കുപിടിച്ച സോക്‌സുകള്‍ സോഫയില്‍; വേസ്റ്റ് ബിന്നിലേക്ക് വലിച്ചെറിഞ്ഞെന്ന് മലാല

Feb 5, 2023


Transcouples

06:33

സിയക്ക് വേണ്ടി സഹദ് ഗർഭം ധരിച്ചു; കുഞ്ഞിനെ വരവേൽക്കാൻ ഒരുങ്ങി ട്രാൻസ് ദമ്പതികൾ

Feb 4, 2023

Most Commented