ഹിറ്റ് ഡയറക്ടര്‍ ജോഷിയുടെ യാത്രകള്‍ ഇനി ടൊയോട്ടയുടെ സൂപ്പര്‍ഹിറ്റ് എം.പി.വി. വെല്‍ഫയറില്‍


വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ജോഷി ഹര്‍മന്‍ മോട്ടോഴ്‌സ് വഴി സ്വന്തമാക്കിയിരിക്കുന്നത്.

സംവിധായകൻ ജോഷി വാഹനം ഏറ്റുവാങ്ങുന്നു | Photo: Harman Motors

മാസ്, ക്ലാസ് വ്യത്യാസമില്ലാതെ മലയാളത്തിന്റെ വെള്ളിത്തിരയില്‍ വിസ്മയം തീര്‍ത്തിട്ടുള്ള സംവിധായകനാണ് ജോഷി. പെറിഞ്ചു മറിയം ജോസ്, പാപ്പന്‍ തൂടങ്ങി അദ്ദേഹത്തിന്റെ സംവിധാനത്തില്‍ ഏറ്റവുമൊടുവില്‍ വെള്ളിത്തിരയിലെത്തിയ ചിത്രങ്ങള്‍ റെക്കോഡ് കളക്ഷനുകളാണ് നേടിയത്. മലയാളത്തിന്റെ ഹിറ്റ് ഡയറക്ടറായ ജോഷി തന്റെ യാത്രകള്‍ക്കായി ടൊയോട്ടയുടെ അത്യാഡംബര എം.പി.വി. മോഡലായ വെല്‍ഫയര്‍ സ്വന്തമാക്കിയിരിക്കുകയാണ്.

കേരളത്തിലെ മുന്‍നിര പ്രീ ഓണ്‍ഡ് കാര്‍ ഡീലര്‍ഷിപ്പായ ഹര്‍മന്‍ മോട്ടോഴ്‌സില്‍ നിന്നാണ് അദ്ദേഹം ഈ വെല്‍ഫയര്‍ എം.പി.വി. സ്വന്തമാക്കിയിരിക്കുന്നത്. സംവിധായകനായ ജോഷി വെല്‍ഫയര്‍ സ്വന്തമാക്കിയ സന്തോഷം ഹര്‍മന്‍ മോട്ടോഴ്‌സാണ് സാമൂഹിക മാധ്യമങ്ങളില്‍ പങ്കുവെച്ചത്. കുടുംബത്തിനൊപ്പം ഹര്‍മന്‍ മോട്ടോഴ്‌സിന്റെ ആലുവയിലെ ഡീലര്‍ഷിപ്പില്‍ എത്തിയാണ് സംവിധായകന്‍ തന്റെ പുതിയ വാഹനത്തെ സ്വന്തമാക്കിയത്.



വിദേശത്ത് നിന്ന് ഇറക്കുമതി ചെയ്ത് തമിഴ്‌നാട്ടില്‍ രജിസ്റ്റര്‍ ചെയ്ത വാഹനമാണ് ജോഷി ഹര്‍മന്‍ മോട്ടോഴ്‌സ് വഴി സ്വന്തമാക്കിയിരിക്കുന്നത്. 2010 രജിസ്റ്റര്‍ ചെയ്തിട്ടുള്ള വാഹനമാണിതിതെന്നാണ് സൂചന. 2020 ഫെബ്രുവരിയിലാണ് ടൊയോട്ടയുടെ വെല്‍ഫയര്‍ എം.പി.വി. ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചത്. അത്യാഡംബര ഫീച്ചറുകളുമായി എത്തിയ ഈ വാഹനത്തിന് 90.80 ലക്ഷം രൂപയായിരുന്നു ഇന്ത്യയിലെ എക്‌സ്‌ഷോറൂം വില.

ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചപ്പോള്‍ എക്സ്‌ക്യൂട്ടീവ് ലോഞ്ച് എന്ന ഒരു വേരിയന്റില്‍ മാത്രമാണ് വെല്‍ഫയര്‍ എത്തിച്ചത്. പ്രീമിയം വാഹനങ്ങളുടെ മുഖമുദ്രയായ ആഡംബരം തന്നെയാണ് വെല്‍ഫയറിലും ഒരുങ്ങിയിട്ടുള്ളത്. പൂര്‍ണമായും ചായ്ക്കാന്‍ കഴിയുന്ന സീറ്റുകള്‍, ഇലക്ട്രോണിക് ഫുട്ട്റെസ്റ്റ് എന്നീ സംവിധാനങ്ങളുള്ള വെന്റിലേറ്റഡ് സീറ്റുകള്‍, റൂഫില്‍ ഘടിപ്പിച്ചിട്ടുള്ള എന്റര്‍ടെയ്ന്‍മെന്റ് സ്‌ക്രീന്‍, വൈഫൈ ഹോട്ട് സ്പോട്ട് എന്നിവയാണ് ഇന്റീരിയറിലുള്ളത്.

പിന്‍നിര സീറ്റ് യാത്രക്കാരുടെ വാഹനം എന്ന് വിശേഷിപ്പിക്കാന്‍ സാധിക്കുന്ന മോഡലാണ് ടൊയോട്ട വെല്‍ഫയര്‍. ബ്ലാക്ക്- വുഡന്‍ ഫിനീഷിലാണ് വെല്‍ഫെയറിന്റെ അകത്തളം അലങ്കരിച്ചിട്ടുള്ളത്. ആഡംബര സംവിധാനങ്ങള്‍ക്ക് പുറമെ, അടിസ്ഥാന സൗകര്യങ്ങളായ 7.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, പിന്‍സീറ്റ് യാത്രക്കാര്‍ക്കായി 10.2 ഇഞ്ച് സ്‌ക്രീന്‍, വയര്‍ലെസ് ചാര്‍ജര്‍, ക്യാപ്റ്റന്‍ സീറ്റ്, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ് വീല്‍ എന്നിവയാണ് ഇന്റീരിയറിനെ റിച്ചാക്കുന്നത്.

ഹൈബ്രിഡ് സാങ്കേതികവിദ്യക്കൊപ്പം 2.5 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് ഇന്ത്യയില്‍ എത്തിയിട്ടുള്ള വെല്‍ഫയറിന് കരുത്തേകുന്നത്. 2494 സി.സിയുള്ള എന്‍ജിന്‍ 115.32 ബി.എച്ച്.പി. പവറും 198 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതിലെ ഇലക്ട്രിക് മോട്ടോര്‍ പ്രവര്‍ത്തിക്കുന്നതോടെ കരുത്ത് വീണ്ടും ഉയരും. സി.വി.ടി. ട്രാന്‍സ്മിഷന്‍ വഴി എല്ലാ വീലിലേക്കും ഒരുപോലെ കരുത്തെത്തും. കാര്യക്ഷമമായ സുരക്ഷ സംവിധാനങ്ങളും വെല്‍ഫയറിന്റെ ഹൈലൈറ്റാണ്.

Content Highlights: Malayalam director Joshy buys Toyota Vellfire MPV, Director Joshy, Toyota Vellfire


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


03:44

രാത്രിയാണറിഞ്ഞത് സിന്തറ്റിക് ട്രാക്കാണെന്ന്, സ്പീഡ് കുറയുമെന്ന് പേടിച്ചാണ് ഷൂസിടാതെ ഓടിയത്

Nov 28, 2022


11:06

ആഫ്രിക്കക്കാര്‍ക്ക് ഫുട്‌ബോള്‍ ജീവിതം മാത്രമല്ല, അടിമക്കച്ചവടം കൂടിയാണ് | Second Half - 7

Dec 1, 2022

Most Commented