വാഹനങ്ങളുടെ ഉത്സവം, ഡല്‍ഹി ഓട്ടോ എക്‌സ്‌പോ ജനവരിയില്‍; വമ്പന്‍മാര്‍ വിട്ടുനില്‍ക്കും


ചില മുന്‍നിര കാര്‍/ എസ്.യു.വി. നിര്‍മാതാക്കളുടെയും സാന്നിധ്യം ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്.

പ്രതീകാത്മക ചിത്രം | Photo: GWM India

ന്ത്യയിലെ വാഹനങ്ങളുടെ ഉത്സവമായ ഡല്‍ഹി ഓട്ടോ എക്‌സ്‌പോ മൂന്ന് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം 2023-ല്‍ നടക്കാനൊരുങ്ങുകയാണ്. രണ്ട് വര്‍ഷത്തെ ഇടവേളയില്‍ നടക്കാറുള്ള ഈ ഉത്സവം കൊറോണ ഭീതിയുടെ പശ്ചാത്തലത്തിലാണ് 2022-ല്‍ നടക്കാതിരുന്നത്. ഏറെ പകിട്ടോടെ നടക്കുന്ന ഈ ഉത്സവത്തില്‍ ലോകത്തെമ്പാടുമുള്ള വാഹന നിര്‍മാതാക്കള്‍ ഭാവിയില്‍ ഇന്ത്യയില്‍ എത്തിക്കാനൊരുങ്ങുന്ന മോഡലുകളും മാതൃകകയും ഈ വേളയില്‍ പ്രദര്‍ശനത്തിനെത്തിക്കും.

ജനുവരി 13 മുതല്‍ 18 വരെ ഗ്രേറ്റര്‍ നോയിഡയില്‍ നടക്കുന്ന 2023 ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ ഇത്തവണ ഇന്ത്യയിലെ മുന്‍നിര വാഹന നിര്‍മാതാക്കളില്‍ പലരും പങ്കെടുക്കില്ലെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യയിലെ ഏറ്റവും വലിയ ഇരുചക്ര വാഹന നിര്‍മാതാക്കളായ ഹീറോ മോട്ടോകോര്‍പ്, ഹോണ്ട ടൂവീലര്‍ ഇന്ത്യ തുടങ്ങിയവരാണ് ഓട്ടോ എക്‌സ്‌പോയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്ന് കരുതുന്ന ഇരുചക്ര വാഹന നിര്‍മാതാക്കള്‍. മറ്റ് ചില കമ്പനികളും ഇത്തവണ പങ്കെടുക്കില്ലെന്നും സൂചനയുണ്ട്.



ഏതാനും ചില മുന്‍നിര കാര്‍/ എസ്.യു.വി. നിര്‍മാതാക്കളുടെയും സാന്നിധ്യം ഇത്തവണ ഓട്ടോ എക്‌സ്‌പോയില്‍ ഉണ്ടാകില്ലെന്നും റിപ്പോര്‍ട്ടുണ്ട്. ഇന്ത്യയിലെ മുന്‍നിര എസ്.യു.വി. നിര്‍മാതാക്കളായ മഹീന്ദ്രയാണ് ഇതില്‍ പ്രധാനം. ഇവര്‍ക്ക് പുറമെ, ഇസുസു, സിട്രോണ്‍, നിസാന്‍, ഫോക്‌സ്‌വാഗണ്‍, സ്‌കോഡ തുടങ്ങിയ കമ്പനികളുടെ പവലിയനും ഇത്തവണ എക്‌സ്‌പോ വേദിയില്‍ ഉയര്‍ന്നേക്കില്ല. പുതിയ മോഡലുകളുടെ അഭാവവും ഉയര്‍ന്ന ചെലവുമാണ് വിട്ടുനില്‍ക്കാന്‍ കാരണമെന്നാണ് സൂചന.

ഈ വാഹന നിര്‍മാതാക്കള്‍ക്ക് പുറമെ, ഏതാനും ചില ആഡംബര വാഹന നിര്‍മാതാക്കളും ഷോയില്‍ പങ്കെടുത്തേക്കില്ലെന്നും വിവരമുണ്ട്. ഔഡി, ബി.എം.ഡബ്ല്യു, മിനി, മെഴ്‌സിഡീസ് ബെന്‍സ്, ജാഗ്വാര്‍, ലാന്‍ഡ് റോവര്‍ തുടങ്ങിയ പ്രീമിയം കമ്പനികളും ഇത്തവണ എത്തിയേക്കില്ല. എന്നാല്‍, വോള്‍വോ, ടൊയോട്ടയുടെ ആഡംബര വാഹന വിഭാഗമായ ലെക്‌സസ് തുടങ്ങിയ കമ്പനികളുടെ പുതിയ മോഡലുകള്‍ പ്രദര്‍ശനത്തിനെത്തുന്നുണ്ട്.

ഇന്ത്യയിലെ ഏറ്റവും വലിയ വാഹന നിര്‍മാതാക്കളായ മാരുതി സുസുക്കി, ടാറ്റ മോട്ടോഴ്‌സ് തുടങ്ങിയ കമ്പനികളുടെ വിവധ മോഡലുകള്‍ ഇത്തവണ എക്‌സ്‌പോ നഗരിയില്‍ അണിനിരക്കും. ഇവയ്‌ക്കൊപ്പം എം.ജി. മോട്ടോഴ്‌സ്, ടൊയോട്ട, കിയ മോട്ടോഴ്‌സ്, ബില്‍ഡ് യുവല്‍ ഡ്രീംസ് (ബി.വൈ.ഡി) തുടങ്ങിയ കമ്പനികളുടെ വാഹനങ്ങളും എക്‌സ്‌പോയുടെ മാറ്റുകൂട്ടും. പാസഞ്ചര്‍ വാഹനങ്ങള്‍ക്ക് പുറമെ മുന്‍നിര വാണിജ്യ വാഹന കമ്പനികളും മോഡലുകള്‍ പ്രദര്‍ശനത്തിനെത്തിക്കും.

Source: TOI

Content Highlights: Major automobiles company to skip 2023 Delhi Auto Expo


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
photo: Getty Images

2 min

തലതാഴ്ത്തി മടങ്ങി ചുവന്ന ചെകുത്താന്മാര്‍; ക്രൊയേഷ്യ പ്രീ ക്വാര്‍ട്ടറില്‍

Dec 1, 2022


photo: Getty Images

1 min

കളി കഴിഞ്ഞെന്നു കരുതി ചാനലില്‍ പരസ്യം വന്നു; തോറ്റതറിയാതെ ഫ്രഞ്ച് ആരാധകര്‍

Dec 1, 2022


photo: Getty Images

2 min

വീണ്ടും കണ്ണീര്‍; കോസ്റ്ററീക്കയെ വീഴ്ത്തിയിട്ടും ജര്‍മനി പുറത്ത്‌

Dec 2, 2022

Most Commented