മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra
ഇന്ത്യയിലെ ജനപ്രിയ വാഹന നിര്‍മാതാക്കളായ മഹീന്ദ്ര അടുത്ത കാലത്തായി ഇന്ത്യയില്‍ എത്തിച്ചിട്ടുള്ള വാഹനങ്ങളെല്ലാം ഒന്ന് ഒന്നിന് മെച്ചമാണ്. എക്‌സ്.യു.വി. 700, സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക്, ഥാര്‍ തുടങ്ങി എല്ലാ വാഹനങ്ങളെല്ലാം മത്സരിച്ചാണ് ആളുകള്‍ സ്വന്തമാക്കുന്നത്. ഇതുപോലെ ആളുകള്‍ വാഹനങ്ങള്‍ സ്വന്തമാക്കാന്‍ മത്സരിച്ചതോടെ ബുക്കിങ്ങില്‍ വലിയ കുതിപ്പാണ് ഉണ്ടായിരിക്കുന്നു. അതിനാല്‍ തന്നെ സ്വാഭാവികമായും കാത്തിരിപ്പ് കാലാവധിയും ഉയര്‍ന്നിട്ടുണ്ട്.
പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് മഹീന്ദ്ര സ്വീകരിച്ചിട്ടുള്ള ബുക്കിങ്ങുകളില്‍ 2.92 ലക്ഷം വാഹനങ്ങളാണ് ഉപയോക്താക്കള്‍ക്ക് കൈമാറാനുള്ളത്. ഇതില്‍ തന്നെ ഏറ്റവുമധികം ബുക്കിങ്ങ് നേടിയിട്ടുള്ള സ്‌കോര്‍പിയോ എന്‍, സ്‌കോര്‍പിയോ ക്ലാസിക് മോഡലുകളാണ്. 1.17 ലക്ഷം യൂണിറ്റാണ് ഇനിയും ഉപയോക്താക്കള്‍ക്ക് നല്‍കാനുള്ളത്. ഈ പട്ടികയില്‍ രണ്ടാം സ്ഥാനത്തുള്ളത് എക്‌സ്.യു.വി.700 ആണ്. 78,000 ആളുകളാണ് ഈ വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നത്. 58,000 ഥാറുകളും കൈമാറാനുണ്ട്.

അതേസമയം, മഹീന്ദ്രയുടെ ബൊലേറോയിക്കായി കാത്തിരിക്കുന്നവരുടെ എണ്ണം താരതമ്യേന കുറവാണ്. 8200 വാഹനങ്ങള്‍ മാത്രമാണ് ഇതിനും നല്‍കാനുള്ളത്. കുഞ്ഞന്‍ എസ്.യു.വികളും ബുക്കിങ്ങില്‍ പിന്നിലല്ല. എക്‌സ്.യു.വി300, എക്‌സ്.യു.വി400 എന്നീ വാഹനങ്ങള്‍ക്ക് ലഭിച്ച ബുക്കിങ്ങില്‍ 29,000 യൂണിറ്റ് ഇനിയും നല്‍കാനുണ്ടെന്നാണ് വിവരം. എല്ലാ വാഹനങ്ങള്‍ക്കുമായി പ്രതിമാസം 55,000 ബുക്കിങ്ങുകളാണ് മഹീന്ദ്ര സ്വീകരിക്കുന്നത്. എന്നാല്‍, 33,000 വാഹനങ്ങള്‍ മാത്രമാണ് വിതരണം ചെയ്യാന്‍ കഴിയുന്നതെന്നാണ് വിവരം.
പ്രതിമാസം 39,000 വാഹനങ്ങള്‍ നിര്‍മിക്കാന്‍ ശേഷിയുള്ള പ്ലാന്റാണ് മഹീന്ദ്രയ്ക്കുള്ളത്. എന്നാല്‍, സെമി കണ്ടക്ടര്‍ ചിപ്പുകളുടെ ക്ഷാമം പോലുള്ള പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ തന്നെ അത് പൂര്‍ണമായും പ്രയോജനപ്പെടുത്താന്‍ സാധിക്കുന്നില്ല. ഇത് സ്‌കോര്‍പിയോ എന്‍, എക്‌സ്.യു.വി.700 തുടങ്ങിയ വാഹനങ്ങളുടെ ഉയര്‍ന്ന വേരിയന്റിന്റെ നിര്‍മാണത്തെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. അടുത്ത ആറ് മാസത്തിനുള്ളില്‍ നിര്‍മാണ ശേഷി 49,000 യൂണിറ്റായി ഉയര്‍ത്താനും കമ്പനി ശ്രമിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.

ഇലക്ട്രിക് വാഹനങ്ങളിലേക്ക് മഹീന്ദ്ര അടുത്തിടെ അവതരിപ്പിച്ച എക്‌സ്.യു.വി.400-യ്ക്കും മികച്ച ബുക്കിങ്ങാണ് ലഭിക്കുന്നത്. 23,000 ആളുകളാണ് ഇതിനോടകം ഈ ഇലക്ട്രിക് വാഹനം ബുക്കുചെയ്തിരിക്കുന്നത്. ഇതില്‍ 3000 യൂണിറ്റുകള്‍ മാത്രമാണ് ഉപയോക്താക്കള്‍ക്ക് കൈമാറിയിട്ടുള്ളത്. ആറ് മുതല്‍ എട്ട് മാസം വരെയാണ് ഈ വാഹനത്തിന് മഹീന്ദ്ര പറയുന്ന ബുക്കിങ്ങ് കാലാവധി. അടുത്ത നാല് മാസത്തിനുള്ളില്‍ ഈ വാഹനത്തിന്റെ നിര്‍മാണവും ഉയര്‍ത്താനാണ് മഹീന്ദ്ര പദ്ധതിയിടുന്നത്.
Content Highlights: Mahindra Yet To Deliver Close To 2.92 Lakh SUVs, Scorpio N, XUV700, Thar, Scorpio Classic
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..