മഹീന്ദ്രയുടെ പുതിയ പടക്കുതിരയാകാന്‍ XUV700 ; നിരത്തിലെത്തുന്നത് 11 വേരിയന്റുകളില്‍


W601 എന്ന കോഡ് നാമത്തിലാണ് മഹീന്ദ്ര എക്സ്.യു.വി.700 വികസിപ്പിക്കുന്നത്.

പ്രതീകാത്മക ചിത്രം | Photo: Mahindra

മുഖം മിനുക്കലിനായി പോയ മഹീന്ദ്രയുടെ എക്‌സ്.യു.വി.500 എന്ന എസ്.യു.വി. മുഖം മിനുക്കിയതിനൊപ്പം പേരും മാറിയാണ് എത്തുന്നതെന്ന് അടുത്തിടെ മഹീന്ദ്ര സൂചിപ്പിച്ചിരുന്നു. എക്‌സ്.യു.വി.700-എന്ന പേരിലായിരിക്കും ഈ വാഹനമെത്തുകയെന്നാണ് മഹീന്ദ്ര പുറത്തുവിട്ട ടീസറില്‍ സൂചിപ്പിക്കുന്നത്. എന്നാല്‍, ഏറ്റവും പുതിയ റിപ്പോര്‍ട്ട് അനുസരിച്ച് 11 വേരിയന്റുകളില്‍ ഈ വാഹനം എത്തുമെന്നാണ് വിവരം.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകള്‍, ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍, ഫോര്‍ വീല്‍ ഡ്രൈവ്-ടൂ വീല്‍ ഡ്രൈവ് സംവിധാനം തുടങ്ങിയവയുടെ അടിസ്ഥാനത്തിലായിരിക്കും 11 വേരിയന്റുകള്‍ നല്‍കുക. എക്‌സ്.യു.വി.500 പുതിയ പേര് സ്വീകരിക്കുന്നതോടെ ഈ പേരില്‍ മഹീന്ദ്രയുടെ അഞ്ച് സീറ്റര്‍ എസ്.യു.വിയെ നിരത്തുകളില്‍ പ്രതീക്ഷിക്കാമെന്നും റിപ്പോര്‍ട്ടുകളുണ്ട്.

W601 എന്ന കോഡ് നാമത്തിലാണ് മഹീന്ദ്ര എക്സ്.യു.വി.700 വികസിപ്പിക്കുന്നത്. മഹീന്ദ്രയുടെ ഏറ്റവും മികച്ച ഡിസൈനിലും ഫീച്ചറുകളിലും സുരക്ഷ സംവിധാനത്തിലുമായിരിക്കും ഈ വാഹനം ഒരുങ്ങുകയെന്നാണ് നിര്‍മാതാക്കള്‍ പുറത്തുവിട്ട വീഡിയോയില്‍ പറയുന്നത്. 200-ല്‍ അധികം ഡിസൈനുകളില്‍ നിന്ന് തിരഞ്ഞെടുത്ത ഏറ്റവും മികച്ച ഡിസൈനാണ് എക്സ്.യു.വി.700-നായി പരിഗണിച്ചിട്ടുള്ളത്.

മഹീന്ദ്രയുടെ ഗ്ലോബല്‍ പ്ലാറ്റ്ഫോമിനെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ഈ എസ്.യു.വിയിക്ക് ലോകോത്തര നിലവാരമാണ് മഹീന്ദ്ര നല്‍കുന്ന ഉറപ്പ്. നവീന സാങ്കേതികവിദ്യയില്‍ അധിഷ്ഠിതമായതും സെഗ്മെന്റിലെ തന്നെ ആദ്യത്തേതുമായി നിരവധി ഫീച്ചറുകളാണ് ഈ വാഹനത്തില്‍ മഹീന്ദ്ര ഒരുക്കുന്നത്. വലിപ്പത്തില്‍ എക്സ്.യു.വി.500-നെക്കാള്‍ വലിയതായിരിക്കും വരാനിരിക്കുന്ന മോഡല്‍.

പെട്രോള്‍ ഡീസല്‍ എന്‍ജിനുകളില്‍ എത്തുന്ന ഈ വാഹനത്തില്‍ മഹീന്ദ്ര ഥാറിന് കരുത്തേകുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ ടി-ജി.ഡി.ഐ. പെട്രോള്‍ എന്‍ജിനും 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനിലുമായിരിക്കും നല്‍കുക. ഇതിനൊപ്പം ഓട്ടോമാറ്റിക്, മാനുവല്‍ ഗിയര്‍ബോക്സുകളും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. അഡ്വാന്‍സ്ഡ് ഡ്രൈവര്‍ അസിസ്റ്റന്‍സ് സിസ്റ്റം ഉള്‍പ്പെടെ ഇതില്‍ സുരക്ഷയൊരുക്കും.

Source: Team BHP

Content Highlights: Mahindra XUV700 Will Come In 11 Variants

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Nambi, Sasikumar

9 min

നമ്പി നാരായണൻ അപമാനിക്കുന്നത് ഐ.എസ്.ആർ.ഒയെ- ശശികുമാർ

Aug 10, 2022


swathi sekhar

1 min

ഭാര്യ കിടപ്പുരോഗി, കാമുകിക്കായി സ്വന്തംവീട്ടില്‍നിന്ന് 550 പവന്‍ മോഷ്ടിച്ചു; വ്യവസായി അറസ്റ്റില്‍

Aug 9, 2022


higher secondary exam

1 min

ഗുജറാത്ത് കലാപം പാഠപുസ്തകത്തിൽ നിന്ന് ഒഴിവാക്കില്ല; കേന്ദ്രനിർദ്ദേശം കേരളത്തിൽ അതേപടി നടപ്പാക്കില്ല

Aug 10, 2022

Most Commented