മഹീന്ദ്ര XUV400 ഇലക്ട്രിക് | Photo: Mahindra
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്രയുടെ ആദ്യ വൈദ്യുത എസ്.യു.വി.യായ എക്സ്.യു.വി. 400 -ന്റെ ബുക്കിങ് ജനുവരിയോടെ തുടങ്ങുമെന്ന് കമ്പനിയുടെ ഓട്ടോ-ഫാം വിഭാഗം എക്സിക്യുട്ടീവ് ഡയറക്ടര്‍ രാജേഷ് ജെജുരികര്‍ പറഞ്ഞു. തിരുവനന്തപുരം, കൊച്ചി അടക്കം ആദ്യഘട്ടത്തില്‍ വാഹനം അവതരിപ്പിക്കുന്ന 16 നഗരങ്ങളില്‍ ടെസ്റ്റ് ഡ്രൈവ് ഡിസംബറോടെ തുടങ്ങുമെന്നും അദ്ദേഹം അറിയിച്ചു.
2040-ഓടെ കാര്‍ബണ്‍ വിമുക്തമാകാനാണ് മഹീന്ദ്ര ലക്ഷ്യമിട്ടിട്ടുള്ളത്. ഹരിതസ്രോതസ്സുകളെ ആശ്രയിക്കുക, വ്യവസായത്തെ പൂര്‍ണമായി കാര്‍ബണ്‍ വിമുക്തമാക്കുക, പ്രവര്‍ത്തനരീതി പരിഷ്കരിച്ച് കമ്പനിയെ പുനരുജ്ജീവിപ്പിക്കുക എന്നിങ്ങനെയുള്ള പദ്ധതികളാണ് തയ്യാറാക്കിയിട്ടുള്ളത്. പുതിയ ഉത്പന്നങ്ങള്‍ വിപണിയിലെത്തിച്ച് വലിയമാറ്റം കൊണ്ടുവരാനാണ് ലക്ഷ്യമിടുന്നത്.
മുച്ചക്ര വാഹനങ്ങള്‍ക്കുപിന്നാലെ വൈദ്യുത എസ്.യു.വി.യിലാകും ഇനി ശ്രദ്ധകേന്ദ്രീകരിക്കുക. ഇതിന്റെ ഭാഗമായി എസ്.യു.വി. ഇലക്ട്രിക്കിനെ പ്രത്യേക കമ്പനിയാക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ഇന്റര്‍നാഷണല്‍ ഇന്‍വെസ്റ്റ്മെന്റ് 4000 കോടി രൂപയാണ് കമ്പനിയില്‍ നിക്ഷേപിക്കുക.
മഹീന്ദ്രയുടെ എക്സ്.യു.വി.300-ന്റെ ഇലക്ട്രിക് പതിപ്പായാണ് എക്സ്.യു.വി.400 എത്തിയിട്ടുള്ളത്. ഈ വാഹനം ഉള്‍പ്പെടുന്ന ശ്രേണിയില്‍ തന്നെ ഏറ്റവുമധികം റേഞ്ച് ഉറപ്പാക്കുന്ന വാഹനമായാണ് ഈ മോഡല്‍ എത്തിയിരിക്കുന്നത്. ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 456 കിലോമീറ്റര്‍ റേഞ്ചാണ് ലഭിക്കുന്നത്. 148 ബി.എച്ച്.പി. പവറും 310 എന്‍.എം. ടോര്‍ക്കുമേകുന്ന ഇലക്ട്രിക് മോട്ടോറാണ് ഇതില്‍ നല്‍കുന്നത്.
Content Highlights: Mahindra XUV400 electric suv booking starts from January, Mahindra XUv400 Electric
Also Watch
Share this Article
Related Topics
RELATED STORIES
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..