കോംപാക്ട് എസ്.യു.വി ശ്രേണിയിലേക്ക് പുതിയ XUV 300 ദിവസങ്ങള്‍ക്ക് മുമ്പാണ് മഹീന്ദ്ര അവതരിപ്പിച്ചത്. വിപണിയില്‍ മികച്ച പ്രതികരണമാണ് ചെറു XUV-ക്ക് ലഭിക്കുന്നതെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍. ഇതിന് പിന്നാലെ XUV 300-ന്റെ ഇലക്ട്രിക് മോഡല്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. S210 കോഡ് നാമത്തിലുള്ള ഇതിന്റെ ഇലക്ട്രിക് പതിപ്പ് 2020 ഓടെ പുറത്തിറങ്ങുമെന്ന് സൂചന നല്കി മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര മാനേജിങ് ഡയറക്ടര്‍ പവന് ഗോയങ്ക.
സ്റ്റാന്റേര്‍ഡ്, ലോങ് റേഞ്ച് എന്നീ രണ്ട് വേരിയന്റുകളിലാണ് ഇലക്ട്രിക് XUV 300 എത്തുക. പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒറ്റചാര്‍ജില്‍ പരമാവധി 200 കിലോമീറ്റര്‍ ദൂരം പിന്നിടാന്‍ സ്റ്റാന്റേര്‍ഡ് മോഡലിന് സാധിക്കും. അതേസമയം ലോങ് റേഞ്ച് പതിപ്പില്‍ 350-400 കിലോമീറ്റര്‍ സഞ്ചരിക്കാം. ഇലക്ട്രിക് വാഹനങ്ങള്‍ക്കുള്ള ബാറ്ററികള്‍ക്കായി എല്‍ജി കെമിക്കല്‍സുമായി മഹീന്ദ്ര സഖ്യത്തിലായിരുന്നു. ഈ കൂട്ടുകെട്ടിലുള്ള 380V ലിഥിയം അയേണ്‍ ബാറ്ററിയാകും ഇലക്ട്രിക് XUV-ക്ക് ഊര്‍ജം പകരുക. റഗുലര്‍ XUV 300-ല്‍ നിന്ന് രൂപത്തില്‍ വലിയ മാറ്റങ്ങളൊന്നും ഇലക്ട്രിക് മോഡലിനുണ്ടാകില്ല. സാങ് യോങ് ടിവോളിയുടെ അതേ അടിസ്ഥാനത്തിലായിരിക്കും ഇതിന്റെയും നിര്‍മാണം.
ഇക്കഴിഞ്ഞ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ KUV 100-യുടെ ഇലക്ട്രിക് പതിപ്പും മഹീന്ദ്ര അവതരിപ്പിച്ചിരുന്നു. ഇലക്ട്രിക് XUV 300-ന് മുമ്പെ KUV 100 ഇലക്ട്രിക് നിരത്തിലെത്താനാണ് സാധ്യത. നിലവില്‍ E20, Eവെരിറ്റോ എന്നീ ഇലക്ട്രിക് കാറുകള്‍ മഹീന്ദ്ര നിരയില്‍ വിപണിയിലുണ്ട്. മഹീന്ദ്രയ്ക്ക് പുറമേ കോന ഇലക്ട്രിക്കുമായി ഹ്യുണ്ടായ്, വാഗണ്‍ ഇലക്ട്രിക്കുമായി മാരുതിയും ടാറ്റയും ഈ സെഗ്മെന്റില്‍ ചുവടുറപ്പിക്കാനുള്ള ശ്രമത്തിലാണ്.
Content Highlights; Mahindra XUV300 Electric Launch Details Out; Range Of Up To 400 km
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..