നിരത്തിലെത്തി ആദ്യമാസം തന്നെ എക്കോസ്‌പോര്‍ട്ടിനെ പിന്നിലാക്കി മഹീന്ദ്ര XUV 300


സബ് കോംപാക്ട് എസ്.യു.വി വില്‍പനയില്‍ പതിവുപോലെ മാരുതി വിറ്റാര ബ്രെസയാണ് ഒന്നാമന്‍.

ബ്‌കോംപാക്ട് എസ്.യു.വി ശ്രേണിയില്‍ ഫെബ്രുവരി 15-ന് പുറത്തിറങ്ങിയ മഹീന്ദ്ര XUV 300 ന് വിപണിയില്‍ മികച്ച പ്രതികരണം. വില്‍പന ആരംഭിച്ച് ആഴ്ചകള്‍ മാത്രം പിന്നിടുമ്പോള്‍ മുഖ്യ എതിരാളിയായ ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിനെ പിന്നിലാക്കാന്‍ XUV 300ന് സാധിച്ചു. ഫെബ്രുവരിയില്‍ ആകെ 4484 യൂണിറ്റ് XUV 300 മോഡലുകളാണ് മഹീന്ദ്ര വിറ്റഴിച്ചത്. അതേസമയം ഫോര്‍ഡ് എക്കോസ്‌പോര്‍ട്ടിന്റെ വില്‍പന 3156 യൂണിറ്റാണ്. കണക്കുകള്‍ പ്രകാരം എക്കോസ്‌പോര്‍ട്ടിനെക്കാള്‍ 1328 യൂണിറ്റുകളുടെ അധിക വില്‍പന കൈവരിക്കാന്‍ ആദ്യമാസം തന്നെ മഹീന്ദ്ര XUV 300ന് സാധിച്ചു.

അതേസമയം സബ് കോംപാക്ട് എസ്.യു.വി വില്‍പനയില്‍ പതിവുപോലെ മാരുതി സുസുക്കി വിറ്റാര ബ്രെസയാണ് ഒന്നാമന്‍. 11,613 യൂണിറ്റ് ബ്രെസ കഴിഞ്ഞ മാസം മാരുതി വിറ്റഴിച്ചു. തൊട്ടുപിന്നില്‍ 5263 യൂണിറ്റോടെ ടാറ്റ നെക്‌സോണാണ് രണ്ടാം സ്ഥാനത്ത്. ഇതിന് പിന്നില്‍ മൂന്നാമതാണ് മഹീന്ദ്രയുടെ പുതുമുഖ താരം XUV 300 ന്റെ സ്ഥാനം. വരും മാസങ്ങളിലും ഉയര്‍ന്ന വില്‍പന കൈവരിക്കാന്‍ സാധിച്ചാല്‍ നെക്‌സോണിനെയും പിന്നിലാക്കാന്‍ എക്‌സ്.യു.വിക്ക് സാധിക്കും.

സെഗ്‌മെന്റില്‍ കൂടുതല്‍ വീതിയും വീല്‍ബേസുമുള്ള മോഡലാണ് XUV 300. ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍, സ്റ്റാന്റേര്‍ഡ് ഫോര്‍ ഡിസ്‌ക് ബ്രേക്ക്, ഫ്രണ്ട് പാര്‍ക്കിങ് സെന്‍സര്‍, സെവന്‍ എയര്‍ ബാഗ്‌ തുടങ്ങി ധാരാളം സെഗ്‌മെന്റ് ഫസ്റ്റ് ഫീച്ചേഴ്‌സും XUV 300ല്‍ മഹീന്ദ്ര നല്‍കിയിരുന്നു. 115 ബിഎച്ച്പി പവറും 300 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനും 110 ബിഎച്ച്പി പവറും 200 എന്‍എം ടോര്‍ക്കും നല്‍കുന്ന 1.2 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനുമാണ് ഇതിലുള്ളത്. 6 സ്പീഡ് മാനുവലാണ് ഗിയര്‍ബോക്സ്.

Content Highlights; Mahindra XUV300 Beats Ford EcoSport In First Month Of Its Arrival

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


VINOJ

1 min

വാഹനം ഒട്ടകവുമായി ഇടിച്ച് പ്രവാസി മലയാളി സൗദിയില്‍ മരിച്ചു

May 19, 2022

More from this section




Most Commented