രു വര്‍ഷത്തോട് അടുക്കുന്ന മഹീന്ദ്രയുടെ എക്‌സ്.യു.വി.700-നായുള്ള കാത്തിരിപ്പിന് ഇനി ദിവസങ്ങളുടെ മാത്രം കാത്തിരിപ്പ്. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തില്‍ ഇന്ത്യക്ക് ഥാര്‍ സമ്മാനിച്ചത് പോലെ ഈ ഓഗസ്റ്റ് 15-ന് എക്‌സ്.യു.വി. 700-ഉം അവതരിപ്പിക്കുമെന്നാണ് പ്രവചനങ്ങള്‍. ഇതിന്റെ ഭാഗമായി വാഹനത്തില്‍ നല്‍കിയിട്ടുള്ള ഫീച്ചറും ഇതിന്റെ പ്രത്യേകതകളും ഓരോന്നായി വെളിപ്പെടുത്തുന്ന തിരക്കിലാണ് മഹീന്ദ്ര. 

അതേസമയം, മൂടിക്കെട്ടലുകളുടെ അകമ്പടിയില്‍ മാത്രം കണ്ടിട്ടുള്ള ഈ എസ്.യു.വിയുടെ യഥാര്‍ഥ ചിത്രം ഇപ്പോള്‍ പുറത്തുവന്നിരിക്കുകയാണ്. മുന്‍ഗാമിയായ എക്‌സ്.യു.വി.500-ല്‍ നിന്ന് തീര്‍ത്തും പുതിയ ഡിസൈന്‍ ശൈലിയിലാണ് ഈ വാഹനം എത്തിയിട്ടുള്ളത്. എക്‌സ്.യു.വി. 700-ന്റെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലാകുകയാണ്. മഹീന്ദ്ര ചകാന്‍ പ്ലാന്റിന് സമീപത്തുനിന്നുള്ള ചിത്രമാണ് പുറത്തുവന്നിട്ടുള്ളത്. 

ഗോള്‍ഡ് ബ്രൗണ്‍ നിറത്തിലുള്ള വാഹനത്തിന്റെ ചിത്രമാണ് ലഭിച്ചിട്ടുള്ളത്. വെര്‍ട്ടിക്കിള്‍ സ്ലാറ്റുകള്‍ നല്‍കിയുള്ള ഗ്രില്ല്, പുതിയ ഡിസൈനിലുള്ള ഹെഡ്‌ലാമ്പ്, ബമ്പറിലേക്ക് ഇറങ്ങി നല്‍കുന്ന എന്‍.ഇ.ഡി. ഡി.ആര്‍.എല്‍, ബ്ലാക്ക് ക്ലാഡിങ്ങിന്റെ അകമ്പടിയിലുള്ള ഫോഗ് ലാമ്പ്, സ്‌കിഡ് പ്ലേറ്റ് നല്‍കിയുള്ള മസ്‌കുലര്‍ ബമ്പര്‍ എന്നിവയാണ് ഈ വാഹനത്തിന്റെ മുന്‍വശം അലങ്കരിക്കുന്നത്. 

Mahindra XUV700
മഹീന്ദ്ര എക്‌സ്.യു.വി.700 | Photo: Instagram/xuv_700_modified

വശങ്ങളുടെ ഡിസൈന്‍ മുന്‍ഗാമിക്ക് സമമാണ്. എന്നാലും അലോയി വീല്‍, റിയര്‍വ്യൂ മിറര്‍ എന്നിവയില്‍ പുതുമ നിഴലിക്കുന്നുണ്ട്. പിന്‍ഭാഗത്താണ് ഏറെ മാറ്റം സംഭവിച്ചിട്ടുള്ളത്. സ്പ്ലിറ്റ് എല്‍.ഇ.ഡി. ടെയ്ല്‍ലൈറ്റ്, എഡ്ജുകളുള്ള ടെയ്ല്‍ഗേറ്റ്, ക്ലാഡിങ്ങും സ്‌കിഡ് പ്ലേറ്റുമുള്ള ബമ്പര്‍, ഷാര്‍ക്ക് ഫിന്‍ ആന്റിന തുടങ്ങിയവ നല്‍കിയാണ് എക്‌സ്.യു.വി. 700-ന്റെ പിന്‍ഭാഗം അലങ്കരിക്കുന്നത്. 

ഇന്റീരിയറും അതിലെ ഫീച്ചറുകളും മഹീന്ദ്ര ടീസറുകളിലൂടെ വെളിപ്പെടുത്തി കൊണ്ടിരിക്കുകയാണ്. ഹൊറിസോണ്ടലായി നല്‍കിയിട്ടുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സ്‌ക്രീന്‍, ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, ഡ്യുവല്‍ സോണ്‍ ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ അടിസ്ഥാന ഫീച്ചറായി നല്‍കിയേക്കും. പുതുതലമുറ കണക്ടഡ് കാര്‍ ഫീച്ചറുകളും സെഗ്മെന്റിലെ ആദ്യ സുരക്ഷ സംവിധാനങ്ങളുമായിരിക്കും ഇതില്‍ സ്ഥാനം പിടിക്കുക. 

 മഹീന്ദ്ര വികസിപ്പിച്ചിട്ടുള്ള 200 ബി.എച്ച്.പി. പവര്‍ ഉത്പാദിപ്പിക്കുന്ന 2.0 ലിറ്റര്‍ എംസ്റ്റാലിന്‍ പെട്രോള്‍ എന്‍ജിനും 180 ബി.എച്ച്.പി. പവറുള്ള 2.2 ലിറ്റര്‍ എംഹോക്ക് ഡീസല്‍ എന്‍ജിനുമാണ് ഈ വാഹനത്തിന് കരുത്തേകുന്നത്. ആറ് സ്പീഡ് മാനുവല്‍, ടോര്‍ക്ക് കണ്‍വേര്‍ട്ട് ഓട്ടോമാറ്റിക് എന്നിവ ട്രാന്‍സ്മിഷന്‍ ഒരുക്കും.

Content Highlighst: Mahindra XUV 700 Spied, To Be Laumched In August 15