അവതരിക്കാനൊരുങ്ങി മഹീന്ദ്ര XUV 700; മുഖംമിനുക്കി ഫോര്‍ഡ്‌ എന്‍ഡവര്‍


സി. സജിത്‌

പ്രീമിയം എസ്.യു.വി. രംഗത്ത് അധികം കമ്പനികള്‍ മത്സരത്തിനുണ്ടായിരുന്നില്ല. കഥ മാറുകയാണിപ്പോള്‍. ഫോര്‍ഡും ടൊയോട്ടയും ആയിരുന്നു ഈ രംഗത്തെ ഇന്ത്യയിലെ പ്രമുഖര്‍. ഈ വിഭാഗത്തില്‍ മത്സരത്തിന് വേഗം കൂട്ടി മഹീന്ദ്രയും വരികയാണ്.

എസ്.യു.വി. രംഗത്ത് പുതിയ മത്സരത്തിന് കളമൊരുങ്ങുകയാണ്. പ്രീമിയം എസ്.യു.വി. രംഗത്ത് അധികം കമ്പനികള്‍ മത്സരത്തിനുണ്ടായിരുന്നില്ല. ഫോര്‍ഡും ടൊയോട്ടയും ആയിരുന്നു ഈ രംഗത്തെ ഇന്ത്യയിലെ പ്രമുഖര്‍. എന്നാല്‍, പിന്നീട് ഈ രംഗത്തും മത്സരം കടുത്തു. ടൊയോട്ട ഫോര്‍ച്യൂണറും ഫോര്‍ഡ് എന്‍ഡവറുമായിരുന്നു കളത്തില്‍ തിളങ്ങിനിന്നത്. ഇരുവരും തമ്മിലുള്ള മത്സരം കടുത്തതോടെ ഇവര്‍ ഇടക്കിടയ്ക്ക് മുഖംമിനുക്കി വരവായി.

ഫോര്‍ച്യൂണര്‍ അടുത്തിടയ്ക്കാണ് പുതുരൂപം കൈവരിച്ച് വന്നത്. രണ്ടുവര്‍ഷം മുമ്പ് ഫോര്‍ഡ് എന്‍ഡവര്‍ ഒന്ന് മുഖംമിനുക്കി വന്നിരുന്നു. ഇപ്പോള്‍ വീണ്ടും എന്‍ഡവര്‍ വരികയാണ്. ഈ വിഭാഗത്തില്‍ മത്സരത്തിന് വേഗം കൂട്ടി മഹീന്ദ്രയും വരികയാണ്. ഇക്കഴിഞ്ഞ ഇന്ത്യാ ഓട്ടോ എക്‌സ്പോയില്‍ ഈ രംഗത്തേക്ക് വരികയാണെന്നതിന്റെ ഒരു ചെറിയ വെളിച്ചം പുറത്തുവിട്ടിരുന്നു. സാങ് യോങ് എ ഫോര്‍ റെക്സ്റ്റണ്‍ ആയിരുന്നു എക്‌സ്പോയില്‍ പ്രദര്‍ശിപ്പിച്ചത്. എന്നാല്‍, ഇപ്പോള്‍ എക്‌സ്.യു.വി. 700 ആയി വരികയാണ് മഹീന്ദ്ര. മുഖംമിനുക്കി ഫോര്‍ഡ് എന്‍ഡവറും വരുന്നതോടെ എസ്.യു.വി.യിലെ മത്സരം ഉഷാറാകും.

ആഗോള വിപണിയിലിറങ്ങിയ മോഡല്‍ അടുത്തുതന്നെ ഇവിടേക്കുമെത്തുമെന്നാണ് അറിയുന്നത്. രണ്ടുവര്‍ഷം മുമ്പാണ് പുതുമുഖവുമായി എന്‍ഡവര്‍ വന്നത്. പ്രധാന എതിരാളിയായ ഫോര്‍ച്യൂണറിന്റെ പുതിയ മോഡല്‍ ഇറങ്ങിയതിനു പിന്നാലെയാണ് എന്‍ഡവറിന് വീണ്ടും മാറ്റംവരുത്തി കൊണ്ടുവരുന്നത്. ഓസ്ട്രേലിയയിലാണ് ആദ്യം ഈ മോഡല്‍ വില്‍പ്പനയ്‌ക്കെത്തുക. പിന്നീട് ആസിയാന്‍ രാജ്യങ്ങളിലും എത്തും. കഴിഞ്ഞതവണ ഗ്രില്ലിലും മറ്റും പൂര്‍ണമായും ഫോര്‍ഡ് കൈവച്ചിരുന്നു. ഇപ്പോള്‍ വീണ്ടും മുഖത്തില്‍ കാര്യമായ മാറ്റം വരുത്തന്നുണ്ട്. അത് ഹെഡ്ലൈറ്റുകളിലാണ്. ടെയില്‍ലാമ്പിലും ബമ്പറിലും മാറ്റമുണ്ട്.

അലോയ് വീലുകള്‍ 20 ഇഞ്ചായി മാറി. അകത്തളത്തില്‍ ഫോര്‍ഡ് സിങ്ക് ത്രീയുള്ള പുത്തന്‍ ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം വന്നു. കീലെസ് എന്‍ട്രി, സ്റ്റാര്‍ട്ട്/സ്റ്റോപ്പ് ബട്ടണ്‍ എന്നിവയും വണ്ടിയിലെത്തി. റോഡ് മുറിച്ചുകടക്കുന്ന കാല്‍നടക്കാരെ തിരിച്ചറിഞ്ഞ് സ്വയം ബ്രേക്ക് ചെയ്യുന്ന സാങ്കേതികവിദ്യയും വാഹനത്തിലെത്തി. ഫോര്‍ഡ് റേഞ്ചര്‍ പിക്കപ്പ് ട്രക്കില്‍ നിന്ന് കടമെടുത്ത 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലായിരിക്കും പുതിയ എന്‍ഡവര്‍. രണ്ട് ട്യൂണിങ് പതിപ്പുകള്‍ 2.0 ലിറ്റര്‍ ഡീസല്‍ എന്‍ജിനിലുണ്ട്. 117 ബി. എച്ച്.പി. കരുത്തും 420 എന്‍. എം. ടോര്‍ക്കും നല്‍കും. ട്വിന്‍ ടര്‍ബോ പതിപ്പിന് 210 ബി. എച്ച്.പി. കരുത്തും 500 എന്‍.എം. ടോര്‍ക്കും പരമാവധി ഉത്പാദിപ്പിക്കാനാവും.

പത്ത് സ്പീഡാണ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സ്. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ നിലവിലുള്ള 2.2 ലിറ്റര്‍, 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുകള്‍ തന്നെ തുടരുമെന്നാണ് അറിയുന്നത്. 2.2 ലിറ്റര്‍ എന്‍ജിന് 158 ബി. എച്ച്.പി. കരുത്തും 385 എന്‍.എം. ടോര്‍ക്കും സൃഷ്ടിക്കാനാവും. 197 ബി.എച്ച്.പി. കരുത്തും 470 എന്‍.എം. ടോര്‍ക്കും ഉത്പാദിപ്പിക്കുന്നതാണ് 3.2 ലിറ്റര്‍ ഡീസല്‍ എന്‍ജിന്‍. നിലവില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സാണ് എന്‍ഡവറിലുണ്ടാവുക.

ഓഫ്‌റോഡുകളിലെ ഇന്ത്യയിലെ രാജാവാണ് മഹീന്ദ്ര. ബൊലേറോ, സ്‌കോര്‍പിയോ. എക്‌സ് യു.വി. 500 എന്നിങ്ങനെ പോകുന്നു ഇന്ത്യ ഇഷ്ടപ്പെടുന്ന അവരുടെ ശ്രേണി. എന്നാല്‍, ഇതുവരെ പ്രധാന ഗോദയിലേക്ക് അവരിറങ്ങിയില്ല. ഡല്‍ഹി എക്‌സ്പോയിലായിരുന്നു പുതിയ എസ്.യു.വി.യുമായി മഹീന്ദ്ര വരുമെന്ന് പ്രഖ്യാപിച്ചത്. അവിടെ പുതുതലമുറ സാങ് യോങ് എ 4 റെക്സ്റ്റണ്‍ ആയിരുന്നു മഹീന്ദ്രയുടെ സ്റ്റാളിലെ താരം. ഇപ്പോഴിതാ റെക്സ്റ്റണ്‍ ഇന്ത്യയിലേക്ക് വരുന്നത് മഹീന്ദ്രയുടെ സ്വന്തം ബ്രാന്‍ഡായിട്ടായിരിക്കും.

എക്‌സ് യു.വി. 700 എന്നാണ് പുതിയ താരത്തിന് പേര്. ഈ വര്‍ഷം അവസാനത്തോടെ എക്‌സ് യു.വി. 700 ഇന്ത്യയിലെത്തുമെന്നാണ് അറിയുന്നത്. വരവിന് മുന്നോടിയായി മോഡലിന്റെ പരീക്ഷണ ഓട്ടം ഇന്ത്യയില്‍ തകൃതിയായി നടക്കുകയാണ്. ഉത്തരേന്ത്യന്‍ മരുഭൂമിയില്‍ പരീക്ഷണ ഓട്ടം നടത്തുന്ന എക്‌സ് യു.വി. 700-ന്റെ ചിത്രങ്ങള്‍ പുറത്തു വന്നുതുടങ്ങി.

ലാഡര്‍ ഫ്രെയിം ചാസിയിലാണ് ഇവന്‍ ഒരുങ്ങുന്നത്. 4,850 മില്ലിമീറ്റര്‍ നീളവും 1,960 മില്ലിമീറ്റര്‍ വീതിയും 1,825 മില്ലിമീറ്റര്‍ ഉയരവുമുണ്ട്. 2,865 മില്ലിമീറ്ററാണ് വീല്‍ബേസ്. ഫോര്‍ച്യൂണറിനെക്കാളും ഗ്രൗണ്ട് ക്ലിയറന്‍സുമായിട്ടായിരിക്കും എക്‌സ്.യു.വി. 700 വരുന്നത്. സാങ് യോങിന്റെ 'ഡിഗ്നിഫൈഡ് മോഷന്‍' ഡിസൈനിലാണ് ഒരുക്കം. ഗ്രില്ലിന് മുകളിലൂടെ ഹെഡ് ലാമ്പുകളെ ബന്ധിപ്പിച്ച് കടന്നുപോകുന്ന ക്രോം വരയില്‍ തുടങ്ങും എസ്.യു.വി.യുടെ ഡിസൈന്‍ വിശേഷങ്ങള്‍. ഡേ ടൈം റണ്ണിങ് ലൈറ്റുകളോടെയുള്ള വലിയ ഹെഡ്ലാമ്പുകളാണ്.

പരുക്കന്‍ അലോയ് വീലുകളും ഭീമന്‍ വീല്‍ ആര്‍ച്ചുകളും ഒഴുകിയറങ്ങുന്ന മേല്‍ക്കൂരയും തനി പരുക്കന്‍ എസ്.യു.വി.യാക്കി ഇതിനെ മാറ്റുന്നു. സ്‌പോയ്ലറില്‍ എല്‍.ഇ.ഡി. സ്റ്റോപ്പ് ലൈറ്റുകളുണ്ട്. മസാജ് സീറ്റുകള്‍, 8.0 ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സംവിധാനം, ഡ്യൂവല്‍ സോണ്‍ ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഇലക്ട്രിക് സണ്‍റൂഫ് എന്നിവ അകത്തുണ്ട്. രണ്ടാം നിരയില്‍ 10.1 ഇഞ്ച് സെന്റര്‍ കണ്‍സോള്‍ ഡിസ്പ്ലേയും 9.2 ഇഞ്ച് ഹെഡ്റെസ്റ്റ് മോണിട്ടറുമുണ്ടാകും.

ആന്‍ഡ്രോയ്ഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ കണക്ടിവിറ്റി ഓപ്ഷനുകളുമുണ്ടാവും. ഒമ്പത് എയര്‍ബാഗുകള്‍, അഡ്വാന്‍സ്ഡ് എമര്‍ജന്‍സി ബ്രേക്കിങ് ബ്ലൈന്‍ഡ് സ്‌പോട്ട് ഡിറ്റക്ഷന്‍, ലെയ്ന്‍ ഡിപാര്‍ച്ചര്‍ വാണിങ്, ലെയ്ന്‍ ചേഞ്ച് അസിസ്റ്റ്, ഹൈ ബീം അസിസ്റ്റ്, ട്രാഫിക് സേഫ്റ്റി അസിസ്റ്റ് എന്നിങ്ങനെയാണ് സുരക്ഷാ സൗകര്യങ്ങള്‍. 2.2 ലിറ്റര്‍ നാല് സിലിന്‍ഡര്‍ ടര്‍ബോ ഡീസല്‍ എന്‍ജിനായിരിക്കും കരുത്ത് പകരുന്നത്. ആറ് സ്പീഡ് മാനുവല്‍, ഏഴ് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷന്‍ ഓപ്ഷനുമുണ്ടാവും. ഇരുപതു മുതല്‍ ഇരുപത്തഞ്ചു ലക്ഷം രൂപ വരെയായിരിക്കും വില.

Content Highlights; Mahindra XUV 700, New Ford Endeavour Coming Soon

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
D Imman

1 min

കുറച്ചുവർഷങ്ങളായി അനുഭവിച്ച വെല്ലുവിളികൾക്കുള്ള പരിഹാരം; പുനർവിവാഹത്തേക്കുറിച്ച് ഡി.ഇമ്മൻ

May 18, 2022


arya rajendran

2 min

'കാലില്‍ നീര്, എത്ര വേദന മുഖ്യമന്ത്രി സഹിക്കുന്നുണ്ടാകും'; സുധാകരന് ആര്യാ രാജേന്ദ്രന്റെ മറുപടി

May 18, 2022


07:00

ജയിലില്‍ 'അറിവി'ന്റെ 31 വര്‍ഷങ്ങള്‍; പേരറിവാളന്റെ കഥ

May 19, 2022

More from this section
Most Commented