മിഡ് വേരിയന്റിലും സണ്‍റൂഫ്, പെട്രോള്‍ എന്‍ജിനൊപ്പം എ.എം.ടി; പുതുമകളോടെ മഹീന്ദ്ര XUV300


1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ്.യു.വി.300-ന്റെ പെട്രോള്‍ വകഭേദത്തില്‍ പ്രവര്‍ത്തിക്കുന്നത്.

മഹീന്ദ്ര എക്‌സ്.യു.വി.300 | Photo: Auto.Mahindra.com

ന്ത്യയിലെ ഏറ്റവും സുരക്ഷിത കോംപാക്ട് എസ്.യു.വികളില്‍ ഒരുവനായ മഹീന്ദ്രയുടെ എക്‌സ്.യു.വി.300-ന്റെ പെട്രോള്‍ എ.എം.ടി.(ഓട്ടോമേറ്റഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍) പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. W6, W8, W8(O) എന്നീ മൂന്ന് വേരിയന്റുകളില്‍ എത്തുന്ന ഈ മോഡലിന് 9.95 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറും വില. ഈ മാസം പകുതിയുടെ എ.എം.ടി. മോഡലുകള്‍ നിരത്തുകളില്‍ എത്തി തുടങ്ങും.

എക്‌സ്.യു.വി.300-ന്റെ ഉയര്‍ന്ന വകഭേദമായ W8 ഓപ്ഷണലില്‍ ബ്ലുസെന്‍സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യ ഒരുക്കിയിട്ടുള്ളതും പുതുമയാണ്. മാനുവല്‍-എ.എം.ടി. മോഡലുകളില്‍ മിഡ് വേരിയന്റ് മുതല്‍ ഇലക്ട്രിക് സണ്‍റൂഫും പുതുതായി സ്ഥാനം ഉറപ്പിച്ചിട്ടുണ്ട്. ഇലക്ട്രിക് സണ്‍റൂഫ് ഫീച്ചറിന്റെ അകമ്പടിയോടെ എത്തുന്ന W6 പെട്രോള്‍ എന്‍ജിന്‍ മാനുവല്‍ മോഡലിന് 9.40 ലക്ഷം രൂപയാണ് എക്‌സ്‌ഷോറും വില.

1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനാണ് എക്‌സ്.യു.വി.300-ന്റെ പെട്രോള്‍ വകഭേദത്തില്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 110 പി.എസ്.പവറും 200 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. പുതുതായെത്തിയ ആറ് സ്പീഡ് എ.എം.ടിക്ക് പുറമെ, ആറ് സ്പീഡ് മാനുവലും ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കും. ഹില്‍ സ്റ്റാര്‍ട്ട് അസിസ്റ്റ്, കിക്ക്-ഡൗണ്‍ ഷിഫ്റ്റ്, അഡാപ്റ്റീവ് പെഡല്‍ റെസ്‌പോണ്‍സ്, ടാപ്പ്-ടു-സ്വിച്ച് ഫീച്ചറുകളും എ.എം.ടിയിലുണ്ട്.

1.5 ലിറ്റര്‍ ടര്‍ബോ ചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനാണ് എക്‌സ്.യു.വി.300-ന്റെ ഡീസല്‍ മോഡലിന് കരുത്തേകുന്നത്. ഇത് 115 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ഇതില്‍ മുമ്പ് തന്നെ ആറ് സ്പീഡ് മാനുവല്‍ ട്രാന്‍സ്മിഷന്‍ ഒരുക്കിയിരുന്നു. പെട്രോള്‍ മോഡലില്‍ പുതിയ ട്രാന്‍സ്മിഷന്‍ ഒരുക്കിയത് ഒഴിച്ച് നിര്‍ത്തിയാല്‍ ഡിസൈനിലും മറ്റും മഹീന്ദ്ര അഴിച്ച് പണിക്ക് മുതിര്‍ന്നിട്ടില്ല.

മഹീന്ദ്ര പുതുതായി അവതരിപ്പിച്ച ബ്ലുസെന്‍സ് പ്ലസ് കണക്ടഡ് സാങ്കേതികവിദ്യയില്‍ നിരവധി ന്യൂജനറേഷന്‍ ഫീച്ചറുകള്‍ ഒരുക്കുന്നുണ്ടെന്നാണ് സൂചന. റിമോട്ട് വെഹിക്കിള്‍ കണ്‍ട്രോള്‍, ലൊക്കേഷന്‍ ബേസ്ഡ് ഫീച്ചറുകള്‍, സേഫ്റ്റി ആന്‍ഡ് സെക്യൂരിറ്റി അലേര്‍ട്ട്, വെഹിക്കിള്‍ ഇന്‍ഫര്‍മേഷന്‍സ്, ഇന്‍-കാര്‍ കണ്‍ട്രോള്‍സ് എന്നിവയാണ് ബ്ലുസെന്‍സ് പ്ലസിന്റെ ഹൈലൈറ്റുകള്‍.

Content Highlights: Mahindra XUV 300 Petrol AMT Model Launched In India

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Sreejith Ravi

1 min

കുട്ടികള്‍ക്ക് മുന്നില്‍ നഗ്നതാ പ്രദര്‍ശനം; നടന്‍ ശ്രീജിത്ത് രവി പോക്‌സോ കേസില്‍ അറസ്റ്റില്‍

Jul 7, 2022


Sreejith Ravi

1 min

ആദ്യകേസ് കെട്ടിച്ചമച്ചതാണെന്ന് ശ്രീജിത്ത് രവി, വീണ്ടും സമാനകേസില്‍ പിടിയില്‍

Jul 7, 2022


Swapna Suresh

1 min

സ്വപ്‌ന സുരേഷിനെ എച്ച്ആര്‍ഡിഎസ് പിരിച്ചുവിട്ടു

Jul 6, 2022

Most Commented