10 ദിവസത്തിനുള്ളില്‍ 7000 എണ്ണം, ബാക്കി പിന്നാലെ; സ്‌കോര്‍പിയോ എന്‍ ഡെലിവറി സെപ്റ്റംബര്‍ 26-ന്


സ്‌കോര്‍പിയോ എന്‍ Z8 വേരിന്റിന്റെ വിതരണത്തിനാണ് മഹീന്ദ്ര കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്.

മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra

നിരത്തുകളില്‍ എത്തുന്നതിന് മുമ്പുതന്നെ സൂപ്പര്‍ ഹിറ്റ് ആകുക, മഹീന്ദ്ര അടുത്ത കാലത്ത് പുറത്തിറക്കിയ എല്ലാ വാഹനങ്ങളും ലഭിച്ച ഒരു നേട്ടമാണിത്. ഥാര്‍, എക്‌സ്.യു.വി.700 എന്നീ വാഹനങ്ങളില്‍ തുടങ്ങി ഇപ്പോള്‍ സ്‌കോര്‍പിയോ എന്നില്‍ എത്തി നില്‍ക്കുകയാണ് മഹീന്ദ്രയുടെ ഈ ഖ്യാതി. മഹീന്ദ്രയുടെ സ്‌കോര്‍പിയോ എന്‍ ബുക്കുചെയ്ത് സ്വന്തമാക്കാന്‍ കാത്തിരിക്കുന്ന ഉപയോക്താക്കള്‍ക്കുള്ള സന്തോഷ വാര്‍ത്തയെന്നോണം സെപ്റ്റംബര്‍ 26 മുതല്‍ വിതരണം ആരംഭിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് ഉപയോക്താക്ക് നല്‍കാനാണ് മഹീന്ദ്ര തീരുമാനിച്ചിരിക്കുന്നത്. സ്‌കോര്‍പിയോ എന്‍ Z8 വേരിന്റിന്റെ വിതരണത്തിനാണ് മഹീന്ദ്ര കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആദ്യം ബുക്കുചെയ്ത 25,000 യൂണിറ്റിലെ Z8 വേരിന്റിന്റെ വിതരണം നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നും മഹീന്ദ്ര അറിയിച്ചു. ഉയര്‍ന്ന വകഭേഗത്തിന് പുറമെ, പ്രാരംഭ വിലയില്‍ ബുക്കുചെയ്ത ആദ്യ 25,000 ഉപയോക്താക്കള്‍ക്ക് ആയിരിക്കും മുന്‍ഗണനയെന്നും നിര്‍മാതാക്കള്‍ ഉറപ്പുനല്‍കിയിട്ടുണ്ട്.

ബുക്കിങ്ങ് ആരംഭിച്ച സമയത്ത് ശരാശരി നാല് മാസത്തെ കാത്തിരിപ്പായിരുന്നു മഹീന്ദ്ര പറഞ്ഞിരുന്നത്. എന്നാല്‍, ഈ വാഹനം സ്വന്തമാക്കാന്‍ ആളുകള്‍ മത്സരിച്ച് എത്തിയതോടെ ബുക്കിങ്ങ് കാലാവധിയും ഉയര്‍ത്തുകയായിരുന്നു. ബുക്കിങ്ങ് ആരംഭിച്ച ദിവസം ആദ്യ മിനിറ്റുകളില്‍ തന്നെ സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് 25,000 പിന്നിട്ടിരുന്നു. ഏകദേശം 30 മിനിറ്റിനുള്ളില്‍ ഒരു ലക്ഷം ബുക്കിങ്ങുകളാണ് സ്‌കോര്‍പിയോ എന്നിന് ലഭിച്ചത്. ഇപ്പോഴും ഈ വാഹനത്തിന് മികച്ച ബുക്കിങ്ങ് ലഭിക്കുന്നതെന്നാണ് വിവരം.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്‌സ്‌ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര ഥാര്‍, എക്സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്സുകളാണുള്ളത്.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. എക്സ്യു.വി. 700-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ 'സ്‌കോര്‍പിയോ എന്നി'ലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന്‍ ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില്‍ കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ.

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാഷ്‌ബോര്‍ഡും സീറ്റുകളും. ഡാഷ്ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്‌പ്ലേയും സ്പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ വ്യത്യസ്ത തരത്തില്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ 'സ്‌കോര്‍പിയോ എന്നും' ഓഫ് റോഡ് വാഹനമെന്ന പേരിലായിരിക്കും അറിയപ്പെടുക.

മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. അതിനാല്‍ സസ്പെന്‍ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലീഫ് സ്പ്രിങ് സസ്പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്പെന്‍ഷനാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന് നല്‍കിയത്. മുമ്പ് നിരത്തുകളിലുള്ള സ്‌കോര്‍പിയോയുടെ പേര് മാത്രമാണ് ഈ വാഹനത്തിനായി എടുത്തിട്ടുള്ളതെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. മുമ്പുണ്ടായിരുന്ന പതിപ്പ് അല്‍പ്പം മാറ്റങ്ങള്‍ വരുത്തി സ്‌കോര്‍പിയോ ക്ലാസിക്കായി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

Content Highlights: Mahindra to commence deliveries of All-New Scorpio-N starting Navratri, 26th September, 2022


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
wedding

2 min

വധു ഒഴികെ ആരും ക്യാമറ കണ്ടില്ല; ആ ക്ലിക്കിന് കിട്ടിയത് രണ്ടു ലക്ഷം രൂപ സമ്മാനം

Sep 25, 2022


Police

1 min

വീട്ടിൽനിന്ന്‌ രഹസ്യ ഗോവണി, ബംഗ്ലാവില്‍ ആര്‍ഭാടജീവിതം; മുപ്പതിലധികം കവർച്ചക്കേസുകളിലെ പ്രതി കുടുങ്ങി

Sep 25, 2022


രണ്ടരവർഷത്തെ കാത്തിരിപ്പ്; പിണക്കം മറന്ന് മടങ്ങിയെത്തിയ ഓമനപ്പൂച്ചയെ വാരിപ്പുണർന്ന് ഉടമകൾ

Sep 25, 2022

Most Commented