ടൂ വീല്‍ ഡ്രൈവ്, ചെറിയ എന്‍ജിന്‍, വിലയും കുറയും; ഇത് റോഡുകള്‍ക്കുള്ള മഹീന്ദ്ര ഥാര്‍


പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം എ.എക്‌സ്. ഓപ്ഷണല്‍, എല്‍.എക്‌സ് എന്നീ വേരിയന്റുകളില്‍ ഈ പതിപ്പ് എത്തുന്നുണ്ട്. 

പ്രതീകാത്മത ചിത്രം | Photo: Auto.Mahindra

നിരത്തുകളിലെത്തി രണ്ടുവര്‍ഷം പിന്നിട്ടിട്ടും ഡിമാന്റ് അണുവിട കുറവ് സംഭവിച്ചിട്ടില്ലാത്ത വാഹനമാണ് മഹീന്ദ്രയുടെ ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാര്‍. ഇന്നും ബുക്ക് ചെയ്ത് മാസങ്ങള്‍ കാത്തിരിക്കേണ്ട അവസ്ഥയിലാണ് ഉപയോക്താക്കള്‍. എന്നാല്‍, ഈ കാത്തിരിപ്പിന് അല്‍പ്പം കുറവ് വരുത്തിയേക്കാവുന്ന പ്രഖ്യാപനമാണ് മഹീന്ദ്ര നടത്തിയിരിക്കുന്നത്. നിലവിലെ 4x4 പതിപ്പിന് പുറമെ 4x2 മോഡല്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങുകയാണ് മഹീന്ദ്ര.

ഏറ്റവും പുതിയ വിവരം അനുസരിച്ച് ജനവരി ഒമ്പതാം തീയതി മഹീന്ദ്രയുടെ ടൂ വീല്‍ ഡ്രൈവ് ഥാര്‍ വിപണിയില്‍ എത്തുമെന്നാണ് സൂചന. നിലവില്‍ ത്രീ ഡോര്‍ മോഡലായി എത്തുന്ന ഈ വാഹനത്തിന്റെ ഫൈവ് ഡോര്‍ പതിപ്പ് അണിയറയില്‍ ഒരുങ്ങുന്നതിനിടെയാണ് ടൂ വീല്‍ ഡ്രൈവ് മോഡലും എത്തുന്നതെന്നത് ശ്രദ്ധേയമാണ്. പെട്രോള്‍, ഡീസല്‍ എന്‍ജിനുകള്‍ക്കൊപ്പം എ.എക്‌സ്. ഓപ്ഷണല്‍, എല്‍.എക്‌സ് എന്നീ വേരിയന്റുകളില്‍ ഈ പതിപ്പ് എത്തുന്നുണ്ട്.

രൂപത്തിലും ഭാവത്തിലും മഹീന്ദ്രയുടെ 4x4 ഥാറിന് സമാനമാണ് ടൂ വീല്‍ ഡ്രൈവ് മോഡലും. സുരക്ഷ കാര്യക്ഷമമാക്കുന്നതിനായി ഇലക്ട്രോണിക് ബ്രേക്ക് ലോക്കിങ്ങ് ഡിഫറന്‍ഷ്യല്‍, ഇ.എസ്.പി. വിത്ത് റോള്‍ ഓവര്‍ മിറ്റിഗേഷന്‍, ഹില്‍ ഹോള്‍ഡ് ആന്‍ഡ് ഹിന്‍ ഡിസെന്റ് കണ്‍ട്രോള്‍, ടയര്‍ പ്രഷര്‍ മോണിറ്ററിങ്ങ് സിസ്റ്റം, ടയര്‍ ഡയറക്ഷന്‍ മോണിറ്ററിങ്ങ് സിസ്റ്റം തുടങ്ങിയ സംവിധാനങ്ങള്‍ ഈ വാഹനത്തിലും സ്ഥാനം പിടിക്കുന്നുണ്ട്.

ഇന്റീരിയറിലെ ഫീച്ചറുകളിലും കുറവ് വരുത്താതെയാണ് ഈ ഥാറും എത്തുന്നത്. ആന്‍ഡ്രോയിഡ് ഓട്ടോ, ആപ്പിള്‍ കാര്‍പ്ലേ, ബ്ലൂസെന്‍സ് ആപ്പ് കണക്ടിവിറ്റി സംവിധാനങ്ങളുള്ള ഏഴ് ഇഞ്ച് വലിപ്പമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ബ്ലേസിങ്ങ് ബ്രോണ്‍സ്, എവറസ്റ്റ് വൈറ്റ് എന്നീ കളര്‍ ഓപ്ഷനുകളില്‍ ഒരുങ്ങുന്ന അകത്തളം, ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, സീറ്റുകള്‍ തുടങ്ങിയവയെല്ലാം ഫോര്‍ വീല്‍ ഡ്രൈവ് മോഡലില്‍ നല്‍കിയിട്ടുള്ളതിന് സമാനമായതാണ്.

ഡീസല്‍ എന്‍ജിന്‍ മോഡലിലാണ് മെക്കാനിക്കലായി മാറ്റം വരുത്തിയിട്ടുള്ളത്. ഫോര്‍വീല്‍ ഡ്രൈവ് മോഡലില്‍ 2.2 ലിറ്റര്‍ എം.ഹോക്ക് എന്‍ജിനായിരുന്നു നല്‍കിയിരുന്നതെങ്കില്‍ ടൂ വീല്‍ ഡ്രൈവ് പതിപ്പില്‍ 1.5 ലിറ്റര്‍ ഡീസല്‍ എന്‍ജിനാണ് നല്‍കുന്നത്. ഇത് 117 ബി.എച്ച്.പി. പവറും 300 എന്‍.എം. ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. ആറ് സ്പീഡ് മാനുവലാണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്. 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനിലും ഥാര്‍ എത്തും. ആറ് സ്പീഡ് ഓട്ടോമാറ്റിക്ക് ആണ് ഇതില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുക.

Source: Autocar India

Content Highlights: Mahindra Thar two wheel drive ready to launch with small diesel engine


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Newsletter
Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
chintha jerome

2 min

വാഴക്കുലയില്‍ കുടുങ്ങിയ ചിന്ത; നന്ദി പിണറായിക്ക്, ഡോക്ടറേറ്റ് റദ്ദാക്കാന്‍ വകുപ്പുണ്ട്

Jan 30, 2023


kt jaleel, madani

3 min

മഅദനിയെക്കണ്ടു, കണ്ണുനിറഞ്ഞു; ഈ കൊല്ലാക്കൊല കൊടിയ അനീതിയെന്ന് കെ.ടി. ജലീല്‍ 

Jan 28, 2023


Premium

09:50

വീടിനെക്കാള്‍ വില മതിച്ച പൂവ്; ടുലിപ് മാനിയ!

Jan 30, 2023

Most Commented