-
കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി ഇന്ത്യയിലെ വാഹന നിര്‍മാതാക്കളെല്ലാം തന്നെ വില്‍പ്പന സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളെ ആശ്രയിച്ച് തുടങ്ങിയിട്ടുണ്ട്. എന്നാല്‍, ഇക്കാര്യത്തില്‍ ഒരുപടി മുന്നേറി വില്‍പ്പനാന്തര സേവനങ്ങള്‍ക്കായി ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം ഒരുക്കിയിരിക്കുകയാണ് ഇന്ത്യയിലെ ഏറ്റവും വലിയ എസ്‌യുവി നിര്‍മാതാക്കളായ മഹീന്ദ്ര.
വാഹനം സര്‍വീസ് ചെയ്യുന്നതിന്റെ തല്‍സമയ വീഡിയോ ദൃശ്യങ്ങള്‍ ഉപയോക്താവിന് ലഭ്യമാക്കുകയാണ് മഹീന്ദ്രയുടെ കോണ്‍ടാക്ട് ലെസ് സര്‍വീസ് സംവിധാനമായ ഓണ്‍ മഹീന്ദ്ര ആപ്പിലൂടെ. വാഹനം സര്‍വീസ് ബേയില്‍ കയറ്റിയതിന് പിന്നാലെ വാഹനത്തില്‍ ചെയ്യുന്ന ജോലികളെല്ലാം ഉപയോക്താവിന് വീഡിയോ കോളിലൂടെ കാണാനും നിര്‍ദേശങ്ങള്‍ നല്‍കാനും സാധിക്കും.
വാഹനത്തിന്റെ സര്‍വീസ് വിവരങ്ങളും റെക്കോഡും ഉള്‍പ്പെടെ മഹീന്ദ്രയുടെ മൊബൈല്‍ ആപ്ലിക്കേഷനിലൂടെ ഉപയോക്താവിന് അറിയാന്‍ സാധിക്കും. ഇതില്‍ വാഹനത്തില്‍ നടത്തിയ റിപ്പയറും മാറ്റിയ പാര്‍ട്‌സുകളുടെയും വിവരം ലഭ്യമാക്കും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലൂടെ തന്നെ പണം അടയ്ക്കുകയും സര്‍വീസ് രേഖകള്‍ വാട്‌സ്ആപ്പിലൂടെ ഉപയോക്താവിന് ലഭ്യമാക്കുകയും ചെയ്യും.
കോണ്‍ടാക്ട്‌ലെസ് സര്‍വീസ് ആപ്പില്‍ സര്‍വീസ് ബുക്കുചെയ്യല്‍, സെന്റര്‍ തിരഞ്ഞെടുക്കല്‍, പിക്ക്അപ്പ്-ഡ്രോപ്പ് സംവിധാനം, സര്‍വീസ് കോസ്റ്റ്, വെഹിക്കിള്‍ ഹിസ്റ്ററി, വാറണ്ടി, ആര്‍എസ്എ റിന്യൂവല്‍ തുടങ്ങിയ സംവിധാനങ്ങളും ഒരുക്കുന്നുണ്ട്. മഹീന്ദ്രയുടെ ജീവനക്കാര്‍ വീട്ടിലെത്തി വാഹനം കൊണ്ടുപോകുകയും തിരിച്ച് വീട്ടിലെത്തിക്കുകയും ചെയ്യുമെന്നും കമ്പനി ഉറപ്പുനല്‍കുന്നുണ്ട്.
ത്രീ ഡി ഇമേജ് മികവോടെയുള്ള വീഡിയോ കോളിലൂടെ മഹീന്ദ്രയുടെ സര്‍വീസ് അഡ്വസര്‍മാര്‍ ഉപയോക്താക്കളുമായി സംവദിക്കുമെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗം സിഇഒ വിജയ് നാക്‌റെ അറിയിച്ചു. ആദ്യമായി ഓണ്‍ലൈന്‍ സര്‍വീസ് സംവിധാനം ഒരുക്കിയ മഹീന്ദ്ര ഓട്ടോമോട്ടീവ് വിഭാഗത്തെ മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാന്‍ ആനന്ദ് മഹീന്ദ്ര അഭിനന്ദിച്ചു.
Content Highlights: Mahindra Starts Online Service Monitoring Facility, Contact less Service


അപ്ഡേറ്റായിരിക്കാം, വാട്സാപ്പ്
ചാനൽ ഫോളോ ചെയ്യൂ
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഫോളോ ചെയ്തശേഷം നോട്ടിഫിക്കേഷൻ ഓൺ ചെയ്യൂ
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..