പ്രതീകാത്മക ചിത്രം | Photo: Mahindra
മഹീന്ദ്ര ആന്‍ഡ് മഹീന്ദ്ര രാജ്യത്ത് ബജറ്റ് സൗഹൃദ ആഡംബര ക്യാമ്പറുകള്‍ അവതരിപ്പിക്കുന്നതിനായി ക്യാമ്പര്‍വാന്‍ ഫാക്ടറി പ്രൈവറ്റ് ലിമിറ്റഡുമായി ധാരണയായി. മദ്രാസ് ഐ.ഐ.ടി.യില്‍ ഇന്‍കുബേറ്റ് ചെയ്തിട്ടുള്ള ഗവേഷണാധിഷ്ഠിത കാരവന് നിര്‍മാണ കമ്പനിയാണിത്. ഇതാദ്യമായാണ് ഒരു ഇന്ത്യന്‍ ഓട്ടോമോട്ടീവ് ഒ.ഇ.എം. (യഥാര്‍ത്ഥ ഉപകരണ നിര്‍മാതാവ്) കാരവന് നിര്‍മാണ വിഭാഗത്തിലേക്ക് കടക്കുന്നത്. രണ്ട് ക്യാബുള്ള ബൊലേറോ ക്യാമ്പര്‍ ഗോള്‍ഡ് പ്ലാറ്റ്ഫോമിലാണ് ക്യാമ്പര്‍വാന്‍ ഒരുങ്ങുക.
അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന ക്യാമ്പര്‍വാന്‍ ഡിസൈനുകളും മോഡലുകളും കരാറിന്റെ ഭാഗമായി മഹീന്ദ്ര ഇന്ത്യയില്‍ അവതരിപ്പിക്കും. ഐ.ഐ.ടി. മദ്രാസ് അഡ്വാന്‍സ്ഡ് മാനുഫാക്ചറിങ് ടെക്നോളജി ഡെവലപ്മെന്റ് സെന്റര്‍ (എ.എം.ടി.ഡി.സി.), ഇന്റര്‍നാഷണല്‍ സെന്റര്‍ ഫോര്‍ ക്ലീന്‍ വാട്ടര്‍ (ഐ.സി.സി.ഡബ്ല്യു.), സെന്റ് ഗോബെയ്ന്‍ റിസര്‍ച്ച് സെന്റര്‍ എന്നിവയുടെ സഹായത്തോടെ ഇവ വികസിപ്പിക്കും. സെല്‍ഫ് ഡ്രൈവ് ടൂറിസത്തിന്റെ വികസനമാണ് ഈ നീക്കത്തിലൂടെ ലക്ഷ്യമിടുന്നത്.
സ്മാര്‍ട്ട് വാട്ടര്‍ സൊല്യൂഷനുകള്‍, മനോഹരമായി രൂപകല്‍പ്പന ചെയ്ത ഫിറ്റിങുകള്‍, മികച്ച ഇന്റീരിയറുകള്‍ തുടങ്ങി നിരവധി സൗകര്യങ്ങളാണ് മഹീന്ദ്ര ബൊലേറോ ഗോള്‍ഡ് ലക്ഷ്വറി ക്യാമ്പര്‍ ട്രക്കില്‍ ഒരുങ്ങുന്നത്. നാലുപേര്‍ക്ക് ഉറങ്ങാനും ഭക്ഷണം കഴിക്കാനും സൗകര്യമുള്ളതായിരിക്കും ഓരോ ക്യാമ്പര്‍ ട്രക്കും. ബയോ ടോയ്ലെറ്റും ഷവറും ഘടിപ്പിച്ച റെസ്റ്റ് റൂം, മിനി ഫ്രിഡ്ജും മൈക്രോവേവുമുള്ള സമ്പൂര്‍ണ അടുക്കള, എയര്‍ കണ്ടീഷണര്‍ (ഓപ്ഷണല്‍), ടെലിവിഷന്‍ ഉള്‍പ്പെടെയുള്ള മറ്റു സൗകര്യങ്ങളും ക്യാമ്പര്‍ ട്രക്കുകളിലുണ്ടാവും.
ഡ്രൈവ് ചെയ്യുന്നത് ഉള്‍പ്പെടെയുള്ള പ്രവര്‍ത്തനങ്ങള്‍ അനായാസം സാധ്യമാക്കുന്ന സംവിധാനമായിരിക്കും ഈ വാഹനത്തില്‍ ഒരുങ്ങുക. ഡ്രൈവിങ്ങ് വൈദഗ്ധ്യം ആവശ്യമില്ലാത്തതും സ്വകാര്യതയും സുരക്ഷയും ഉറപ്പാക്കുന്ന ട്രക്കുകള്‍ ടൂര്‍ ഓപ്പറേറ്റര്‍മാര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഒരുപോലെ ഉപകാരപ്രദമായിരിക്കുമെന്നാണ് വിലയിരുത്തല്‍. കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ കാരവന് ടൂറിസ് പ്രോത്സാഹിപ്പിക്കുകയും നയങ്ങള്‍ പ്രഖ്യാപിക്കുകയും ചെയ്യുന്ന സാഹചര്യത്തിലാണ് ഈ നീക്കം.
ഓപ്പണ്‍ റോഡ് യാത്രാപ്രേമികളുടെയും യാത്രകള്‍ ആസ്വദിക്കുകയും ചെയ്യുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായാണ് മഹീന്ദ്ര ഈ വിഭാഗത്തിലേക്ക് പ്രവേശിക്കുന്നതെന്ന് മഹീന്ദ്ര ഓട്ടോമോട്ടീവ് മാര്‍ക്കറ്റിങ്ങ് വൈസ് പ്രസിഡന്റ് ഹരീഷ് ലാല്ചന്ദാനി അഭിപ്രായപ്പെട്ടു. മഹീന്ദ്രയുമായുള്ള സഹകരണം കാരവന് വിപണിയിലെ പ്രധാന ചുവടുവയ്പ്പാണെന്നാണ് ക്യാമ്പര്‍വാന്‍ ഫാക്ടറി ഡയറക്ടര്‍ കെ.എം. വന്ധന് അറിയിച്ചത്. കാരവന് ടൂറിസ് രംഗത്ത് വലിയ മാറ്റത്തിന് വഴിയൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
Content Highlights: Mahindra signs MoU with Campervan Factory to make Bolero Camper Gold Luxury Camper Trucks
Also Watch
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..