ഞെട്ടിക്കുന്ന ഡിമാന്റുമായി സ്‌കോര്‍പിയോ എന്‍; വാഹനം വീട്ടിലെത്താന്‍ രണ്ട് വര്‍ഷം കട്ട വെയിറ്റിങ്ങ്


വിതരണം ആരംഭിച്ച് ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് ഉപയോക്താക്ക് നല്‍കാനാകുമെന്നാണ് മഹീന്ദ്രയുടെ ഉറപ്പ്.

മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra

വതരണത്തിന് മുമ്പ് തന്നെ ഹിറ്റായ വാഹനമാണ് ഇന്ത്യന്‍ എസ്.യു.വികളുടെ ബിഗ് ഡാഡിയായ മഹീന്ദ്ര സ്‌കോര്‍പിയോ എന്‍. ബുക്കിങ്ങ് തുറന്നോടെ ഇത് സൂപ്പര്‍ ഹിറ്റിലേക്ക് കുതിക്കുകയായിരുന്നു. കേവലം 60 സെക്കന്റില്‍ 25,000 പേര്‍ ബുക്കുചെയ്ത ഈ വാഹനം 30 മിനിറ്റ് ആയതോടെ ഒരു ലക്ഷത്തിലേക്കും എത്തിയിരുന്നു. ജൂലായിയില്‍ ബുക്കിങ്ങ് ആരംഭിച്ച ഈ വാഹനത്തിന്റെ ഡെലിവറി ഈമാസം 26-ാം തിയതി മുതല്‍ ആരംഭിക്കുമെന്നാണ് നിര്‍മാതാക്കളായ മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

ബുക്കിങ്ങ് കൂടുന്നത് നിര്‍മാതാക്കള്‍ക്ക് വളരെ സന്തോഷമുണ്ടാക്കുന്ന കാര്യമാണെങ്കിലും വാഹനം ബുക്കുചെയ്ത് കാത്തിരിക്കുന്നവര്‍ക്ക് അല്‍പ്പം നിരാശയുണ്ടാക്കുന്ന കാര്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ വാഹനം ബുക്കുചെയ്യുന്നവര്‍ക്ക് ഇത് വീട്ടിലെത്തിക്കാന്‍ രണ്ട് വര്‍ഷം വരെ കാത്തിരിക്കേണ്ടി വരുമെന്നാണ് സൂചന. സ്‌കോര്‍പിയോ എന്നിന്റെ ഏറ്റവും ഉയര്‍ന്ന വകഭേദമായ ഇസഡ് 8, ഇസഡ് 6 എന്നീ വേരിയന്റുകള്‍ക്കാണ് രണ്ട് വര്‍ഷത്തെ ബുക്കിങ്ങ് കാലാവധിയെന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍, വിതരണം ആരംഭിച്ച് ആദ്യ പത്ത് ദിവസത്തിനുള്ളില്‍ 7000 യൂണിറ്റ് ഉപയോക്താക്കൾക്ക് നല്‍കാനാകുമെന്നാണ് മഹീന്ദ്രയുടെ ഉറപ്പ്. സ്‌കോര്‍പിയോ എന്‍ Z8 വേരിന്റിന്റെ വിതരണത്തിനാണ് മഹീന്ദ്ര കൂടുതല്‍ പ്രാധാന്യം നല്‍കിയിരിക്കുന്നത്. ആദ്യം ബുക്കുചെയ്ത 25,000 യൂണിറ്റിലെ Z8 വേരിയന്റിന്റെ വിതരണം നവംബര്‍ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ സാധിക്കുമെന്നാണ് മഹീന്ദ്ര അറിയിച്ചത്. പ്രാരംഭ വിലയില്‍ ബുക്കുചെയ്ത ആദ്യ 25,000 ഉപയോക്താക്കള്‍ക്കും മുന്‍ഗണന നല്‍കുന്നുണ്ട്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണം.

മഹീന്ദ്ര ഥാര്‍, എക്‌സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ ബോക്‌സുകളാണുള്ളത്.

മഹീന്ദ്രയുടെ പുതിയ ലോഗോയുമായി എത്തുന്ന രണ്ടാമത്തെ വണ്ടിയാണിത്. എക്‌സ്യു.വി. 700-ല്‍ വന്ന മാറ്റങ്ങള്‍ ഉള്‍ക്കൊള്ളാന്‍ പുതിയ 'സ്‌കോര്‍പിയോ എന്നി'ലും കമ്പനി ശ്രദ്ധിച്ചിട്ടുണ്ട്. ഗ്രില്ല്, ഹണികോംബ് ഫിനിഷുള്ള എയര്‍ഡാം, സില്‍വര്‍ നിറത്തിലുള്ള സ്‌കിഡ് പ്ലേറ്റുകള്‍, ഡ്യുവല്‍ പോഡ് ഹെഡ് ലാംപ്, കരുത്തുതോന്നിക്കാന്‍ ഷോള്‍ഡര്‍ ലൈന്‍, വശങ്ങളില്‍ കട്ടിയേറിയ വീല്‍ ആര്‍ച്ചുകള്‍ എന്നിവയെല്ലാം വാഹനത്തെ സുന്ദരമാക്കുന്നുണ്ട്. പിന്‍ഭാഗവും മനോഹരംതന്നെ.

ഡ്യുവല്‍ടോണാണ് ഇന്റീരിയര്‍ കളര്‍ സ്‌കീം. പ്രീമിയം ലുക്കുള്ള ഡാഷ്ബോര്‍ഡും സീറ്റുകളും. ഡാഷ്‌ബോര്‍ഡില്‍ അലുമിനിയം ട്രിമ്മുകളുണ്ട്. 17.78 സെന്റിമീറ്റര്‍ ഡിജിറ്റല്‍ എം.ഐ.ഡി. ഡിസ്പ്ലേയും സ്‌പോര്‍ട്ടിയായ സ്റ്റിയറിങ് വീലും. സോണി 3ഡി സൗണ്ട് സിസ്റ്റമുള്ള എട്ട് ഇഞ്ച് ടച്ച് സ്‌ക്രീന്‍ ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റവും വന്നു. രണ്ടും മൂന്നും നിരകളിലെ സീറ്റുകള്‍ വ്യത്യസ്ത തരത്തില്‍ ക്രമീകരിക്കാന്‍ കഴിയും. പുതിയ 'സ്‌കോര്‍പിയോ എന്നും' ഓഫ് റോഡ് വാഹനമെന്ന പേരിലായിരിക്കും അറിയപ്പെടുക.

മോണോകോക്ക് രൂപത്തില്‍നിന്ന് പരമ്പരാഗത ഷാസിയിലാണ് വാഹനത്തിന്റെ നിര്‍മാണം. അതിനാല്‍ സസ്‌പെന്‍ഷന് കൂടുതല്‍ പ്രാധാന്യം നല്‍കിയിട്ടുണ്ട്. ലീഫ് സ്പ്രിങ് സസ്‌പെന്‍ഷന്‍ മാറ്റി പകരം ആധുനിക ഇന്റിപെന്‍ഡന്റ് സസ്‌പെന്‍ഷനാണ് പുതിയ 'സ്‌കോര്‍പിയോ എന്നി'ന് നല്‍കിയത്. മുമ്പ് നിരത്തുകളിലുള്ള സ്‌കോര്‍പിയോയുടെ പേര് മാത്രമാണ് ഈ വാഹനത്തിനായി എടുത്തിട്ടുള്ളതെന്നാണ് മഹീന്ദ്ര അറിയിച്ചിട്ടുള്ളത്. മുമ്പുണ്ടായിരുന്ന പതിപ്പ് അല്‍പ്പം മാറ്റങ്ങള്‍ വരുത്തി സ്‌കോര്‍പിയോ ക്ലാസിക്കായി കഴിഞ്ഞ ദിവസം അവതരിപ്പിച്ചിരുന്നു.

Content Highlights: Mahindra Scorpio N SUV Waiting period is close to two years, Scorpio N big daddy of SUV


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
kt kunhumon and atlas ramachandran

1 min

സിനിമയിൽ താൻ വളർത്തി വലുതാക്കിയവരാൽത്തന്നെ അവഹേളിതനായ രാമചന്ദ്രൻ; ഓർമക്കുറിപ്പുമായി കുഞ്ഞുമോൻ

Oct 3, 2022


Nude Library

വേണമെങ്കില്‍ വസ്ത്രം ധരിച്ചാല്‍ മതി; വ്യത്യസ്തമാണ് ഈ അമേരിക്കന്‍ ലൈബ്രറി

Dec 12, 2021


ATLAS RAMACHANDRAN

2 min

'ജനകോടികളുടെ വിശ്വസ്ത സ്ഥാപനം', തിരിച്ചുവരാന്‍ മോഹിച്ചിട്ടും നാടുകാണാതെ മടക്കം

Oct 3, 2022

Most Commented