60 സെക്കന്റില്‍ 25,000 ബുക്കിങ്, 30 മിനിറ്റില്‍ ഒരുലക്ഷം; ബുക്കിങ്ങില്‍ ഞെട്ടിച്ച് സ്‌കോര്‍പിയോ N


ജൂലായ് 30-ന് രാവിലെ 11 മണിക്കാണ് സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് മഹീന്ദ്ര തുറന്നത്.

മഹീന്ദ്ര സ്‌കോർപിയോ എൻ | Photo: Mahindra

ര്‍ഷങ്ങള്‍ എത്ര കഴിഞ്ഞാലും മഹീന്ദ്ര സ്‌കോര്‍പിയോയുടെ ഫാന്‍ ബെയ്‌സിന് ഒന്നും സംഭവിക്കില്ലെന്ന് വീണ്ടും അടിവരയിട്ട് ഉറപ്പിക്കുകയാണ് സ്‌കോര്‍പിയോ ആരാധകര്‍. സ്‌കോര്‍പിയോ ഇന്ത്യന്‍ നിരത്തുകളില്‍ 20 വര്‍ഷം പൂര്‍ത്തിയാക്കിയതിന്റെ ആഘോഷങ്ങള്‍ക്കായി എസ്.യു.വികളുടെ ബിഗ് ഡാഡി എന്ന വിശേഷണം നല്‍കി എത്തിയ സ്‌കോര്‍പിയോ എന്‍ ബുക്കിങ്ങില്‍ നിര്‍മാതാക്കളെ പോലും ഞെട്ടിക്കുന്നതും സര്‍വ്വ റെക്കോഡുകളും ഭേദിക്കുന്നതുമായി പ്രകടനമാണ് കാഴ്ച വെച്ചിരിക്കുന്നത്.

ജൂലായ് 30-ന് രാവിലെ 11 മണിക്കാണ് സ്‌കോര്‍പിയോ എന്നിന്റെ ബുക്കിങ്ങ് മഹീന്ദ്ര തുറന്നത്. ആദ്യം ബുക്കുചെയ്യുന്ന 25,000 യൂണിറ്റുകള്‍ പ്രത്യേക വിലയില്‍ ലഭ്യമാക്കുമെന്നായിരുന്നു മഹീന്ദ്രയുടെ വാഗ്ദാനം. ബുക്കിങ്ങ് തുറന്ന് ഒരു മിനിറ്റ് തികയും മുമ്പ് 25,000 ബുക്കിങ്ങുകള്‍ പൂര്‍ത്തിയായി. 30 മിനിറ്റ് പിന്നിടും മുമ്പ് ബുക്കിങ്ങ് ഒരു ലക്ഷവും കടന്നു. വാഹനത്തിന്റെ എക്‌സ്‌ഷോറൂം വില വെച്ച് കണക്കാക്കിയാല്‍ 18,000 കോടി രൂപയുടെ ബുക്കിങ്ങാണ് ഈ സമയം കൊണ്ട് ലഭിച്ചതെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്.

സ്‌കോര്‍പിയോ എന്നിന് ഏറ്റവും മികച്ച പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്ന് ലഭിക്കുന്നതെന്നും ബുക്കിങ്ങ് അവസാനിപ്പിക്കില്ലെന്നുമാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. 21,000 രൂപ അഡ്വാന്‍സ് തുക ഈടാക്കി ഓണ്‍ലൈനായും ഷോറൂമുകളിലും ബുക്കിങ്ങ് സ്വീകരിക്കും. വാഹനത്തിന്റെ ഓണ്‍റോഡ് വിലയുടെ 100 ശതമാനവും വായ്പ ലഭ്യമാക്കുന്നതും 6.99 ശതമാനം പലിശ നിരക്കില്‍ 10 വര്‍ഷത്തെ കാലാവധിയിലുള്ള വായ്പയും നല്‍കുമെന്നാണ് മഹീന്ദ്ര ഉറപ്പുനല്‍കിയിട്ടുള്ളത്.

പെട്രോള്‍-ഡീസല്‍ എന്‍ജിനുകളിലും ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷനുകളിലുമായി അഞ്ച് വേരിയന്റുകളില്‍ എത്തുന്ന ഈ വാഹനത്തിന്റെ പെട്രോള്‍ പതിപ്പിന് 11.99 ലക്ഷം രൂപ മുതല്‍ 20.95 ലക്ഷം രൂപ വരെയാണ് എക്സ്ഷോറൂം വില. ഡീസല്‍ എന്‍ജിന്‍ മോഡലുകള്‍ക്ക് 12.49 ലക്ഷം രൂപ മുതല്‍ 21.45 ലക്ഷം രൂപ വരെയും എക്സ്ഷോറൂം വിലയാകും. വാഹനത്തിന്റെ നിറം, വേരിയന്റ്, എന്നിവയുടെ അടിസ്ഥാനത്തില്‍ ഫസ്റ്റ് കം ഫസ്റ്റ് സെര്‍വ് രീതിയിലായിരിക്കും വാഹനത്തിന്റെ വിതരണമെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്.

മഹീന്ദ്ര ഥാര്‍, എക്‌സ്.യു.വി. 700 എന്നിവയിലെ 2.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 2.2 ലിറ്റര്‍ ഡീസല്‍ എന്‍ജിനുമാണ് പുതിയ സ്‌കോര്‍പിയോ എന്നിന്റെ കരുത്ത്. പെട്രോള്‍ എന്‍ജിന് 203 എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുണ്ട്. ഡീസല്‍ എന്‍ജിന് 132 എച്ച്.പി. കരുത്തും 300 എന്‍.എം. ടോര്‍ക്കുമുള്ള പതിപ്പും 175 ബി.എച്ച്.പി. കരുത്തും 370 എന്‍.എം. ടോര്‍ക്കുമുള്ള വകഭേദങ്ങളുണ്ട്. ഡീസല്‍ എന്‍ജിനില്‍ മൂന്ന് ഡ്രൈവ് മോഡുകളും നോര്‍മല്‍, ഗ്രാസ് / ഗ്രാവല്‍ / സ്‌നോ, മഡ്, സാന്‍ഡ് എന്നീ ടെറൈന്‍ മോഡുകളുണ്ട്. ആറ് സ്പീഡ് മാനുവല്‍, ആറ് സ്പീഡ് ഓട്ടോമാറ്റിക് ഗിയര്‍ബോക്‌സുകളാണുള്ളത്.

Content Highlights: Mahindra scorpio N achieve 25,000 booking in 60 seconds, One lakh in 30 min

ഇത് പരസ്യ ഫീച്ചറാണ്. മാതൃഭൂമി.കോം ഈ പരസ്യത്തിലെ അവകാശവാദങ്ങളെ ഏറ്റെടുക്കുന്നില്ല. പരസ്യത്തിൽ ഉന്നയിക്കുന്ന അവകാശവാദങ്ങൾക്ക് ഉപോദ്ബലകമായ വസ്തുതകൾ പരസ്യദാതാക്കളുമായി ബന്ധപ്പെട്ട് പരിശോധിച്ചു ബോധ്യപ്പെട്ട ശേഷം മാത്രം ഇടപാടുകൾ നടത്തുക. പരാതികൾ ഉണ്ടെങ്കിൽ ഇവിടെ രേഖപ്പെടുത്താവുന്നതാണ്. (feedback@mpp.co.in)

Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT

04:45

റുഷ്ദിയിലേയ്ക്കു മാത്രമല്ല, പരിഭാഷകരിലേയ്ക്കും നീണ്ട പതിറ്റാണ്ടിന്റെ പക

Aug 16, 2022


satheesan-riyas

2 min

'കുതിരകയറാന്‍ നോക്കരുത്, തിരിച്ച് കിട്ടുമ്പോള്‍ കിടന്ന് മോങ്ങുന്നു'; സതീശനെതിരെ ആഞ്ഞടിച്ച് റിയാസ്

Aug 16, 2022


09:55

പവർ പാക്ക്ഡ് 'പാലാപ്പള്ളി'; കടുവയിലെത്തിയ കഥ പറഞ്ഞ് സോൾ ഓഫ് ഫോക്ക് ബാൻഡ് | Soul of Folk

Aug 14, 2022

Most Commented