ബിഎസ്-6 ഹൃദയവുമായി മഹീന്ദ്ര സ്‌കോര്‍പിയോ എത്തി; വില 11.98 ലക്ഷം രൂപ മുതല്‍


ബിഎസ്6 പതിപ്പിലേക്ക് വരുന്നതോടെ സ്‌കോര്‍പിയോയുടെ നിര നാലായി ചുങ്ങുന്നുണ്ട്.

-

ഹീന്ദ്രയുടെ ഏറ്റവും പോപ്പുലര്‍ എസ്‌യുവിയായ സ്‌കോര്‍പിയോയുടെ ബിഎസ്-6 എന്‍ജിന്‍ മോഡല്‍ അവതരിപ്പിച്ചു. നാല് വേരിയന്റുകളിലായെത്തുന്ന ഈ എസ്‌യുവിക്ക് 11.98 ലക്ഷം രൂപ മുതല്‍ 15.52 ലക്ഷം രൂപ വരെയാണ് മുംബൈയിലെ എക്‌സ്‌ഷോറൂം വില. കഴിഞ്ഞ ദിവസം തന്നെ 5000 രൂപ അഡ്വാന്‍സ് തുക ഈടാക്കി സ്‌കോര്‍പിയോയുടെ ബുക്കിങ്ങ് തുറന്നിരുന്നു.

എന്‍ജിന് പുറമെ, ഡിസൈനിലും കാര്യമയ മാറ്റങ്ങള്‍ ഉള്‍ക്കൊള്ളിച്ചാണ് സ്‌കോര്‍പിയോ എത്തിയിരിക്കുന്നത്. ക്രോം ഇന്‍സേര്‍ട്ടുകള്‍ നല്‍കിയുള്ള ഗ്രില്ല്, എല്‍ഇഡി ഡിആര്‍എല്‍ ഉള്‍പ്പെടെയുള്ള പ്രൊജക്ഷന്‍ ഹെഡ്‌ലാമ്പ്, രൂപമാറ്റം വരുത്തിയ ഫോഗ്‌ലാമ്പ്, ഡ്യുവല്‍ ടോണ്‍ ബമ്പര്‍, 17 ഇഞ്ച് അലോയി വീല്‍, ഇന്റിക്കേറ്റര്‍ നല്‍കിയിട്ടുള്ള റിയര്‍വ്യു മിറര്‍ എന്നിവയാണ് പുറംമോടിയിലെ പുതുമ.

പുതുമ നിഴലിക്കുന്ന ഇന്റീരിയറാണ് 2020 സ്‌കോര്‍പിയോയിലുള്ളത്. ഫോക്‌സ് ലെതറിലും ഡാര്‍ക്ക് ഫാബ്രിക്കിലുമാണ് ഇന്റീരിയര്‍ ഒരുങ്ങിയിരിക്കുന്നത്. ലെതര്‍ ആവരണമുള്ള സ്റ്റിയറിങ്ങ് വീല്‍, ഏഴ് ഇഞ്ച് ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഡ്രൈവര്‍ സീറ്റ് ഹൈറ്റ് അഡ്ജസ്റ്റര്‍, ഇലക്ട്രിക് അഡ്‌സ്റ്റ് മിറര്‍, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍ എന്നിവ ഇന്റീരിയറിലെ പുതുമയാണ്.

Scorpio

4456 എംഎം നീളവും 1820 എംഎം വീതിയും 1995 എംഎം ഉയരവും 2680 എംഎം വീല്‍ബേസുമാണ് പുതിയ സ്‌കോര്‍പിയോയില്‍ നല്‍കിയിട്ടുള്ളത്. ഇതിനൊപ്പം പേള്‍ വൈറ്റ്, നാപ്പോളി ബ്ലാക്ക്, മോള്‍ടെന്‍ റെഡ്, ഡിസാള്‍ട്ട് സില്‍വര്‍ എന്നീ നാല് നിറങ്ങളിലാണ് ഇത്തവണ മഹീന്ദ്ര സ്‌കോര്‍പിയോ നിരത്തുകളിലെത്തുന്നത്.

ബിഎസ്6 പതിപ്പിലേക്ക് വരുന്നതോടെ സ്‌കോര്‍പിയോയുടെ നിര നാലായി ചുങ്ങുന്നുണ്ട്. എസ്5, എസ്7, എസ്9, എസ്11 എന്നിവയായിരിക്കും ഇനി സ്‌കോര്‍പിയോയുടെ വേരിയന്റുകള്‍. മുമ്പുണ്ടായിരുന്ന എസ്10 വേരിയന്റിലായിരുന്നു ഫോര്‍ വീല്‍ ഡ്രൈവ് മോഡ് നല്‍കിയിരുന്നത്. 2020 സ്‌കോര്‍പിയോയില്‍ 7,8,9 സീറ്റിങ്ങ് ഓപ്ഷനുകള്‍ നല്‍കുന്നുണ്ട്.

ബിഎസ്6 നിലവാരത്തിലേക്ക് ഉയര്‍ന്ന് 2.2 ലിറ്റര്‍ എംഹോക്ക് ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിന്‍ തന്നെയാണ് പുതിയ സ്‌കോര്‍പിയോക്കും കരുത്തേകുന്നത്. ഇത് 140 ബിഎച്ച്പി പവറും 320 എന്‍എം ടോര്‍ക്കുമേകും. ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സാണ് 2020 സ്‌കോര്‍പിയോയില്‍ ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Mahindra Scorpio BS6 Engine Model Launched; Price Starts From 11.98 Lakhs

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


Representative Image

1 min

നവജാതശിശുവിനെ അമ്മ പ്ലാസ്റ്റിക് കൂടിലാക്കി തോട്ടിലെറിഞ്ഞു; ബന്ധു കണ്ടതിനാല്‍ കുഞ്ഞ് രക്ഷപ്പെട്ടു

May 27, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022

Most Commented