ന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയുടെ ഉടമസ്ഥതയിലുള്ള ഇറ്റിലിയന്‍ വാഹന ഡിസൈനിങ്ങ് കമ്പനിയായ പിനിന്‍ഫരിന ലോകത്തിലെ ആദ്യ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ പെര്‍ഫോമന്‍സ് കാര്‍ പുറത്തിറക്കി. 

പിനിന്‍ഫരിന ബാറ്റിസ്റ്റ എന്ന് പേരിട്ടിരിക്കുന്ന ഈ ഹൈപ്പര്‍ പെര്‍ഫോമന്‍സ് കാര്‍ ഇറ്റലിയിലാണ് നിര്‍മാണം പൂര്‍ത്തിയാക്കിയിരിക്കുന്നത്. 2020-ല്‍ പിനിന്‍ഫരിന 90 വാര്‍ഷം പിന്നിടുന്നത് പ്രമാണിച്ചാണ് ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ പുറത്തിറക്കിയിരിക്കുന്നത്.

150 ഹൈപ്പര്‍ കാറുകള്‍ മാത്രമായിരിക്കും നിര്‍മിക്കുകയെന്നാണ് വിവരം. നോര്‍ത്ത് അമേരിക്ക, യുറോപ്പ്, മിഡില്‍ ഈസ്റ്റ്, ഏഷ്യ എന്നീ വിപണികള്‍ക്ക് വേണ്ടിയാണ് ഈ 150 വാഹനങ്ങളും നിര്‍മിക്കുന്നതെന്നും സൂചനകളുണ്ട്.

Pininfarina Battista

120 കിലോവാട്ട് ശേഷിയുള്ള ബാറ്ററി പാക്കാണ് ബാറ്റിസ്റ്റയില്‍ നല്‍കിയിട്ടുള്ളത്. അത്യാധുനിക സാങ്കേതികവിദ്യയിലുള്ള നാല് മോട്ടോറുകളാണ് ഈ വാഹനത്തിന് കരുത്ത് പകരുന്നത്. ഇത് 1900 ബിഎച്ച്പി കരുത്തും 2300 എന്‍എം ടോര്‍ക്കുമേകും. 

രണ്ട് സെക്കന്റിനുള്ളില്‍ പൂജ്യത്തില്‍ നിന്ന് നൂറ് കിലോമീറ്റര്‍ വേഗത കൈവരിക്കാന്‍ ഈ വാഹനത്തിനാകും. 12 സെക്കന്റില്‍ 300 കിലോമീറ്റര്‍ വേഗത നേടും. 350 കിലോമീറ്ററാണ് പരമാവധി വേഗത. 

Pininfarina Battista

2020-ഓടെ ആഡംബര ഇലക്ട്രിക് ഹൈപ്പര്‍ കാര്‍ നിരത്തിലെത്തിക്കാനാണ് കമ്പനിയുടെ ലക്ഷ്യം. എതിരാളികളായ ബുഗാട്ടി ഷിറോണ്‍, ലംബോര്‍ഗിനി എന്നിവയ്ക്ക് വെല്ലുവിളി ഉയര്‍ത്തുന്ന ഈ വാഹനത്തിന് 14 കോടി രൂപയായിരിക്കും വിലയെന്നാണ് സൂചന.

Content Highlights: Mahindra’s Pininfarina Unveils Battista Electric Hypercar