'ഡാഡി കുറച്ച് റിച്ചാണെന്ന് അറിയാലോ'; സ്‌കോര്‍പിയോ എന്നിന്റെ അകത്തളം വെളിപ്പെടുത്തി മഹീന്ദ്ര | Video


പുതിയ സ്‌കോര്‍പിയോയുടെ അകത്തളം സംബന്ധിച്ച് ആഡംബരം എന്നത് അലങ്കാര വാക്കല്ലെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്.

സ്‌കോർപിയോ എൻ മോഡലിന്റെ അകത്തളം | Photo: Mahindra

ഹീന്ദ്രയുടെ എസ്.യു.വി. മോഡലായ സ്‌കോര്‍പിയോ, സ്‌കോര്‍പിയോ എന്‍ ആയി വിപണിയില്‍ എത്താനൊരുങ്ങുകയാണ്. ഈ മാസം 27-ന് ഈ വാഹനം അവതരിപ്പിക്കുമെന്നാണ് നിര്‍മാതാക്കള്‍ അറിയിച്ചിരിക്കുന്നത്. എസ്.യു.വികളുടെ ബിഗ്-ഡാഡി എന്ന വിശേഷണത്തില്‍ എത്തിയിട്ടുള്ള വാഹനത്തിന്റെ എക്സ്റ്റീരിയര്‍ ചിത്രങ്ങള്‍ പുറത്തുവിട്ട മഹീന്ദ്ര അവതരണത്തിന് മുന്നോടിയായി അകത്തളത്തിന്റെ അഴക് വെളിപ്പെടുത്തുന്ന വീഡിയോയും പുറത്തുവിട്ടിരിക്കുകയാണ്. സൗന്ദര്യത്തിനൊപ്പം ഏറെ ആഡംബര സൗകര്യങ്ങളുമായാണ് ഈ വാഹനം ഒരുങ്ങിയിട്ടുള്ളത്.

പുതിയ സ്‌കോര്‍പിയോയുടെ അകത്തളം സംബന്ധിച്ച് ആഡംബരം എന്നത് അലങ്കാര വാക്കല്ലെന്നാണ് വീഡിയോ ദൃശ്യങ്ങള്‍ തെളിയിക്കുന്നത്. ഇരട്ട നിറങ്ങളിലാണ് ഇന്റീരിയര്‍ ഒരുങ്ങിയിട്ടുള്ളത്. ബ്ലാക്ക് ആന്‍ഡ് ബ്രൗണ്‍ നിറങ്ങളിലാണ് സീറ്റുകളും ഡാഷ്‌ബോര്‍ഡുകളും തീര്‍ത്തിരിക്കുന്നത്. എ.സി. വെന്റുകളിലും സെന്റര്‍ കണ്‍സോളിലും ഉള്‍പ്പെടെയുള്ള ഭാഗങ്ങളില്‍ സില്‍വര്‍ ആക്‌സെന്റുകള്‍ നല്‍കിയും അലങ്കരിച്ചിട്ടുണ്ട്. ആദ്യ രണ്ട് നിരകളില്‍ ക്യാപ്റ്റന്‍ സീറ്റുകളും ആംറെസ്റ്റുകളും നല്‍കിയിട്ടുണ്ട്. മൂന്നാം നിര ബെഞ്ച് സീറ്റുകളാണ്.

ഫീച്ചറുകളാല്‍ സമ്പന്നമാണ് പുതിയ സ്‌കോര്‍പിയോയുടെ ഇന്റീരിയര്‍. ഡിജിറ്റല്‍ ഇന്‍സ്ട്രുമെന്റ് ക്ലെസ്റ്റര്‍, മള്‍ട്ടി ഫങ്ഷന്‍ സ്റ്റിയറിങ്ങ് വീല്‍, മഹീന്ദ്രയുടെ അഡ്രിനോക്‌സ് കണക്ടിവിറ്റി സംവിധാനവും, സോണിയുടെ 3ഡി സൗണ്ട് സംവിധാനവുമുള്ള ഇന്‍ഫോടെയ്ന്‍മെന്റ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കണ്‍ട്രോള്‍, ഡാഷ്‌ബോര്‍ഡില്‍ നല്‍കിയിട്ടുള്ള ലെതര്‍ ആവരണത്തില്‍ സ്‌കോര്‍പിയോ എന്‍ ബാഡിജിങ്ങ്, വെന്റിലേറ്റഡ് സീറ്റുകള്‍ തുടങ്ങിയവയാണ് ഫീച്ചറുകളില്‍ പുതിയ സ്‌കോര്‍പിയോയെ സമ്പന്നമാക്കുന്നത്.

ബോഡ് ഓണ്‍ ഫ്രെയിം പ്ലാറ്റ്ഫോമിലാണ് സ്‌കോര്‍പിയോ എന്‍ ഒരുങ്ങുന്നത്. ആറ് സ്ലാറ്റുകളും മധ്യഭാഗത്ത് ലോഗോയും നല്‍കിയുള്ള പുതിയ ഗ്രില്ലാണ് ഈ വാഹനത്തിന്റെ മുഖഭാവത്ത് നല്‍കിയിരിക്കുന്നത്. എല്‍.ഇ.ഡി. ട്വിന്‍പോഡ് പ്രൊജക്ടര്‍ ഹെഡ്ലാമ്പ്, സി ഷേപ്പില്‍ നല്‍കിയിട്ടുള്ള എല്‍.ഇ.ഡി. ഫോഗ്ലാമ്പ്, പവര്‍ ലൈനുകള്‍ നല്‍കിയിട്ടുള്ള ബോണറ്റ് എന്നിവയാണ് എസ്.യു.വി. ഭാവം നല്‍കുന്നത്. പുതിയ ഡിസൈനില്‍ ഒരുങ്ങിയിട്ടുള്ള 18 ഇഞ്ച് അലോയി വീല്‍, പുതിയ റിയര്‍വ്യൂ മിറര്‍, തുടങ്ങിയവ സ്‌കോര്‍പിയോ എന്നിന്റെ വശങ്ങളെയും വേറിട്ടതാക്കുന്നു.

സ്‌കോര്‍പിയോ എന്‍ മോഡലിന്റെ മെക്കാനിക്കല്‍ ഫീച്ചറുകള്‍ നിര്‍മാതാക്കള്‍ വെളിപ്പെടുത്തിയിട്ടില്ല. എന്നാല്‍, മഹീന്ദ്രയില്‍ നിന്ന് ഏറ്റവുമൊടുവില്‍ വിപണിയില്‍ എത്തിയ ഥാര്‍, എക്‌സ്.യു.വി.700 തുടങ്ങിയവയുടെ എന്‍ജിനും ട്രാന്‍സ്മിഷന്‍ സംവിധാനവുമായിരിക്കും സ്‌കോര്‍പിയോ എന്നിലും നല്‍കുകയെന്നാണ് റിപ്പോര്‍ട്ട്. എംഹോക്ക്, എംസ്റ്റാലിന്‍ എന്‍ജിനുകള്‍ക്കൊപ്പം ഓട്ടോമാറ്റിക്-മാനുവല്‍ ട്രാന്‍സ്മിഷന്‍ ഓപ്ഷനുകളും ഓഫ് റോഡുകള്‍ക്ക് ഇണങ്ങുന്ന 4x4 സംവിധാനവും ഇതില്‍ പ്രതീക്ഷിക്കാം.

ഇന്ത്യയിലെ എസ്.യു.വികളെ പുനര്‍നിര്‍വചിക്കുന്ന ഡിസൈനുമായി 2002-ലാണ് മഹീന്ദ്ര സ്‌കോര്‍പിയോ ഇന്ത്യയില്‍ എത്തുന്നത്. പല തവണ മുഖം മിനുക്കലുകള്‍ വരുത്തിയും മെക്കാനിക്കല്‍ ഫീച്ചറുകള്‍ പുതുക്കിയും കഴിഞ്ഞ 20 വര്‍ഷമായി സ്‌കോര്‍പിയോ ഇന്ത്യന്‍ നിരത്തുകളിലുണ്ട്. സ്‌കോര്‍പിയോ എന്‍ എന്ന പേരില്‍ പുതിയ മോഡല്‍ എത്തുമ്പോള്‍ നിലവിലുള്ള പതിപ്പ് സ്‌കോര്‍പിയോ ക്ലാസിക് എന്ന പേരില്‍ വിപണയില്‍ തുടരുമെന്ന് മഹീന്ദ്ര സ്‌കോര്‍പിയോ ആരാധകര്‍ക്ക് ഉറപ്പുനല്‍കിയിട്ടുണ്ട്.

Content Highlights: Mahindra reveals interior of new scorpio N, Daddy is a class apart, inside out, Scorpio N

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക.. 

IN CASE YOU MISSED IT
nedumbassery airport

1 min

ബാഗില്‍ എന്താണെന്ന വിമാന ജീവനക്കാരിയുടെ ചോദ്യം ഇഷ്ടപ്പെട്ടില്ല, ബോംബെന്ന് മറുപടി; അറസ്റ്റിലായി

Jul 3, 2022


lemon

1 min

കളിയാക്കിയവര്‍ക്ക് മറുപടി; അഷ്ടമുടിക്കായലോരത്ത് ഡോക്ടറുടെ ചെറുനാരങ്ങാവിപ്ലവം

Jul 3, 2022


pinarayi vijayan pc george

3 min

പിണറായിക്ക് പിന്നില്‍ ഫാരിസ് അബൂബക്കര്‍, അമേരിക്കന്‍ ബന്ധം അന്വേഷിക്കണമെന്ന് പി.സി; ഗുരുതര ആരോപണം

Jul 2, 2022

Most Commented