മഹീന്ദ്ര പുറത്തുവിട്ട ടീസറിലോ ദൃശ്യം | Photo: Mahindra Automotive
ഇന്ത്യന്‍ നിരത്തുകള്‍ക്ക് ഇലക്ട്രിക് കാറുകളെ പരിചയപ്പെടുത്തിയത് ഇന്ത്യയുടെ സ്വന്തം വാഹന നിര്‍മാതാക്കളായ മഹീന്ദ്രയാണ്. പിന്നീട് പ്രായോഗികത കണക്കിലെടുത്ത് ഇലക്ട്രിക് മോഡലുകള്‍ എത്തിയത് പോലെ തന്നെ മടങ്ങുകയായിരുന്നു. കൂടുതല്‍ കരുത്തോടെ തിരിച്ചെത്താനായിരുന്നു ആ മടക്കം എന്ന് തെളിക്കുകയാണ് മഹീന്ദ്ര. ഇതിന്റെ ആദ്യഘട്ടമായി വരാനിരിക്കുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ആദ്യ ടീസര്‍ പുറത്തുവിട്ടിരിക്കുകയാണ് മഹീന്ദ്ര.
ഒന്നും രണ്ടുമല്ല മൂന്ന് ഇലക്ട്രിക് വാഹനങ്ങളാണ് ടീസറില്‍ നിരന്നിരിക്കുന്നത്. ഈ വര്‍ഷം ജൂലൈയില്‍ മഹീന്ദ്ര ആഗോളതലത്തില്‍ അവതരിപ്പിക്കാനൊരുങ്ങുന്ന ഇലക്ട്രിക് കാറുകളാണിതെന്നാണ് സൂചനകള്‍. യൂ.കെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മഹീന്ദ്ര അഡ്വാന്‍സ് ഡിസൈന്‍ യൂറോപ്പ് (MADE) ഡിവിഷന്റെ ഡിസൈനിങ്ങിലാണ് ഈ മൂന്ന് വാഹനങ്ങളും ഒരുങ്ങിയിട്ടുള്ളത്. ടാറ്റയില്‍ നിന്ന് മഹീന്ദ്രയിലെത്തിയ പ്രതാപ് ബോസാണ് ഈ ഡിസൈന്‍ വിഭാഗത്തിന്റെ മേധാവി.
ബോണ്‍ ഇലക്ട്രിക് വിഷന്‍, ജൂലൈയില്‍ എത്തുന്നു എന്ന കുറിപ്പോടെയാണ് ടീസര്‍ വീഡിയോ എത്തിയിട്ടുള്ളത്. എല്‍.ഇ.ഡിയില്‍ ഒരുങ്ങിയിട്ടുള്ള ഹെഡ്ലൈറ്റും ടെയ്ല്‍ലാമ്പും മാത്രമാണ് ടീസറില്‍ നല്‍കിയിട്ടുള്ളത്. എന്നാല്‍, കോംപാക്ട് എസ്.യു.വി, മിഡ്-സൈസ് എസ്.യു.വി, എസ്.യു.വി. കൂപ്പെ എന്നീ മൂന്ന് ശ്രേണിയില്‍ വരുന്ന ഇലക്ട്രിക്ക് വാഹനങ്ങളാണ് ടീസറിലുള്ളത്. ഇതില്‍ കൂപ്പെ ഡിസൈനിലുള്ള മോഡല്‍ മഹീന്ദ്ര പ്രഖ്യാപിച്ചിട്ടുള്ള XUV900 കൂപ്പെ ആയിരിക്കുമെന്നാണ് വിവരം.
ടീസറിലെ കോംപാക്ട് എസ്.യു.വി. മോഡലായിരിക്കും മഹീന്ദ്രയുടെ ഇലക്ട്രിക് വാഹന നിരയില്‍ ആദ്യമെത്തുകയെന്നാണ് പ്രതീക്ഷിക്കുന്നത്. മഹീന്ദ്രയുടെ XUV300 എസ്.യു.വിയുടെ മാതൃകയില്‍ 2020-ലെ ഡല്‍ഹി ഓട്ടോ എക്സ്പോയില്‍ പ്രദര്‍ശിപ്പിച്ച ഇലക്ട്രിക് മോഡല്‍ XUV400 എന്ന പേരില്‍ നിരത്തുകളില്‍ എത്തുമെന്നാണ് വിവരം. 2022-23 സാമ്പത്തിക വര്‍ഷത്തില്‍ ഈ ഇലക്ട്രിക് വാഹനം ഇന്ത്യയില്‍ അവതരിപ്പിക്കുമെന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.
Content Highlights: Mahindra release teaser video of three electric suv, Mahindra electric vehicle
വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..