ക്ലെച്ച് ഡിസ്‌കിലും എ.സിയിലും തകരാര്‍; സര്‍വീസിനായി മഹീന്ദ്ര എക്‌സ്.യു.വി.300 തിരിച്ച് വിളിക്കുന്നു


മഹീന്ദ്ര എക്‌സ്.യു.വി.300-ന്റെ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ മോഡലുകളില്‍ ഈ തരകാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍.

Photo: Mahindra

ഹീന്ദ്രയുടെ കോംപാക്ട് എസ്.യു.വി. മോഡലായ എക്‌സ്.യു.വി.300 തിരിച്ച് വിളിച്ച് നിര്‍മാതാക്കള്‍. വാഹനത്തിന്റെ ക്ലെച്ച് ഡിസ്‌ക് അസംബ്ലിയിലും എ.സി. ഗ്യാസ് ലീക്കേജും കണ്ടെത്തിയതിനെ തുടര്‍ന്നാണ് സര്‍വീസിനായി വാഹനങ്ങള്‍ തിരിച്ച് വിളിക്കുന്നതെന്നാണ് മഹീന്ദ്ര അറിയിച്ചിരിക്കുന്നത്. എതാനും ദിവസങ്ങള്‍ക്ക് മുമ്പ് ടര്‍ബോ ചാര്‍ജറില്‍ തകരാര്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് മഹീന്ദ്ര എക്‌സ്.യു.വി.700 തിരിച്ച് വിളിച്ചിരുന്നു.

മഹീന്ദ്ര എക്‌സ്.യു.വി.300-ന്റെ പെട്രോള്‍-ഡീസല്‍ എന്‍ജിന്‍ മോഡലുകളില്‍ ഈ തകരാര്‍ തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. തകരാര്‍ സ്ഥിരീകരിച്ചിട്ടുള്ള വാഹനങ്ങളുടെ വിവരങ്ങള്‍ അറിയുന്നതിനായുള്ള സംവിധാനം മഹീന്ദ്രയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഒരുക്കിയിട്ടുണ്ട്. ഇതിനുപുറമെ, വാഹന ഉടമകളെ ഡീലര്‍ഷിപ്പ് അധികൃതര്‍ നേരിട്ട് ബന്ധപ്പെടുമെന്നുമാണ് വിവരം. തകരാര്‍ കണ്ടെത്തിയ വാഹനങ്ങള്‍ കമ്പനിയുടെ അംഗീകൃത ഡീലര്‍ഷിപ്പുകള്‍ മുഖേന സര്‍വീസ് ചെയ്ത് നല്‍കും.



വാഹനത്തിലെ എയര്‍ കണ്ടീഷന്‍ സിസ്റ്റത്തിലെ സി.വി. കോര്‍ അസംബ്ലിയിലാണ് ഗ്യാസ് ലീക്ക് കണ്ടെത്തിയിട്ടുള്ളതെന്നാണ് റിപ്പോര്‍ട്ട്. ഇത് എ.സിയുടെ ശരിയായ പ്രവര്‍ത്തനത്തെ ബാധിക്കുമെന്നാണ് നിര്‍മാതാക്കള്‍ വിലയിരുത്തുന്നത്. എന്നാല്‍, രണ്ട് തകരാറുകളും എത്ര വാഹനത്തിലാണ് സ്ഥിരീകരിച്ചിട്ടുള്ളതെന്ന കാര്യത്തില്‍ നിര്‍മാതാക്കള്‍ വ്യക്തത വരുത്തിയിട്ടില്ല. അതിനാലാണ് വെബ്‌സൈറ്റില്‍ വാഹനത്തിന്റെ വിവരങ്ങള്‍ നല്‍കി പരിശോധിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുള്ളത്.

ടര്‍ബോചാര്‍ജര്‍ ആക്‌ച്വേറ്റര്‍ ലിങ്കേജ് മാറ്റി നല്‍കുന്നതിനായാണ് എക്‌സ്.യു.വി.700-ന്റെ ഡീസല്‍ എന്‍ജിന്‍ മാനുവല്‍-ഓട്ടോമാറ്റിക് പതിപ്പുകള്‍ തിരിച്ച് വിളിച്ചിരിക്കുന്നത്. അതേസമയം, ഇതിന്റെ പെട്രോള്‍ എന്‍ജിന്‍ മോഡലുകളുടെ ടി-ബ്ലോക്ക് കണക്ടര്‍ ഇന്‍സ്റ്റലേഷന്‍ പരിശോധിക്കുന്നതിനായും തിരിച്ച് വിളിച്ചിട്ടുണ്ട്. ലൈഫ് സ്റ്റൈല്‍ എസ്.യു.വിയായ ഥാറിന്റെ ഡീസല്‍ മോഡലിന്റെ ടര്‍ബോചാര്‍ജര്‍ ആക്‌ച്വേറ്റര്‍ ലിങ്കേജിലും തകരാര്‍ കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്.

1.2 ലിറ്റര്‍ പെട്രോള്‍, 1.5 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്നീ എന്‍ജിനുകളിലാണ് മഹീന്ദ്ര എക്‌സ്.യു.വി.300 എത്തുന്നത്. പെട്രോള്‍ എന്‍ജിന്‍ 110 പി.എസ്.പവറും 200 എന്‍.എം.ടോര്‍ക്കും ഉത്പാദിപ്പിക്കും. ഡീസല്‍ എന്‍ജിന്‍ മോഡല്‍ 115 ബി.എച്ച്.പി.പവറും 300 എന്‍.എം.ടോര്‍ക്കുമാണ് ഉത്പാദിപ്പിക്കുന്നത്. പെട്രോള്‍ മോഡലില്‍ ആറ് സ്പീഡ് ഓട്ടോമാറ്റിക്, ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സും ഡീസല്‍ മോഡലില്‍ ആറ് സ്പീഡ് മാനുവല്‍ ഗിയര്‍ബോക്‌സുമാണ് ട്രാന്‍സ്മിഷന്‍ ഒരുക്കുന്നത്.

Content Highlights: Mahindra recalled XUV300 due to faulty clutch disk and AC gas leakage, Mahindra XUV300


Also Watch

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Marriage

ഇരട്ടകള്‍ക്ക് വരന്‍ ഒന്ന്; ബാല്യകാല സുഹൃത്തിനെ വിവാഹംകഴിച്ച് IT എന്‍ജിനിയര്‍മാരായ യുവതികള്‍

Dec 4, 2022


Arif Muhammed Khan

1 min

143 ദിവസം സംസ്ഥാനത്തിനു പുറത്ത്, ചെലവാക്കിയത് 1 കോടിയിലധികം; മാര്‍ഗനിര്‍ദേശങ്ങള്‍ പാലിക്കാതെ ഗവര്‍ണർ

Dec 5, 2022


04:02

'ലൈലാ ഓ ലൈലാ...' എവർ​ഗ്രീൻ ഡിസ്കോ നമ്പർ | പാട്ട് ഏറ്റുപാട്ട്‌

Sep 26, 2022

Most Commented