പെട്രോളിനും ഡീസലിനും വിട; ഇലക്ട്രിക് ഹാച്ച്ബാക്ക്, സെഡാനുമായി മഹീന്ദ്ര


മഹീന്ദ്രയ്ക്ക് കീഴിലുള്ള ഇറ്റാലിയന്‍ ഡിസൈനിങ്‌ കമ്പനിയായ പിനിന്‍ഫരീനയുമായി ചേര്‍ന്നാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് നിര്‍മിക്കുക.

ചെറു ഇലക്ട്രിക് കാര്‍ എന്താണെന്ന് ഇന്ത്യക്കാരെ പഠിപ്പിച്ചത് മഹീന്ദ്രയാണ്. e2o, e-വെരിറ്റോ എന്നീ കാറുകള്‍ ഇലക്ട്രിക് ഗണത്തില്‍ ഇന്ത്യയിലെ തുടക്കക്കാരായിരുന്നു. 2030-ഓടെ രാജ്യം പൂര്‍ണമായി ഇലക്ട്രിക്കിലേക്ക് മാറാന്‍ തയ്യാറെടുക്കുന്ന സാഹചര്യത്തില്‍ കൂടുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ പുറത്തിറക്കാനുള്ള ശ്രമത്തിലാണ് മഹീന്ദ്ര. ഇതിന്റെ ഭാഗമായി ഒരു ഹാച്ച്ബാക്കും ഒരു മിഡ് സൈസ് സെഡാനും വൈദ്യുത കരുത്തില്‍ യാഥാര്‍ഥ്യമാക്കാന്‍ മഹീന്ദ്ര ലക്ഷ്യമിടുന്നതായി സൂചന.

മഹീന്ദ്രയ്ക്ക് കീഴിലുള്ള ഇറ്റാലിയന്‍ ഡിസൈനിങ്‌ കമ്പനിയായ പിനിന്‍ഫരീനയുമായി ചേര്‍ന്നാണ് ഇലക്ട്രിക് ഹാച്ച്ബാക്ക് നിര്‍മിക്കുക. 110-120 മില്ല്യണ്‍ ഡോളറാണ് ഈ പദ്ധതിക്ക് ആവശ്യമായ നിക്ഷേപം. അമേരിക്കന്‍ കമ്പനിയായ ഫോര്‍ഡിനൊപ്പം കൂടിയാണ് ഇലക്ട്രിക് മിഡ് സൈസ് സെഡാന്‍ യാഥാര്‍ഥ്യമാക്കുക. നിലവില്‍ വിപണിയിലുള്ള ഫോര്‍ഡ് ആസ്പയറിന്റെ അടിസ്ഥാനത്തിലായിരിക്കും ഈ ഇലക്ട്രിക് സെഡാന്‍.

ഈ ശ്രേണിയില്‍ ഇ-വെരിറ്റോ ഇലക്ട്രിക് സെഡാന്‍ മഹീന്ദ്രയുടെ പക്കലുണ്ട്. ഇതിന് പുറമേ ഡല്‍ഹി ഓട്ടോ എക്‌സ്‌പോയില്‍ അവതരിപ്പിച്ച കെയുവി-യുടെ ഒരു ഇലക്ട്രിക് മോഡലും അധികം വൈകാതെ മഹീന്ദ്ര നിരത്തിലെത്തിക്കും.

Content Highlightsl; Mahindra planning a new electric hatchback, sedan

Add Comment
Related Topics

Get daily updates from Mathrubhumi.com

Youtube
Telegram

വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മാതൃഭൂമിയുടേതല്ല. ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. മംഗ്ലീഷ് ഒഴിവാക്കുക..



 

IN CASE YOU MISSED IT
Gopi Sunder Music Director, Amritha suresh in love? Viral Instagram post

1 min

അനുഭവങ്ങളുടെ കനല്‍വരമ്പു കടന്ന് പുതിയ വഴികളിലേക്ക്; അമൃതയ്‌ക്കൊപ്പം ഗോപി സുന്ദര്‍

May 26, 2022


anu facebook post

5 min

'ഞങ്ങള്‍ക്ക് ഒരു തൂവാല പോലും മേടിച്ചു തരാത്ത ചാച്ചന്‍, 4 കൊല്ലം കഴിഞ്ഞു വേറെ കല്യാണം കഴിച്ചു'

May 25, 2022


PC George

5 min

ഉയരേണ്ടത് ഇതാണ്: ഞങ്ങളിലില്ല മതരക്തം, ഞങ്ങളിലുള്ളത് മാനവരക്തം | പ്രതിഭാഷണം

May 27, 2022

Most Commented